1 GBP = 90.10 INR                       

BREAKING NEWS

ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകളിലും ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലും ഒസിഐ കാര്‍ഡ് പരിശോധന കര്‍ശനമാക്കി; അവസാന നിമിഷം നിങ്ങളുടെ യാത്ര അലങ്കോലമാകാതിരിക്കാന്‍ ഒസിഐ നിയമത്തിലെ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞു വയ്ക്കുക

Britishmalayali
kz´wteJI³

ര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡമായി അഥവാ ഒസിഐ കാര്‍ഡുമായി ബന്ധപ്പെട്ട നിയമത്തില്‍ വരുത്തിയിരിക്കുന്ന പുതിയ കര്‍ശന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞില്ലെങ്കില്‍ ഈ വിഭാഗത്തില്‍ പെട്ടവരുടെ യാത്രകള്‍ ദുരിതമയമാകുമെന്ന് മുന്നറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ 2015 മുതല്‍ തന്നെ നിലവിലുണ്ടെങ്കിലും ഇത് കര്‍ക്കശമായി നടപ്പിലാക്കിത്തുടങ്ങിയത് അടുത്തിടെയാണ്. ഇതിനെ തുടര്‍ന്ന് ബ്രിട്ടനിലെ എയര്‍പോര്‍ട്ടുകളിലും ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളിലും ഒസിഐ കാര്‍ഡ് പരിശോധന നടക്കുന്നുണ്ട്. എല്ലാ എയര്‍പോര്‍ട്ടുകളിലും പരിശോധന കര്‍ശനമാക്കിയിട്ടില്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള നിങ്ങളുടെ യാത്രകള്‍ അലങ്കോലമാതാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കുന്നത്. അതിനാല്‍ ഒസിഐ നിയമത്തിലെ ഈ മാറ്റങ്ങള്‍ മറക്കാതെ അറിഞ്ഞ് വയ്ക്കേണ്ടതാണെന്നാണ് മുന്നറിയിപ്പ്.

ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ലൈനുകള്‍ ചെക്ക് ഇന്‍ വേളയില്‍ തന്നെ പരിശോധനകള്‍ നടത്തി വരുന്നുണ്ട്. എന്നാല്‍ ചില കേസുകളില്‍ ഇന്ത്യയിലെ ഡെസ്റ്റിനേഷന്‍ എയര്‍പോര്‍ട്ടുകളില്‍ വച്ച് തന്നെ അവര്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട് സൂക്ഷ്മമായ അന്വേഷണമാണ് നിലവില്‍ നടത്തി വരുന്നത്. ഇതിനെ തുടര്‍ന്ന് മാത്രമേ വിമാനത്തില്‍ കയറാന്‍ അനുവദിക്കുന്നുള്ളൂ. അതിനാല്‍ നിങ്ങള്‍ക്കൊരു ഒസിഐ കാര്‍ഡുണ്ടെങ്കില്‍ മാത്രം യാത്ര ചെയ്യാനായെന്ന് വരില്ല. 50 വയസുള്ളവരും 20 വയസില്‍ താഴെയുള്ളവരും ഈ നിയമത്തെക്കുറിച്ച് കൂടുതല്‍ അവബോധമുള്ളവരായിരിക്കണം. അത്തരക്കാര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ക്കാവശ്യമായ രേഖകളെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

20 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള നിയമങ്ങള്‍
ഈ പ്രായത്തിനിടയില്‍ നിങ്ങള്‍ ഒസിഐ കാര്‍ഡ് നേടിയാല്‍ നിങ്ങളുടെ ബ്രിട്ടീഷ് പാസ്പോര്‍ട്ട് ഈ വയസിനിടയില്‍ കാലഹരണപ്പെടും. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ ഒസിഐ കാര്‍ഡ് വീണ്ടും ഇഷ്യൂ ചെയ്യാന്‍ അപേക്ഷിക്കേണ്ടതില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ സാധുതയുള്ള പുതിയ ബ്രിട്ടീഷ് പാസ്പോര്‍ട്ട് നേടുകയും യാത്രയില്‍ കൈയില്‍ വയ്ക്കുകയും വേണം. നിങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയ ബ്രിട്ടീഷ് പാസ്പോര്‍ട്ട് കൈയില്‍ കരുതുകയും  ഈ പാസ്പോര്‍ട്ട് നമ്പര്‍ സഹിതമുള്ള ഒസിഐ കാര്‍ഡ് കരുതുകയും വേണം. ഈ അവസരത്തില്‍ കാന്‍സല്‍ ചെയ്ത ബ്രിട്ടീഷ് പാസ്പോര്‍ട്ട്, ഒസിഐ കാര്‍ഡ്, സാധുതയുള്ളതും പുതിയതുമായ ബ്രിട്ടീഷ് പാസ്പോര്‍ട്ടും കൈയില്‍ കരുതണം. 

