1 GBP = 87.90 INR                       

BREAKING NEWS

സ്ഫോടന രംഗം ചിത്രീകരിക്കുന്നതിനിടെ യുവതിക്കും കുഞ്ഞിനും ദാരുണാന്ത്യം; യാത്രക്കാരായ അമ്മയുടെയും കുഞ്ഞിന്റെയും ശരീരം സ്ഫോടനത്തിന്റെ ആഘാതത്തില്‍ ചിതറിത്തെറിച്ചു. അപകടം നടന്നത് കന്നട ചിത്രമായ രണത്തിന്റെ ചിത്രീകരണത്തിനിടെ

Britishmalayali
kz´wteJI³

ബംഗളൂരു: സിനിമക്കായി കാര്‍ സ്ഫോടനം ചിത്രീകരിക്കവെ യാത്രക്കാരായ യുവതിയും കുഞ്ഞും കൊല്ലപ്പെട്ടു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം  സിനിമാലൊക്കേഷനിലുണ്ടായ അപകടത്തില്‍ ഇരുപത്തിയെട്ടുകാരിയായ സുമേര ബാനുവും അവരുടെ അഞ്ചു വയസുള്ള മകള്‍ അയേര ബാനുവുമാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂത്ത മകള്‍ സൈനബ് ബാനുവിനെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യലഹങ്ക സ്വദേശിയായ കൊല്ലപ്പെട്ട യുവതിയും ഭര്‍ത്താവും കുഞ്ഞുങ്ങളുമായി കാറില്‍ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. പുലര്‍ച്ചെ 3.30 ന് സിനിമ ഷൂട്ടിങ്ങിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടായപ്പോള്‍ കാറില്‍ നിന്ന് ഇവര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നു.

ബെംഗളൂരുവില്‍ കന്നഡ ചിത്രം രണത്തിന്റെ ചിത്രീകരണത്തിനിടയില്‍ വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടയാത്.സ്‌ഫോടനമുണ്ടായ സ്ഥലത്തു നിന്നും 50 മീറ്റര്‍ ദൂരെയായിരുന്നു അപകടത്തില്‍പ്പെട്ട കുടുംബം നിന്നിരുന്നത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചപ്പോള്‍ സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ അമ്മയുടെയും കുഞ്ഞിന്റേയും ശരീരങ്ങള്‍ ചിന്നിച്ചിതറി. മൂത്ത മകള്‍ അമ്മയുടെ അരികെ തന്നെയാണ് നിന്നിരുന്നതെന്നും താനും മകളും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും യുവതിയുടെ ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.

അതേ സമയം പൊലീസിന്റെയോ ഫയര്‍ഫോഴ്‌സിന്റെയോ അനുമതിയില്ലാതെയാണ് നാലുദിവസമായി സംഭവസ്ഥലത്ത് ചിത്രീകരണം നടന്നിരുന്നതെന്ന് ജില്ലാ കമ്മീഷണര്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. സിനിമ സംഘം വിവരമറിയിക്കാതെ സ്ഥലംവിടുകയാണ് ചെയ്തതെന്ന് കമ്മീഷണര്‍ പറഞ്ഞു.ചേതന്‍, ചിരഞ്ജീവി സര്‍ജ, വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണ് രണം. വി സമുദ്രയാണ് സംവിധാനം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധമാണെന്നും ആശുപത്രിയിലുള്ള കുട്ടിയുടെ ചികിത്സയ്ക്ക് സഹായം നല്‍കുമെന്നും നടന്‍ ചേതന്‍ പറഞ്ഞു. മരണത്തിനു കാരണക്കാരായവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category