1 GBP = 95.00 INR                       

BREAKING NEWS

വികാരി ജനറല്‍ പൊടുന്നനെ രൂപത വിട്ട് ഇംഗ്ലീഷ് സഭയിലേയ്ക്ക്; സ്ഥലം മാറ്റാമെന്ന് മെത്രാന്‍; സംശയിച്ച് വിശ്വാസികള്‍; യുകെ സീറോ മലബാര്‍ സഭയില്‍ സംഭവിക്കുന്നതെന്ത്?

Britishmalayali
kz´wteJI³

യുകെയിലെ സീറോ മലബാര്‍ സഭയുടെ ശില്‍പികളില്‍ പ്രധാനി ആയിരുന്ന ഫാ. മാത്യു ചൂരപൊയ്ക എന്തുകൊണ്ടാണ് രൂപതയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇംഗ്ലീഷ് സഭയിലേയ്ക്ക് പോകുന്നത്? ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറാളായും ഫിനാന്‍സ് ഓഫീസറായും കത്തീഡ്രല്‍ വികാരിയായും പ്രവര്‍ത്തിച്ച് വരുന്ന ഫാ. മാത്യു ചൂരപൊയ്കയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് താന്‍ ലങ്കാസ്റ്റര്‍ രൂപതയിലേയ്ക്ക് മടങ്ങുന്നു എന്ന് വിശ്വാസികളെ അറിയിച്ചത്. തന്റെ അവസാനത്തെ മലയാളം കുര്‍ബാന ആയിരിക്കും അടുത്ത ഞായറാഴ്ചത്തേത് എന്നും ഫാ. മാത്യു പറഞ്ഞു. ഇതിനിടെ മാര്‍ മാത്യു സ്ഥലം മാറി പോകുന്നു എന്നും യാത്ര അയപ്പ് നല്‍കുന്നു എന്നും സൂചിപ്പിച്ചു രൂപത പത്രക്കുറിപ്പ് ഇറക്കിയതോടെ ആശയക്കുഴപ്പം വളരുകയാണ്.

രൂപത പി ആര്‍ ഒ. ഫാ. ബിജു കുന്നക്കാട്ട് അയച്ച പ്രസ് റിലീസില്‍ ഇങ്ങനെ പറയുന്നു:ദീര്‍ഘനാളത്തെ ശുശ്രുഷകള്‍ക്കുശേഷം സ്ഥലം മാറിപ്പോകുന്ന വെരി. റെവ. ഫാ. മാത്യു ചൂരപ്പൊയ്കയിലിനു നാളെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ യാത്രയയപ്പ് നല്‍കും. രാവിലെ 11 മണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ ഇടവക വികാരി, രൂപത ഫൈനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.
വി. കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. റെവ. ഫാ. മാത്യു ചൂരപൊയ്കയില്‍ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രല്‍, ബ്‌ളാക്പൂള്‍, ബ്ലാക്ള്‍ബെണ്‍ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്യും'

ഒരു സീറോ മലബാര്‍ മെത്രാന് തന്റെ കീഴിലുള്ള ഒരു വൈദികനെ ഇംഗ്ലീഷ് സഭയുടെ നിയന്ത്രണത്തിലുള്ള ഒരു രൂപതയിലേയ്ക്ക് സ്ഥലം മാറ്റാനോ ഇംഗ്ലീഷ് സഭയ്ക്ക് സ്ഥിരമായി ഒരാളെ വേണം എന്നു ആവശ്യപ്പെടാനോ സാങ്കേതികമായി സാധിക്കാത്തത് കൊണ്ടാണ് ഈ വിശദീകരണത്തില്‍ സംശയം ഉയരുന്നത്. മാത്രമല്ല സീറോ മലബാര്‍ രൂപതയുടെ വികാരി ജനറലും ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറുമായിരിക്കവെ മറ്റൊരു രൂപതയിലെ ചാപ്ലയനുമായി മാറുന്നതിനാലും യുക്തി രാഹിത്യമുണ്ട്. സഭ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഫാ. മാത്യു സഭവിട്ട് ഇംഗ്ലീഷ് സഭയോട് ചേക്കേറുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താമരശ്ശേരി രൂപതയില്‍ നിന്നും ഇംഗ്ലീഷ് പള്ളിയില്‍ സേവനെത്തിയ വൈദികനാണ് മാത്യു ചൂരപൊയ്ക. ഫാ. മാത്യുവിന്റെ മുന്‍കൈയിലാണ് പ്രസ്റ്റണിലെ ഇംഗ്ലീഷ് പള്ളി സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായി ലഭിച്ചത്. എന്നാല്‍ സഭ നടത്തിപ്പില്‍ ഫാ. മാത്യു നടത്തിയ ഇടപെടലില്‍ മെത്രാന്‍ അതൃപ്തനായിരുന്നു എന്നാണ് സൂചന. തുടര്‍ന്നാണ് ജര്‍മനിയിലെ സഭ ശുശ്രൂഷയ്ക്ക് വേണ്ടി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചെങ്കിലും അതില്‍ പ്രതിഷേധിച്ച് ഫാ. മാത്യു രൂപതയോടുള്ള ബന്ധം തന്നെ വീടുകയായിരുന്നത്രേ. 

കേരളത്തില്‍ നിന്നും എത്തിയിരിക്കുന്ന വൈദികര്‍ ഒന്നുകില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സേവനം ചെയ്യുക, അല്ലെങ്കില്‍ അവരുടെ ഇവിടുത്തെ ദൗത്യം പൂര്‍ത്തിയായാല്‍ നാട്ടിലെ രൂപതയിലേയ്ക്ക് മാറുക എന്നിങ്ങനെ രണ്ട് വഴികള്‍ ആണുള്ളത്. എന്നാല്‍ അഞ്ച് വര്‍ഷം നിന്ന് പിആര്‍ ലഭിക്കുന്ന വൈദികര്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ കൂട്ടാക്കാറില്ല. അവരെ തിരിച്ച് വിളിച്ചാല്‍ അവര്‍ ഉടന്‍ ഇംഗ്ലീഷ് സഭയില്‍ ചേരും. ലിവര്‍പൂളിലെ ജനകീയനായ ഫാ. ബാബു അപ്പാടന്‍ അടക്കമുള്ളവര്‍ ഇത് മുന്‍പ് ചെയ്തിട്ടുണ്ട്. അത് തന്നെയാണ് ഫാ. മാത്യുവും ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category