20 വയസിന് താഴെ പ്രായമുള്ളവര്‍ക്കുള്ള നിയമങ്ങള്‍
20 വയസിന് താഴെയുള്ള പ്രായക്കാര്‍ ഓരോ തവണ പാസ്പോര്‍ട്ട് പുതുക്കുമ്പോഴും റി-ഇന്‍ഷ്വന്‍സ് ചെയ്ത ഒസിഐ കാര്‍ഡ് അത്യാവശ്യമാണ്. നിങ്ങള്‍ക്ക് 20 വയസിന് താഴെയാണ് പ്രായമെങ്കില്‍ ഒസിഐ കാര്‍ഡ് നേടിയതിന് ശേഷം ബ്രിട്ടീഷ് പാസ്പോര്‍ട്ട് മാറ്റിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒരു പുതിയ ഒസിഐ കാര്‍ഡ് നേടിയിരിക്കണം. പ്രായത്തിനനുസരിച്ച് മുഖത്തില്‍ മാറ്റം വരുന്നതിനാലാണ് ഈ നിയമം കര്‍ക്കശമാക്കുന്നതെന്നാണ് ഇന്ത്യ ഗവണ്‍മെന്റ് വിശദീകരിക്കുന്നത്.21ാം വയസിലാണ്  ഒസിഐ കാര്‍ഡ് ലഭിക്കുന്നതെങ്കില്‍ 50ാം വയസ് വരെ ഒസിഐ കാര്‍ഡ് പുതുക്കേണ്ടതില്ല.

നിങ്ങള്‍ക്ക് 20 വയസാവുകയും ബ്രിട്ടീഷ് പാസ്പോര്‍ട്ട് കാലഹരണപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് നിലവിലുള്ള ഒസിഐ കാര്‍ഡില്‍ തുടരാവുന്നതാണ്. 20 വയസില്‍ താഴെയുള്ളപ്പോള്‍ അല്ലെങ്കില്‍ 20 വയസാകുമ്പോള്‍ ബ്രിട്ടീഷ് പാസ്പോര്‍ട്ട് പുതുക്കിയെങ്കില്‍ മാത്രമേ പുതിയ ഒസിഐ കാര്‍ഡെടുക്കേണ്ടതുള്ളൂ. ഒസിഐ കാര്‍ഡില്‍ സാധുതയുളള ഒരു ബ്രിട്ടീഷ് പാസ്പോര്‍ട്ട് നമ്പറുണ്ടെങ്കില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുകളില്ല. നിങ്ങളുടെ പാസ്പോര്‍ട്ട് കാലഹരണപ്പെടുകയും അപ്പോള്‍ നിങ്ങള്‍ക്ക് 20 വയസിന് താഴെയാണ് പ്രായമെങ്കില്‍ നിങ്ങളുടെ ഒസിഐ കാര്‍ഡ് കാലഹരണപ്പെടുകയും പുതിയ ഒസിഐ കാര്‍ഡിന് അപേക്ഷ നല്‍കുകയും വേണം.
ഇതിനെ തുടര്‍ന്ന് പുതിയ ഒസിഐ കാര്‍ഡില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ എന്റര്‍ ചെയ്യപ്പെടും. നിങ്ങളുടെ ഒസിഐ പേജ് പരിശോധിച്ചാല്‍ അതില്‍ നിങ്ങളുടെ ബ്രിട്ടീഷ് പാസപോര്‍ട്ട് നമ്പര്‍ പ്രിന്റ് ചെയ്തിരിക്കുന്നതായി കാണാം. ഇത് നമ്മുടെ കൈവശമുള്ള പാസ്പോര്‍ട്ടുമായി മാച്ച് ചെയ്യുന്നതായിരിക്കണം. സാധാരണ എയര്‍പോര്‍ട്ട് അധികൃതര്‍ ഇത് ചെക്ക് ചെയ്യാറില്ല. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്.

ഒസിഐ കാര്‍ഡ് എന്നാല്‍ എന്താണ്?
പാശ്ചാത്യ രാജ്യങ്ങളില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ള ലൈഫ് ലോംഗ് വിസയാണ് ഒസിഐ കാര്‍ഡ്. പ്രവാസിയാണെന്ന് തെളിയിക്കുന്ന ഈ കാര്‍ഡ് ഇന്ത്യയില്‍ ഇടപാടുകള്‍ നടത്താന്‍ അനിവാര്യമാണ്. വിദേശ പാസ്പോര്‍ട്ടാണ് കൈയിലുള്ളതെങ്കിലും ഒസിഐ കാര്‍ഡുണ്ടെങ്കില്‍ ഇന്ത്യയില്‍ വസ്തു ഇടപാടുകളും മറ്റും നടത്താനാവും. ഇപ്പോള്‍ യാത്രക്കും ഒസിഐ കാര്‍ഡ് അധികൃതര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്.

യുകെയില്‍ നിന്ന് വിമാനം കയറുമ്പോഴും ഇന്ത്യയില്‍ എവിടെയെങ്കിലും ലാന്‍ഡ് ചെയ്യുമ്പോഴും ഒസിഐ കാര്‍ഡ് ചോദിച്ചേക്കാം. ഒസിഐ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി അധികൃതര്‍ ചോദിച്ചേക്കാം. അത് കൊണ്ട് ഇത് എല്ലായ്പോഴും പുതുക്കി സൂക്ഷിക്കുന്നത് നന്നായിരിക്കും. ഓരോ തവണയും പാസ്പോര്‍ട്ട് പുതുക്കുമ്പോഴും ഒസിഐ കാര്‍ഡ് കൂടി പുതുക്കുക. 20 വയസില്‍ താഴെയുള്ളവരും 50 വയസില്‍ മുകളിലുള്ളവരുടെയും പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ പ്രത്യേകിച്ചും അത് വേണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category