
സ്കോട്ട്ലന്‍ഡില്‍ കുടുംബത്തോടൊപ്പം കഴിയുന്ന ജോ കാമറോണ്‍ എന്ന സ്ത്രീക്ക് 71 വയസായി. എന്നാല്‍ നാളിതുവരെ സൂചി കുത്തുന്ന വേദന പോലും അനുഭവിച്ചില്ലെന്ന പ്രത്യേകതകയാല്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ അത്ഭുതമാവുകയാണ് ഈ വയോധിക.
പ്രസവിക്കുന്ന വേളയില്‍ പോലും വേദന തീരെ അനുഭവിച്ചിട്ടില്ലെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സ്ത്രീയാണിത്. ഇതിനെ തുടര്‍ന്ന് ജോയുടെ ജീനുകളില്‍ നിര്‍ണായകമായ ഗവേഷണങ്ങളാണ് ശാസ്ത്രജ്ഞര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ മനുഷ്യകുലത്തില്‍ നിന്ന് തന്നെ വേദനയെ എന്നെന്നേക്കും തുടച്ച് നീക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ പോലും വേദനിക്കാത്ത ഒരു സ്ത്രീയുടെ കഥയാണിത്.
താന്‍ പ്രസവിക്കാന്‍ മണിക്കൂറുകളെടുത്തിരുന്നുവെന്നും എന്നാല്‍ തന്റെ ശരീരത്തിന് ആ വേളയില്‍ മാറ്റങ്ങളുണ്ടാകുന്നതായി തോന്നിയെങ്കിലും തരിമ്പും വേദന അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോ വെളിപ്പെടുത്തുന്നത്. ഇവരുടെ ശരീരം വ്യത്യസ്തമായ രീതിയിലാണ് വേദനയെ അനുഭവിക്കുന്നതെന്നും ശാസ്ത്രം അനുമാനിക്കുന്നു. എന്തുകൊണ്ടാണ് ജോയ്ക്ക് മാത്രം ഈ വ്യത്യസ്തമായ അനുഭവം അഥവാ കഴിവുണ്ടായിരിക്കുന്നതെന്ന് തിരിച്ചറിയുന്നതിനാണ് ശാസ്ത്രജ്ഞര്‍ നിലവില്‍ അവരുടെ ജീനുകളെ സൂക്ഷ്മമായ ഗവേഷണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നത്.
വേദനയില്ലാതാക്കുന്ന ജോയുടെ ജീനിന്റെ സവിശേഷത തിരിച്ചറിയാന്‍ സാധിക്കുന്നതിലൂടെ പെയിന്‍ ട്രീറ്റ്മെന്റ് രംഗത്ത് പുതിയൊരു ചുവട് വയ്പിനാണ് തുടക്കം കുറിക്കുകയെന്നാണ് ദി ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് അനസ്തേഷ്യ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലൂടെ പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്. ജോയ്ക്ക് വേദന ഇല്ലെന്ന കാര്യം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വെളിപ്പെട്ടിരുന്നു. സ്കോട്ട്ലന്‍ഡില്‍ സാധാരണ ജീവിതം നയിക്കുന്ന കാലത്ത് ജോ കൈയുടെ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ജോയ്ക്ക് യാതൊരു വേദനയും ഇല്ലെന്നും അതിനാല്‍ പെയിന്‍ കില്ലറുകള്‍ നല്‍കേണ്ടതില്ലെന്നും അന്ന് തന്നെ ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നു.

65ാം വയസില്‍ ഇടുപ്പ് ശസ്ത്രക്രിയക്ക് ജോ വിധേയയായിരുന്നു. വേദനയില്ലാത്തതിനാല്‍ ഇടുപ്പ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് ജോ ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. ഇടുപ്പില്‍ മുറിവുകളും പൊള്ളലുകളും ഉണ്ടായിട്ടും ജോയ്ക്ക് യാതൊരു കുലുക്കവുമില്ലായിരുന്നു. തുടര്‍ന്ന് ഇടുപ്പില്‍ നിന്നും രക്തം വരുന്നത് കണ്ട ഭര്‍ത്താവിന്റെ നിര്‍ദേശമനുസരിച്ചായിരുന്നു ജോ ഡോക്ടറെ പോയിക്കണ്ട് അധികം വൈകുന്നതിന് മുമ്പ് ഇടുപ്പ് ശസ്ത്രക്രിയക്ക് വിധേയയായിരുന്നത്. സാധാരണ എല്ലാവര്ക്കും FAAH-OUT FAAH-OUT. എന്ന ജീനാണുള്ളതെന്നും എന്നാല്‍ ജോയ്ക്ക് ഇതില്‍ നിന്നും വ്യത്യസ്തമായ ജീനുള്ളതിനാലാണ് വേദനയില്ലാതിരിക്കുന്നതെന്നും അവരുടെ ഡോക്ടര്‍ വിശദീകരിക്കുന്നു. വേദനയില്ലെന്നതിന് പുറമെ യാതൊരു കാര്യത്തിലും ആശങ്കയില്ലാത്ത പ്രകൃതമാണ് ജോയുടേതെന്നതും ഗവേഷകര്‍ താല്പര്യത്തോടെ നിരീക്ഷണത്തിന് വിധേയമാക്കി വരുന്നുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam