1 GBP = 92.40 INR                       

BREAKING NEWS

മതാധിഷ്ഠിതമായ വേര്‍തിരിവുകള്‍ രാജ്യഭരണത്തിനു ചേരുന്നതല്ലെന്നു മനസിലാക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്ന വ്യക്തിത്വങ്ങളാണ് ജനാധിപധ്യത്തിനു ഉത്തമ മാതൃകകള്‍; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയി സ്റ്റീഫന്‍

രാഷ്ട്രങ്ങളിലും സമൂഹത്തിലുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മികവുറ്റതും പ്രവര്‍ത്തനക്ഷമവുമായ നേതൃത്ത്വം അനിവാര്യമാണ്.  നേതാക്കന്മാര്‍ തങ്ങളുടെ സ്വന്തം നിലയില്‍ ക്രിയാല്‍മകമായി പ്രവര്‍ത്തിക്കുക മാത്രമല്ല ചെയ്യുന്നത് തങ്ങളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ അനുദിനം പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ക്ക് മാതൃകയായിരുന്ന അഥവാ മാതൃകയായിക്കൊണ്ടിരിക്കുന്ന ധാരാളം നേതാക്കന്മാരെ നമുക്ക് ചുറ്റും കാണുവാന്‍ സാധിക്കും. എല്ലാ നേതൃത്വ ഗുണങ്ങളും എല്ലാ നേതാക്കളിലും പ്രതിഫലിച്ചു കാണുവാന്‍ സാധിച്ചില്ലെങ്കിലും പൊതുവേ കാണുന്ന പ്രാധാന്യമുള്ള ഒരു ഗുണമാണ് സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കാതെ ഏറ്റെടുക്കുവാനുള്ള സന്മനസ്സ്.

ലോക രാഷ്ട്രീയ നേതൃത്വങ്ങളില്‍ സമീപകാലത്തു തന്റേതായ ഉത്തരവാദിത്ത്വങ്ങള്‍ പൂര്‍ണമായി ഏറ്റെടുത്തു മറ്റെല്ലാവര്‍ക്കും  മാതൃകയായ വ്യക്തിത്വമാണ് ന്യൂസീലാന്റ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേണ്‍. ചെയ്യുന്ന ജോലിയോട് പൂര്‍ണ്ണമായ ആത്മാര്‍ത്ഥത പ്രകടിപ്പിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ കടമകളാണ് അണുവിട വ്യതിചലിക്കാതെ പ്രാവര്‍ത്തികമാക്കുന്നത്. തന്റെ രാജ്യത്തിലെ ഓരോ പൗരനും യാതൊരു വിവേചനവുമില്ലാതെ പൂര്‍ണ്ണ സംരക്ഷണം നല്‍കുകയെന്നത് രാജ്യത്തിന്റെ പ്രഥമ നേതൃത്വത്തിന്റെ ഉത്തരവാദിത്ത്വമാണ്. ക്രൈസ്റ്റ് ചര്‍ച്ചിലെ ഭീകരാക്രമണം കുടിയേറിയ സമൂഹത്തിനെതിരേ ആണെന്നും അറിയാമെങ്കിലും എന്നാല്‍ കൊല്ലപ്പെട്ടവരെല്ലാം തന്റെ രാജ്യത്തിന്റെ സംരക്ഷണയില്‍ വിശ്വസിച്ചു കുടിയേറി ജീവിച്ചിരുന്ന വ്യക്തികളാണെന്ന് മനസിലാക്കിത്തന്നെ ശക്തമായ ഭാഷയില്‍ അവിടെ നടന്ന നരഹത്യയെ അപലപിച്ചത് യാതൊരു സങ്കോചതവും കൂടാതെ ലോകത്തോട് പറഞ്ഞു 'ഷൂട്ടര്‍ ഒരു ഭീകരനാണ്. അവന്‍ ഒരു ക്രിമിനല്‍ ആണ്. അവന്‍ ഒരു തീവ്രവാദി ആണ്' ഇതിന്റെ തീക്ഷ്ണ ഫലമനുഭവിക്കുന്നവര്‍ കുടിയേറ്റക്കാരായിരിക്കാം അഭയാര്‍ത്ഥികളായിരിക്കാം അവര്‍ ന്യൂസിലാന്റിനെ തങ്ങളുടെ ഭവനമായി തിരഞ്ഞെടുത്തവരാണ് അതുകൊണ്ടുതന്നെ അവരെല്ലാം നമ്മളിലൊരാളാണ് എന്നാല്‍ ആക്രമണം നടത്തിയ വ്യക്തി അങ്ങനെയല്ല അവന്‍ വാളെടുത്ത് തന്റെ രാജ്യത്തിനെതിരെയാണ് ഒരു പ്രത്യേക സമൂഹത്തിനെതിരെയല്ല. മാതൃകയാവേണ്ട ഒരു നേതാവിന്റെ വാക്കുകള്‍.

ലോകരാഷ്ട്രങ്ങളില്‍  ന്യൂസീലാന്റ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേണ്‍ന്റെയത്രയും വിശാലമായ ചിന്താഗതികള്‍ പ്രകടിപ്പിക്കുന്ന  നേതൃത്വങ്ങള്‍  ആധുനിക ലോകത്തു കുറവാണെന്നു മനസിലാക്കുവാന്‍ സാധിക്കും. ഒരു രാജ്യത്തിന്റെ ദുഃഖം ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുഖഭാവത്തിലൂടെ  പ്രതിഫലിക്കുന്നത് ചിലപ്പോള്‍ ലോകത്തിലാദ്യമായിരിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള എല്ലാ ലോക നേതൃത്വവും ഒന്നടങ്കം പറഞ്ഞു ആന്‍ഡേണ്‍ന്റെ നിലപാടുകളാണ് ഭീകരതയ്‌ക്കെതിരെയുള്ള ലോകത്തിന്റെ മറുപടി. തന്റെ രാജ്യം വൈവിധ്യമാര്‍ന്നതും കരുണയുള്ളതും ആര്‍ദ്രതയുള്ളതും മാത്രമാണ് ഈ മൂല്യങ്ങള്‍ പങ്കിടുന്നവര്‍ക്കു മാത്രമുള്ള വീടാണ് തന്റെ രാജ്യം. ഈ ഒരു ആക്രമണം മൂലം തന്റെ രാജ്യത്തിന്റെ ഹ്രദയത്തിലുള്ള ഈ മൂല്യങ്ങള്‍ ഒരിക്കലും നശിപ്പിക്കുകയില്ല.

2011 ജുലൈ 22 ന് നോര്‍വേയിലും ഇതുപോലൊരു ഭീകരാക്രമണം നടന്നു അന്നവിടെ 77 യുവതീ യുവാക്കള്‍ കൊല്ലപ്പെടുകയും  ഏകദേശം 300 റോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്‍ഡേഴ്സ് ്ര്രെബഹി ബ്രീവിക് എന്ന കൊലയാളി തനിച്ചാസൂത്രണം ചെയ്ത നരഹത്യ. സെന്‍ട്രല്‍ ഓസ്ലോയില്‍ ആദ്യമേ ഒരു കാര്‍ ബോംബ് വിസ്‌പോടനം നടത്തി പോലീസിന്റെയും അധികാരികളുടെയും ശ്രദ്ധ തിരിച്ചു വിട്ടിട്ടു  ഉട്ടോയ എന്ന ദ്വീപിലെത്തി നടത്തിയ വെടിവെപ്പും ന്യൂസീലാന്റില്‍ അരങ്ങേറിയ നരഹത്യയിലും ധാരാളം സമാനതകളാണ് പുറത്തു വരുന്നത്. ആന്‍ഡേഴ്സ് ്ര്രെബഹിക്ക് 21 വര്‍ഷത്തെ തടവാണ് ശിക്ഷ ലെഭിച്ചതെങ്കില്‍ ന്യൂസീലാന്റിലെ കൊലയാളിയുടെ വിചാരണ തുടങ്ങുവാന്‍ ലോകം കാത്തിരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥരോട് ന്യൂസീലാന്റിലെ കൊലയാളിയുടെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ മുഴുവന്‍ ലോകത്തിനും ആശങ്കാജനകമായിരിക്കുകയാണ് അതായത് നോര്‍വേയില്‍ കൊലയാളിയായ ആന്‍ഡേഴ്സ് ്ര്രെബഹിയാണ് തനിക്കുള്ള പ്രചോദനമെന്ന വെളിപ്പെടുത്തല്‍ അതിലുപരി നൈറ്റ്സ് ടെംപ്ലാര്‍ എന്നറിയപ്പെടുന്ന ഒരു നിഴല്‍ സംഘടന കൂടി ഈ രണ്ടുപേര്‍ക്കും പ്രചോദനമേകുന്നു എന്നും കൂടിയുള്ള വെളിപ്പെടുത്തല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. കാരണം നൈറ്റ്സ് ടെംപ്ലാര്‍ വെറും സാങ്കല്‍പിക സംഘടന മാത്രമാണ്. ലോകമെങ്ങും വളരെയധികം ക്രിയാല്‍മകമായ  പ്രവര്‍ത്തനങ്ങളിലൂടെ ഭാവിയുടെ വാഗ്ദാനങ്ങളാകേണ്ട യുവാക്കള്‍ കെട്ടുകഥകളിലും മറ്റും മാത്രം പ്രതിപാദിക്കുന്ന സാങ്കല്‍പികമായ കഥാപാത്രങ്ങളെ കണ്ണടച്ചു പിന്തുടര്‍ന്നു ഏറ്റവും വലിയ ക്രൂരകൃത്യങ്ങളിലേര്‍പ്പെടുമ്പോള്‍ ലോകത്തിന്റെ ഇതുവരെയുള്ള വളര്‍ച്ചയും മൂല്ല്യങ്ങളും വൃഥാവിലായി എന്നാണ് സമര്‍ത്ഥിക്കുന്നത്.

ലോകത്തില്‍ ആഗോള ഭീകരപ്രവര്‍ത്തനങ്ങളേപ്പറ്റിയുള്ള ധാരാളം പഠനങ്ങള്‍ നടക്കുന്നതിലെല്ലാം തന്നെ ചെറുതും വലുതുമായ കൂട്ടായ്മകളുടെ സ്വാധീനശക്തി ചെറുപ്പക്കാരുടെ ഇടയില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.  സ്വാധീനം ചെലുത്തുവാന്‍ സാധ്യതയുള്ള  മേഖലകളായ മതം,  വംശീയ ബന്ധങ്ങള്‍, സാമ്പത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയ ചിന്താഗതികള്‍ ഭരിക്കുന്ന ഗവണ്‍മെന്റിന്റെ നയങ്ങളോടുള്ള വിയോചിപ്പുകള്‍ മുതലായ തലങ്ങളിലെല്ലാം തന്നെ കൂട്ടായ്മകളുടെ പിന്‍ബലത്തില്‍ ശക്തി പ്രകടനങ്ങളും പ്രക്ഷോഭങ്ങളും പിന്നീട് ആക്രമണങ്ങളും വളരെ അനായേസേന സാധ്യമാകുന്നതായാണ് തെളിയിക്കപ്പെടുന്നത്. സൗഹൃദ കൂട്ടായ്മകളിലൂടെ തുടക്കം കുറിച്ച് ഓരോ വ്യക്തികളുടെയും ബലഹീനതകളേ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കുവേണ്ട അടിസ്ഥാന സൗകര്യങ്ങളും നല്‍കിയാണ് തുടക്കം കുറിക്കുന്നത് പിന്നീട് ആചാരാനുഷ്ഠാനങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അംഗങ്ങളെ തമ്മില്‍ വേര്‍തിരിച്ചു കൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പും വിദ്ധ്യേഷവും വളര്‍ത്തും. അത്രയുമായിക്കഴിയുമ്പോള്‍ വ്യക്തികള്‍ക്ക്  കൂട്ടായ്മകളില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ സാധിക്കാത്ത അവസ്ഥ ജനിപ്പിക്കും അധികം താമസിയാതെ ഭീകരതയെ അവതരിപ്പിക്കുകയും ചെയ്യും അതിലേയ്ക്ക് വേണ്ട പരിശീലനവും നല്‍കുകയും ചെയ്യുമ്പോള്‍ മനുഷ്യനിലെ വീണ്ടുവിചാര ചിന്തകളും തിരിച്ചറിവും നഷ്ടപ്പെടുകയും യാന്ധ്രികമായി മറ്റുള്ളവരെ ഉന്മൂലനം ചെയ്യുന്ന ഭീകരന്മാരായി മാറുകയും ചെയ്യുന്നു.

