1 GBP = 87.90 INR                       

BREAKING NEWS

അണഞ്ഞത് ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവര്‍ണ്ണ വെളിച്ചം; മുജാഹിദ് പണ്ഡിതനും കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റുമായിരുന്ന ടി.കെ മുഹ്യുദ്ദീന്‍ ഉമരിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ലോകം; ഐഎസ്എം സംസ്ഥാന പ്രസിഡന്റ്- തിരൂരങ്ങാടി യത്തീംഖാന പ്രസിഡന്റ് എന്നിവയടക്കമുള്ള പദവിയില്‍ മികവ് തെളിയിച്ച വ്യക്തിത്വം

Britishmalayali
kz´wteJI³

തിരൂരങ്ങാടി: ഇസ്ലാമിക പാണ്ഡിത്യത്തിന്റെ സുവര്‍ണ വെളിച്ചം ഇനി ഓര്‍മ്മ. കഴിഞ്ഞ ദിവസം അന്തരിച്ച കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റും മുജാഹിദ് പണ്ഡിതനുമായ ടി.കെ.മുഹ്യുദ്ദീന്‍ ഉമരി (85)യ്ക്ക് നിറകണ്ണുകളോടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ലോകം. ഇന്ന് രാവിലെ എട്ട് മുതല്‍ യത്തീം ഖാനയില്‍ മൃതദേഹം പൊതു ദര്‍ശനത്തിനു വച്ച ശേഷം 11ന് യത്തീംഖാന പള്ളിയില്‍ കബറടക്കി.

തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡന്റും മുസ്ലിം നവോത്ഥാന നേതാവായിരുന്ന തിരൂരങ്ങാടിയിലെ കെ.എം. മൗലവിയുടെ മകനുമാണ്. ഓള്‍ ഇന്ത്യ അഹ്ലെ ഹദീസ് വൈസ് പ്രസിഡന്റായിരുന്നു. തമിഴ്നാട്ടിലെ ഉമറാബാദ് ദാറുസ്സലാമില്‍നിന്ന് ഒന്നാംറാങ്കോടെ ഉമരി ബിരുദം കരസ്ഥമാക്കി. പുളിക്കല്‍ ജാമിഅ സലഫിയ്യ, വളവന്നൂര്‍ അന്‍സാര്‍ അറബി കോളേജ്, ബഹ്‌റൈന്‍ അല്‍ഫുര്‍ഖാന്‍ ഖുറാന്‍ പഠനകേന്ദ്രം എന്നിവടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു.

അഹ്കാമു തജ്വീദ്, ഹജ്ജ്-ഉംറ സിയാറത്ത് എന്നീ ഗ്രന്ഥങ്ങളും നിരവധി വിവര്‍ത്തന ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഐഎസ്എം സംസ്ഥാന പ്രസിഡന്റ്, അഹ്ലെ ഹദീസ് ഇന്ത്യ വൈസ് പ്രസിഡന്റ്, കെഎന്‍എം സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, കെഎടിഎഫ് സഥാപകാംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. തിരൂരങ്ങാടി യതീംഖാന പ്രസിഡന്റാണ്.

ഭാര്യ: സൈനബ (തിരൂരങ്ങാടി ഗവ. സ്‌കൂള്‍ റിട്ട. അദ്ധ്യാപിക). മക്കള്‍: ഷമീമ (റിട്ട. പ്രധാനാധ്യാപിക), സുവൈദ (ഒഎച്ച്എസ്എസ് തിരൂരങ്ങാടി), ജുമാന (നിര്‍മല എച്ച്എസ്എസ് എരുമമുണ്ട), മാജിദ, സനാബി, യഹ്യ (എന്‍ജിനീയര്‍, ഷാര്‍ജ), നൗഫല്‍ (ജിഎച്ച്എസ്എസ് തിരൂരങ്ങാടി), റഷാദ് (മഞ്ചേരി ജാമിഅഃ സലഫിയ്യ റസിഡന്‍ഷ്യല്‍ എച്ച്എസ്എസ്).

മരുമക്കള്‍: എം.ഐ.അബ്ദുറഹിമാന്‍ (റിട്ട. പ്രഫ. പിഎസ്എംഒ കോളജ് തിരൂരങ്ങാടി), എ.ബി.മുഹമ്മദ് എരുമമുണ്ട (അദ്ധ്യാപകന്‍), അബ്ദുല്‍ കബീര്‍ കൈപ്പമംഗലം (ദുബായ്), അബ്ദുറസാഖ് കുനിയില്‍ (ദുബായ്), വി സി.ഷമീറ പുളിക്കല്‍, പി.കെ.ബീന (വലിയോറ), സഹീറ (കാലിക്കറ്റ് സര്‍വകലാശാല), പരേതനായ എന്‍.പി.അലിഹസന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category