1 GBP = 87.80 INR                       

BREAKING NEWS

എഴുത്തുകാരി അഷിത അന്തരിച്ചു; സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയ വിടവാങ്ങിയത് ഇന്ന് പുലര്‍ച്ചയോടെ; ബാലസാഹിത്യത്തിന് പുതുമാനം നല്‍കിയ എഴുത്തുകാരി ഹൈക്കു കവിതകള്‍ മലയാളത്തിന് പരിചയപ്പെടുത്തി; ചെറുകഥാകൃത്തും കവയിത്രിയും വിവര്‍ത്തകയുമായിരുന്ന അഷിതയുടെ അന്ത്യം 63-ാം വയസില്‍

Britishmalayali
kz´wteJI³

തൃശൂര്‍: സ്ത്രീപക്ഷ എഴുത്തിലെ ശ്രദ്ധേയായ കഥാകാരി അഷിത (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെറുകഥാകൃത്തും കവയിത്രിയും വിവര്‍ത്തകയുമായിരുന്ന അഷിത തൃശ്ശൂരിലെ പഴയന്നൂരില്‍ 1956ല്‍ ആണ് ജനിച്ചത്. ഡല്‍ഹിയിലും ബോംബെയിലുമായിരുന്നു വിദ്യാഭ്യാസം.

ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകള്‍ മലയാളത്തില്‍ പരിചിതയാക്കിയത്. തൃശൂര്‍ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പര്‍ 13, ലക്ഷ്മി നാരായണ എന്‍ക്ലേവിലെ അന്നപൂര്‍ണയിലായിരുന്നു താമസം.

മലയാളത്തിലെ അധുനികാനന്തര തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയായിരുന്നു അഷിത. കവയിത്രികൂടിയായിരുന്ന അഷിത, അക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ അടക്കമുള്ള റഷ്യന്‍ കവിതകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതിഹ്യമാല എന്നിവയും പുനരാഖ്യാനം ചെയ്തു.

1956 ഏപ്രില്‍ 5-നു തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫന്‍സ് റിട്ട. അക്കൗണ്ട്‌സ് ഓഫിസര്‍ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായര്‍) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് പ്രഫ. രാമന്‍കുട്ടി (ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, കേരള സര്‍വകലാശാല). മകള്‍: ഉമ.

സ്‌കൂള്‍ വിദ്യാഭ്യാസം ഡല്‍ഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദം നേടി. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണ വിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികള്‍. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category