1 GBP = 90.10 INR                       

BREAKING NEWS

ഭാര്യയെ കാറിലിരുത്തി ഭര്‍ത്താവും സുഹൃത്തും ഷോപ്പിലേക്ക് കയറി; ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തി യില്ല; നട്ടുച്ച വെയിലില്‍ കാറില്‍ ശ്വാസം കിട്ടാതെ മരണം മുന്നില്‍ കണ്ട് മലയാളി നഴ്സ്; സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബത്തിനുണ്ടായ ദുരനുഭവം ഇങ്ങനെ

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

കാറിനുള്ളില്‍ ശ്വാസം കിട്ടാതെ മരിച്ച കുട്ടികളെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ നാം വായിക്കുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ട്. അത്തരം വാര്‍ത്തകളൊന്നും നമ്മെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ലാ എന്നതിനു തെളിവാകുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബത്തിനുണ്ടായ ഒരു അനുഭവം. സമാനമായ അവസ്ഥയില്‍ ഭാഗ്യം കൊണ്ട് ജീവന്‍ നഷ്ടമാകാതെ രക്ഷപെട്ട സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി നഴ്‌സിന് ഉണ്ടായ അനുഭവമാണ് ഇവിടെ പറയുന്നത്. ശ്രദ്ധയില്ലായ്മയിലൂടെ നാം ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെയാണ് വന്‍ പിഴവുകള്‍ ഉണ്ടാക്കുന്നത് എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം.

കാറിനുള്ളില്‍ മരണത്തെ മുഖാമുഖം കണ്ട ആ സംഭവം ഇങ്ങനെ:
ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി നഴ്സും ഭര്‍ത്താവും സുഹൃത്തും പുറത്തേക്ക് ഇറങ്ങിയത്. ഭാര്യയെ കാറില്‍ ഇരുത്തിയ ശേഷം ഭര്‍ത്താവും സുഹൃത്തും അടുത്തുള്ള ഒരു സ്ഥാപനത്തിലേക്ക് പോയി. കാര്‍ നല്ല വെയില്‍ ഉള്ള ഭാഗത്തായിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്ന് പതിവില്‍ കൂടുതല്‍ ചൂട് അനുഭവപ്പെട്ട ദിവസം കൂടിയായിരുന്നു. ഒരുപക്ഷെ ഇത്രയും താപനില ഉയര്‍ന്ന ദിവസം ഉണ്ടായിട്ടില്ല.

'ഞാന്‍ കാറില്‍ ഇരുന്നുകൊള്ളാം... നിങ്ങള്‍ രണ്ടാളും പോയി വരൂ... കാറിന്റെ താക്കോല്‍ ചേട്ടന്റെ കയ്യില്‍ തന്നെ വെച്ചുകൊള്ളൂ..' എന്ന് നഴ്സ് ഭര്‍ത്താവിനോടും സുഹൃത്തിനോടും പറഞ്ഞു. പോയിട്ട് ഉടന്‍ മടങ്ങി വരാം എന്നു കരുതി ഫോണ്‍ കാറില്‍ വെച്ചിട്ടായിരുന്നു ഇരുവരും കാര്‍ ലോക്ക് ചെയ്തു അടുത്തുള്ള സ്ഥാപനത്തിലേക്ക് കയറിപ്പോയത്.

എന്നാല്‍, കുറെ സമയം ആയിട്ടും പോയവര്‍ വന്നില്ല. ചൂടുള്ള സ്ഥലത്ത് കിടന്നിരുന്ന കാറിനുള്ളിലേക്ക് ചൂട് കയറിത്തുടങ്ങിയപ്പോള്‍ അവര്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു തുടങ്ങി. കാര്‍ തുക്കാന്‍ നോക്കിയിട്ട് അതിനു സാധിക്കുന്നുമില്ല. ഫോണ്‍ കൊണ്ടുപോവാത്തതിനാല്‍ അവരെ വിളിക്കുവാനും സാധിക്കുന്നില്ല. ആകെ അസ്വസ്ഥയായി. കാറിന്റെ ഉള്ളില്‍ ഇരുന്ന് റോഡിലൂടെ പോയ പലരെയും വിളിച്ചു... പക്ഷെ ആരും കാണുകയോ കേള്‍ക്കുകയോ ചെയ്തില്ല. ഒടുവില്‍, ഡോറിന്റെ ഗ്ലാസ്സില്‍ ശക്തിയായി ഇടിച്ചു. എന്നിട്ടൊന്നും പ്രയോജനം ഉണ്ടായില്ല. ഇനി എങ്ങനെ രക്ഷപ്പെടുമെന്നോര്‍ത്ത് മരണം മുന്നില്‍ കണ്ട വേളയിലാണ് സമീപത്തു കൂടി ഒരു വൃദ്ധയായ സ്ത്രീ നടന്നു പോകുന്നത് കണ്ടത്.

ഉടന്‍ അവര്‍ക്കൊരു യുക്തി തോന്നി. ബാഗിലുണ്ടായിരുന്ന ഒരു കഷ്ണം പേപ്പറും പേനയും എടുത്ത് ഒരു കുറിപ്പെഴുതി ആ വൃദ്ധയെ കാണിച്ചു. ഭര്‍ത്താവിന്റെ പേരും അവര്‍ പോയ സ്ഥാപനത്തിന്റെ പേരും എഴുതി കാട്ടി. അവര്‍ അതിവേഗത്തില്‍ കുറിപ്പില്‍ പറഞ്ഞ സ്ഥാപനത്തില്‍ എത്തി വിവരം പറഞ്ഞു. ഉടന്‍ തന്നെ, ഭര്‍ത്താവും സുഹൃത്തും പാഞ്ഞെത്തി കാര്‍ തുറന്ന് അവരെ പുറത്തെത്തിച്ചു.

അപ്പോഴേക്കും അവര്‍ കാറിനുള്ളിലിരുന്ന് ശ്വാസം മുട്ടി വിയര്‍ത്തു കുളിച്ചിരുന്നു. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിറയാര്‍ന്ന ശരീരവും ജീവന്‍ തിരിച്ചു കിട്ടിയപ്പോള്‍ ഉള്ള കരഞ്ഞും ചിരിച്ചുമുള്ള സന്തോഷവും മനസില്‍ നിന്നും മായുകയില്ലെന്നു പറഞ്ഞു കൊണ്ടാണ് സംഭവത്തിന് നേര്‍സാക്ഷിയായ സുഹൃത്ത് ഈ സംഭവം വിവരിച്ചത്.

ആ വൃദ്ധയായ സ്ത്രീയാണ് മലയാളി നഴ്സിന്റെ ജീവന്‍ കാത്തത്. ഒരു പക്ഷേ അവര്‍ കൃത്യ സമയത്ത് എത്തിയില്ലായിരുന്നുവെങ്കില്‍ ആ മലയാളി നഴ്സ് ഇന്ന് നമുക്കൊപ്പം ഉണ്ടാവില്ലായിരുന്നു. ഇത്തരത്തിലുള്ള നമ്മുടെ ചെറിയ അശ്രദ്ധങ്ങളാണ് വന്‍ അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നത് എന്നതിന് ഒരു ഉദാഹരണം കൂടിയാവുകയാണ് ഈ സംഭവം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category