ഭീകര പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തികമാക്കുവാന്‍ ഇറങ്ങി പുറപ്പെടുന്ന എല്ലാ വ്യക്തികളുടെ പിന്നിലും മറഞ്ഞിരിക്കുന്ന ധാരാളം ഗൂഢ സംഘങ്ങള്‍ ഉണ്ടെന്നു നിസംശയം തെളിയിക്കുവാന്‍ സാധിക്കുന്നുണ്ട്. ലോകത്തിലുള്ള എല്ലാ ഭീകര സംഘടനകള്‍ക്കും അനുയായികളും ഞൊടിയിടയില്‍ സംഘര്‍ഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ കഴിവുള്ള സ്ലീപ്പര്‍ സെല്ലുകളും നിലവിലുണ്ടെന്നാണ് ലോകാന്തര അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇവരുടെയെല്ലാ നീക്കങ്ങളും ഉറക്കമൊളിച്ചു ഉറ്റുനോക്കുന്നതുകൊണ്ടു മാത്രമാണ് പല ഭീകരാക്രമണങ്ങളും തടയുവാന്‍ സാധിക്കുന്നത് അന്താരാഷ്ട്ര തലങ്ങളിലുള്ള കുറ്റാന്വഷണ ഏജന്‍സികള്‍ ഇരുപത്തിനാലു മണിക്കൂറും തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയും എല്ലാ രാജ്യങ്ങളിലെയും ഭരണ നേതൃത്വം തീരുമാനമെടുക്കുവാനും നിലപാടുകള്‍ സ്വീകരിക്കുവാനുമുള്ള പൂര്‍ണ്ണ അധികാരവും പോലീസുദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്നതുകൊണ്ടും ഈ ഭീകരരുടെ പദ്ധതികള്‍ സഫലമാകുന്നില്ല.

ഭീകര പ്രവര്‍ത്തനങ്ങളേപ്പറ്റിയുള്ള പഠനങ്ങളിലെ മറ്റൊരു ഘടകമാണ് ഭീകരരുടെ മനശ്ശാസ്ത്രം അഥവാ തികച്ചും കഠിനമായ മാനസിക ചിന്താഗതികള്‍ രൂപീകൃതമാകുവാനുള്ള കാരണങ്ങള്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്നിട്ടുള്ള പഠനങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇവര്‍ക്കെല്ലാവര്‍ക്കും പൊതുവായ ജീവിത ശൈലിയെ  ചൂണ്ടിക്കാണിക്കുവാന്‍ സാധിക്കുന്നുള്ളൂ. കൂടുതലും അന്ധമായ വിശ്വാസത്തിന്റെ അതിപ്രസരം മൂലമുണ്ടാകുന്ന ഭവിഷ്യത്തുകളാണ്. എല്ലാ പഠനങ്ങളിലും എടുത്തു പറയാവുന്ന കാരണം മറഞ്ഞിരിക്കുന്ന അദൃശ്യ ശക്തി തന്നെയാണ് ഭീകരാക്രമണം പ്രാവര്‍ത്തിക മാക്കുന്ന വ്യക്തിയേക്കാള്‍ അതിനു പ്രോചോദനമേകുന്ന വ്യക്തികളടങ്ങുന്ന കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍. ഭീകര പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യണമെങ്കില്‍ അവരുടെ ബുദ്ധി കേന്ദ്രങ്ങള്‍ തന്നെ തകര്‍ക്കണമെന്നു എല്ലാ ലോക നേതാക്കള്‍ക്കും അറിവുണ്ടെങ്കിലും മറവില്‍ മറഞ്ഞിരിക്കുന്ന ഭീകരതയുടെ തായ്വേരിലെത്തിച്ചേരുവാന്‍ എല്ലായ്പ്പോഴും സാധിക്കുന്നില്ല.

