1 GBP = 94.40 INR                       

BREAKING NEWS

മുംബൈ തെരുവില്‍ വെച്ച് അച്ഛന്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി; 17-ാം വയസില്‍ ആത്മഹത്യക്ക് തുനിഞ്ഞപ്പോള്‍ മാനസിക രോഗമെന്ന് പറഞ്ഞ് വീട്ടുകാര്‍ ഷോക്ക് ട്രീറ്റ്മെ ന്റ് ചികിത്സ നല്‍കി; തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ തുറന്നെഴുതിയപ്പോള്‍ 'എന്താ മാധവിക്കുട്ടി ആകാനാണോ ഭാവം' എന്നുചോദിച്ചു വീട്ടുകാര്‍ തടയിട്ടു; പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നല്‍കുന്നത് ഗുരു നിത്യ ചൈതന്യയതി: അഷിത വിടപറയുമ്പോള്‍ അവശേഷിക്കുന്നത് എഴുത്തിന്റെ നൊമ്പരപ്പൂക്കള്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: മലയാള സാഹിത്യ മേഖലയില്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ തുറന്നെഴുതിയാണ് മാധവിക്കുട്ടി മലയാളികളുടെ പ്രിയങ്കരി ആകുന്നത്. ഒരുപക്ഷേ, മാധവിക്കുട്ടിക്ക് ശേഷം എഴുത്തില്‍ സത്യസന്ധമായ അനുഭവങ്ങള്‍ കുറിച്ചിട്ട മറ്റൊരു കലാകാരിയാണ് ഇന്നലെ വിടവാങ്ങിയ അഷിത. എന്നും സ്വന്തം ജീവിതത്തിലേക്ക് തുറന്നു പിടിച്ചു കണ്ണാടിയായിരുന്നു അഷിതയുടെ എഴുത്ത്. ജീവിതത്തില്‍ വലിയ അനുഭവങ്ങളിലൂടെ അവര്‍ കടന്നു പോയി. അച്ഛന്റെ പീഡനങ്ങളെ കുറിച്ച് തുറന്നെഴുതി.. ആത്മഹത്യയെ അഭയം പ്രാപിക്കാന്‍ ശ്രമിച്ചതിനെ കുറിച്ചും.

മുംബൈ തെരുവില്‍ വെച്ച് അച്ഛന്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയാണ് താനെന്ന് അഷിത തുറന്നു പറഞ്ഞിട്ടുണ്ട്. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവായിരുന്നു അഷിതയുടെ വേദനകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ എത്തിച്ചത്. അതി തീക്ഷ്ണമായ ഈ അനുഭവങ്ങള്‍ മലയാളികളെ ശരിക്കും ഞെട്ടിച്ചു. മരണത്തെ പുല്‍കിയ രാജലക്ഷ്മിയുടെയും സരസ്വതി അമ്മയുടെയും മാധവിക്കുട്ടിയുടെയും അനുഭവങ്ങള്‍ക്കൊക്കെ മുകളിലായിരുന്നു അഷിതയുടേത്. സ്വന്തം രക്ഷിതാക്കളില്‍ നിന്നേല്‍ക്കേണ്ടി വന്ന വേദനകളായിരുന്നു അവര്‍ ഷിഹാബിനോട് തുറന്നു പറഞ്ഞത്. കാന്‍സറിനോടു മല്ലിട്ടുകൊണ്ട് ജീവിക്കുന്ന സമയത്തായിരുന്നു ഈ തുറന്നു പറച്ചില്‍.

അച്ഛനില്‍ നിന്നാണ് തനിക്ക് മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്നാണ് അഷിത തുറന്നു പറയുന്നത്. ഇതില്‍ വായനക്കാരുടെ ഉള്ളുലച്ചത് അച്ഛന്‍ മുംബൈയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച അനുഭവമാണ്. മുംബൈയിലെ തിരക്കേറിയ നഗരത്തില്‍ അച്ഛന്‍ അഷിതയെ ഉപേക്ഷിച്ചു കടന്നു. അച്ഛന്‍ ധൃതിയില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, വാഹനങ്ങളുടെ അമിതവേഗം മുറിച്ചുകടക്കാന്‍ അച്ഛനു കഴിയുന്നില്ല. ഒടുവില്‍ ഒന്നുമറിയാത്തതുപോലെ അച്ഛന്‍ തിരിച്ചുവന്നപ്പോള്‍ അഷിത ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. നീ കൂടെ ഉണ്ടായിരുന്നില്ലേ എന്ന് ലാഘവത്തോടെയൊരു ചോദ്യം മാത്രമേ അച്ഛനില്‍ നിന്നുണ്ടായിരുന്നുള്ളൂ.

