1 GBP = 87.90 INR                       

BREAKING NEWS

മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ച് യുവാവിനെ ക്രൂര മര്‍ദ്ദനത്തിനിരയാക്കി ബന്ധുക്കള്‍; ബാലുശേരി സ്വദേശിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തിയത് മാവില്‍ തൂങ്ങി മരിച്ച നിലയില്‍; മഴുവിന്റെ പിടി കൊണ്ട് ആക്രമണത്തിനിരയായ യുവാവ് എങ്ങനെ ആത്മഹത്യ ചെയ്യുമെന്ന സംശയത്തില്‍ നാട്ടുകാര്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തെന്ന് പൊലീസ്

Britishmalayali
kz´wteJI³

ബാലുശ്ശേരി: മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവിനെ മണിക്കൂറുകള്‍ക്കകം കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് ബാലുശേരിയില്‍ പൊയില്‍താഴത്താണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. കടുങ്ങോന്‍കണ്ടി പരേതനായ ചന്ദ്രന്റെ മകന്‍ രാജേഷി(38)നെയാണ് മാവില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് രാജേഷിന്റെ വീട്ടില്‍ കയറി ഒരു സംഘം ആളുകള്‍ ക്രൂരമായ ആക്രമണം നടത്തിയത്.

ടിവിയും ലൈറ്റുമടക്കം ഒട്ടേറെ ഉപകരണങ്ങള്‍ ഇവര്‍ നശിപ്പിക്കുകയും വീടിന് മുന്‍പിലുണ്ടായിരുന്ന കാറും ഓട്ടോയും തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. മാത്രമല്ല രാജേഷിന്റെ അമ്മ സുധയേയും സഹോദരി രജിലയേയും ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം. വീടിന് സമീപം തന്നെ രാജേഷ് ഒരു ഹാന്‍ഡ് വാഷ് യൂണിറ്റ് നടത്തിയിരുന്നു. ഇത് അടിച്ചു തകര്‍ത്തതായും പൊലീസ് പറയുന്നു. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം രാജേഷിനെ കാണാതായി. എന്നാല്‍ ഏറെ നേരത്തെ അന്വേഷണത്തിനൊടുവില്‍ ബുധനാഴ്ച്ച രാവിലെ മീത്തലെ കുന്നില്‍ മുകളിലെ മാവില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മറ്റൊരു സ്ത്രീയുമായി രാജേഷിന് ബന്ധമുണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ മുന്‍പും വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഇതാകാം ആക്രമണത്തിന് കാരണമായതെന്നും നാട്ടുകാര്‍ പറഞ്ഞു. കണ്ടാലറിയാവുന്ന നാലു പേരടക്കം 7 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാജേഷിന്റെ ബന്ധുക്കളാണ് ഇവരെന്നു നാട്ടുകാര്‍ പറഞ്ഞു. രജിതയാണ് രാജേഷിന്റെ മറ്റൊരു സഹോദരി. വീട്ടുകാരുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരെ അക്രമിസംഘം വീട്ടിലേക്ക് അടുക്കാന്‍ സമ്മതിച്ചില്ല. അരമണിക്കൂര്‍ കഴിഞ്ഞാണ് മൂന്നു പൊലീസുകാര്‍ സ്ഥലത്ത് എത്തുന്നത്.

എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ അക്രമിസംഘത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ തയാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴുവിന്റെ പിടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മൃതപ്രായനായ യുവാവിന് മാവിന്റെ മുകളില്‍ കയറി തൂങ്ങി മരിക്കാനാകുമോ എന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് പൊലീസ് മൃതദേഹ പരിശോധന നടത്തിയത്.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അക്രമിസംഘത്തെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. യുവാവിന്റെ അസ്വാഭാവിക മരണത്തിലും വീട് ആക്രമിച്ചതിനും മര്‍ദിച്ചതിനും കേസെടുത്തതായും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category