എല്ലാ മത വിഭാഗങ്ങള്‍ക്കിടയിലും ഇപ്പോള്‍ മതഭ്രാന്ത് വളരുന്നുണ്ടെന്നതാണ് വാസ്തവം. അനുയായികള്‍ക്ക് മതത്തെക്കുറിച്ച് ശരിയായ അറിവ് നല്‍കുന്നതില്‍ പുരോഹിതന്മാരും മതപണ്ഡിതന്മാരും പരാജയപ്പെടുന്നതു കൊണ്ടാണ് മതത്തോടുള്ള ആഭിമുഖ്യം മതഭ്രാന്തിലേക്ക് നയിക്കുന്നത്. സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. കാരണം മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനമാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ച് സ്വാധീനം വളര്‍ത്താനാകുമ്പോള്‍ ജാതിമത സംഘടനകളെ രാഷ്ട്രീയ രംഗത്തു നിന്നും മാറ്റിനിര്‍ത്താനുമാവുന്നില്ല. പക്ഷെ അവയുടെ പ്രവര്‍ത്തനം മതഭ്രാന്ത് വളര്‍ത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ചുമതല അവയുമായി ഇടപെടുന്ന രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണങ്ങളോടെ ഭൂരിഭാഗം ലോക നേതൃത്ത്വവും ആവര്‍ത്തിച്ചു പ്രസ്താവിച്ചു ഇപ്പോള്‍ സംഭവിച്ചത് എല്ലാവരുടെയും ചിന്തകള്‍ക്കും ഭാവനകള്‍ക്കും കണക്കു കൂട്ടലുകള്‍ക്കുമപ്പുറമാണ് ഇതിനാല്‍ ഈ ലോകം മാറുക മാത്രമല്ല സംഭവിക്കുന്നത് നമ്മളുടെയെല്ലാം പ്രവര്‍ത്തനശൈലികളും ജീവിത രീതികളും  മാറും. 18 വര്‍ഷങ്ങള്‍ക്ക് ശേഷവും ലോകം ഭീകരതയുടെ പല വികൃത മുഖങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു.

പൊതുവേ ലോകത്തിലുള്ള എല്ലാ രാഷ്ട്രീയ നേതൃത്വവും വളരെ ആത്മാര്‍ത്ഥയുള്ളവരും കര്‍മ്മനിരധരുമായി ഭാവിക്കുമെങ്കിലും അവരുടെയെല്ലാം പ്രവര്‍ത്തനങ്ങളില്‍ വളരെ കുറച്ചു മാത്രമാണ് പ്രതിഫലിക്കുന്നത്. വാക്യത്തില്‍ മുഴങ്ങി കേള്‍ക്കുന്നതെല്ലാം കര്‍മ്മത്തില്‍ പ്രതിഫലിക്കാത്തതിനും പല കരണങ്ങളുമുണ്ടാവാം. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങളും നിയന്ത്രണങ്ങളും അതിനും പുറമെ അണികളുടെ സമ്മര്‍ദ്ദങ്ങളും ആവശ്യങ്ങളും. എന്നാല്‍ നേതാക്കന്മാരുടെ ഉത്തരവാദിത്വങ്ങള്‍ സംഘടനാപരമായി വേറിട്ടതാണെങ്കിലും രാഷ്ട്രങ്ങളുടെ തലപ്പത്തിരിക്കുമ്പോള്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ വളര്‍ച്ചയും ഉന്നമനവും മാത്രം ലക്ഷ്യം കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ ചിതറുകയും രാജ്യങ്ങളും സമൂഹങ്ങളും നാമാവശേഷമാവുകയും ചെയ്യും. മതാധിഷ്ഠിതമായ വേര്‍തിരിവുകള്‍ രാജ്യഭരണത്തിനു ചേരുന്നതല്ലെന്നു മനസിലാക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്ന വ്യക്തിത്വങ്ങളാണ് ജനാധിപധ്യത്തിനു ഉത്തമ മാതൃകകള്‍. ന്യൂ സീലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേണിനെപ്പോലുള്ള ധാരാളം നേതാക്കന്മാര്‍ എല്ലാ രാജ്യത്തെയും മുന്നോട്ടു നയിക്കുവാന്‍ വരുമെന്ന് പ്രത്യാശിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category