പിന്നീടൊരിക്കല്‍ മുംബൈയിലെ ആശുപത്രിയില്‍ അച്ഛന്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഡോക്ടറെ കാണാന്‍ പോയതായിരുന്നു. ഡോക്ടറുണ്ടോ എന്നു നോക്കിയിട്ടുവരാമെന്നു പറഞ്ഞ് അച്ഛന്‍ മുങ്ങി. എന്നാല്‍ മകളെ അവിടെ ഉപേക്ഷിച്ചു പോകാനുള്ള അച്ഛന്റെ ശ്രമം സെക്യൂരിറ്റിക്കാരന്‍ പിടിക്കുകയായിരുന്നു. പാസില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു. അച്ഛന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി പിടികൂടിയതായും അഷിത ഓര്‍ത്തെടുത്തു. ഒടുവില്‍ മകളെയും കൂട്ടി മടങ്ങേണ്ടിവന്നു. രണ്ടുതവണ ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടും വീണ്ടും അതേ അച്ഛന്റെ അഭയത്തില്‍ ജീവിക്കേണ്ടി വന്നുവെന്നും തുറന്നു പറയുന്നു.

ജീവിതത്തില്‍ പല ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയും അതിന് ശ്രമിക്കുകയും ചെയ്ത അനുഭവം അഷിതയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പതിനേഴാമത്തെ വയസിലായിരുന്നു ഒരു ആത്മഹത്യാ ശ്രമം. ഈ ശ്രമത്തില്‍ വളരെ അതിശയകരമായ തോല്‍വി പിണഞ്ഞു പോയെന്നാണ് അവര്‍ പറഞ്ഞത്. ഇതോടെ മാനസികരോഗമാണെന്നു പറഞ്ഞ് വീട്ടുകാര്‍ ഷോക്ക് ട്രീറ്റ്മെന്റിനു കൊണ്ടുപോയെന്നും അഷിത തുറന്നു പറഞ്ഞിരുന്നു. പഠനമെല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കുന്ന സമയം. അമ്മൂമ്മയും അവരുടെ സഹോദരനും മാത്രമേ ഈ തറവാട്ടുവീട്ടില്‍ ഉള്ളൂ. Mandrax എന്ന ഗുളിക പതിമൂന്നെണ്ണം സംഘടിപ്പിച്ച് ഉച്ചയ്ക്കു ശേഷം കഴിച്ചു.

അന്ന് ഫോണൊന്നുമില്ലാത്ത കാലമാണ്. അമ്മൂമ്മ മുറിയുടെ മുന്നിലൂടെ പോകുമ്പോള്‍ അഷിത പറഞ്ഞു, ഞാന്‍ ഗുളിക കഴിച്ചു, മരിക്കാന്‍ പോകുകയാണെന്ന്. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. കുറച്ചു കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ നേരത്തെ വിട്ട് എട്ടാംക്ലാസില്‍ പഠിക്കുന്ന ബന്ധു വീട്ടിലേക്കുവന്നു. അമ്മൂമ്മ അവനോടു കാര്യം പറഞ്ഞു. അവന്‍ ഉടന്‍ തന്നെ കിലോമീറ്റര്‍ അകലെയുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് ഓടി കമ്പൗണ്ടറെ കൂട്ടിക്കൊണ്ടുവന്ന് വയര്‍ കഴുകാനുള്ള മരുന്നു കൊടുപ്പിച്ചു.

പതിവിനു വിപരീതമായിട്ടായിരുന്നു അന്നത്തെ സംഭവങ്ങള്‍. സ്‌കൂള്‍ നേരത്തെ വിടുന്നു, അവന്‍ മെഡിക്കല്‍ ഷോപ്പിലേക്ക് ഓടുമ്പോള്‍ പരിചയമില്ലാത്തൊരാള്‍ സൈക്കിള്‍ കൊടുക്കുന്നു. ആകസ്മികതകള്‍ക്കൊടുവില്‍ അഷിത രക്ഷപ്പെടുന്നു. എന്നാല്‍ ആത്മഹത്യാശ്രമത്തിന്റെ അടുത്ത സംഭവത്തെക്കുറിച്ച് അവര്‍ പറയുന്നതാണ് എല്ലാവരെയും ശരിക്കും വേദനിപ്പിച്ചത്. ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കയറൊക്കെയിട്ട് നില്‍ക്കുകയാണ് അഷിത. മകളുടെ ആത്മഹത്യാഭീഷണി അമ്മ കാണുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് വേവലാതിപ്പെടാതെ അമ്മ കാത്തുനില്‍ക്കുകയായിരുന്നെന്നാണ് അഷിത പറഞ്ഞത്. മകള്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമ്പോള്‍ പേടിക്കേണ്ടതാണ് അമ്മമാര്‍. എന്നാല്‍ തന്റെ അമ്മ കാത്തിരിക്കുകയായിരുന്നു, മകള്‍ കഴുത്തില്‍ കയറിട്ട് ചാടിയിട്ട് കഴുത്തുമുറുകുന്നതു കാണാന്‍!. എന്താ നീ കാണിക്കുന്നതെന്നു ചോദിക്കുകയോ അച്ഛനെ വിളിക്കുകയോ ഉണ്ടായില്ല. അമ്മയുടെ ഈ പെരുമാറ്റം കണ്ടതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് അഷിത ജീവിതത്തിലേക്കു മടങ്ങുകയായിരുന്നു.

അച്ഛനമ്മമാര്‍ തമ്മില്‍ നിലനിന്ന സംഘര്‍ഷവും ശീതസമരവും തുറന്നു പറഞ്ഞിരുന്നു അഷിത. മകള്‍ ഒരു എഴുത്തുകാരി ആകുന്നത് കുടുംബം ഇഷ്ടപ്പെട്ടില്ല. പലതവണ വിലക്കിയും മര്‍ദ്ദിച്ചും നോക്കി. തുറന്നെഴുതിയത് തന്നെയായിരുന്നു പ്രധാന പ്രശ്നം. തീവ്രത നിറഞ്ഞു നിന്നതും. ഓരോ കഥയെഴുതുമ്പോഴും 'നീ എന്താ മാധവിക്കുട്ടിയാകാനാണോ ഭാവം' എന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. കൗമാരത്തിലും യൗവനത്തിലും കുടുംബമായിരുന്നു എഴുത്ത് വിലക്കിയിരുന്നതെങ്കില്‍ രോഗവും ആശങ്കകളും ആശയക്കുഴപ്പങ്ങളും ആത്മീയമായ അസ്വാസ്ഥ്യങ്ങളും അവരുടെ എഴുത്തിനു വിലങ്ങു തടിയായിട്ടുണ്ട്. പലവട്ടം എഴുത്തു നിര്‍ത്തി. വായന ഉപേക്ഷിച്ചു. സ്വന്തം മുറിയിലേക്ക് ഒതുങ്ങിക്കൂടിയിരുന്നു അവര്‍. ഇങ്ങനെ എഴുത്ത് ഉപേക്ഷിച്ച ഘട്ടത്തില്‍ അഷിതയ്ക്ക് സഹായിയായത് ഗുരുനിത്യ ചൈതന്യയതി ആയിരുന്നു.

എഴുത്ത് പൂര്‍ണമായി ഉപേക്ഷിച്ച് പേന ഉപേക്ഷിച്ച എഴുത്തുകാരിയെ മലയാളത്തിനു മടക്കി നല്‍കുന്നത് ഗുരുവായിരുന്നു. അദ്ദേഹത്തിന്റെ ആത്മീയതയുടെ വെളിച്ചമാണ്. ജീവിതത്തിലും എഴുത്തിലും ഗുരു അഷിതയെ സ്വാധീനിച്ചു. അഷിതയെ ആത്മീയതയുടെ തണലില്‍ സാന്ത്വനത്തിന്റെ കുളിര്‍മയില്‍ സംരക്ഷണത്തിന്റെ സുരക്ഷിതത്വത്തില്‍ സൂക്ഷിക്കുകയായിരുന്നു യതി. ഇതോടെ അഷിത വീണ്ടും എഴുത്തിലേക്ക് കടന്നു. സമചിത്തതയോടെ ലോകത്തെ നോക്കിക്കണ്ടു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category