1 GBP = 87.80 INR                       

BREAKING NEWS

അവള്‍ പോകാനിരുന്നത് ഭര്‍ത്താവിനൊപ്പം, പോയതോ; യാത്രയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കി ഭര്‍തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്കു സഹോദരനൊപ്പം പുറപ്പെട്ട യാത്ര അന്ത്യയാത്രയായി; യാസ്മോളുടെ വിയോഗത്തില്‍ വിങ്ങി ഒരു കുടുംബവും നടുക്കം മാറാതെ മുണ്ടേങ്ങരയിലെ ജനങ്ങളും

Britishmalayali
kz´wteJI³

എടവണ്ണ (മലപ്പുറം); അവള്‍ പോകാനിരുന്നത് ഭര്‍ത്താവിനൊപ്പമായിരുന്നു. ഒരു സന്തോഷയാത്ര മക്കള്‍ക്കൊപ്പം ഭര്‍ത്താവിന്റെ അടുത്തേയ്ക്ക് സ്വപ്നം കണ്ട യാസ്മോള്‍ യാത്ര പോലും പറയാതെ പോയത് ഒരിക്കലും തിരിച്ചു വരാത്ത അനന്തതയിലേക്കാണ്.യാസ്മോള്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ റിയാദില്‍ ഭാര്‍ത്താവിന്റെ അടുത്തെത്തിയേനെ.

യാത്രയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കി ഭര്‍തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്കു സഹോദരനൊപ്പം പുറപ്പെട്ട യാത്ര അന്ത്യയാത്രയായി. വിധി അവള്‍ക്കും കുടുംബത്തിനും കാത്തുവച്ചിരുന്നത് ദുരന്തത്തിന്റെ മരവിച്ച മുഖമായിരുന്നു. കുടുബത്തെ ആകെ തളര്‍ത്തി കളഞ്ഞ വിയോഗത്തിന്റെ ഞെട്ടലിലാണ്. റിയാദില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ആലങ്ങാടന്‍ മുഹമ്മദ്കുട്ടിയും കുടുംബവും. മുണ്ടേങ്ങരയില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ച് മരിച്ച യാസ്മോള്‍ മക്കളോടൊപ്പം നാളെ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കുകയായിരുന്നു.

എന്നാല്‍, അപകടത്തില്‍ യാസ്മോളുടെ മക്കളായ ഫാത്തിമ ഷെറിന്‍ (19), റിസ്വാന (16) എന്നിവര്‍ക്ക് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെങ്കിലും ഇവര്‍ ചികിത്സയിലാണ്. ജീപ്പിലെ സ്ഥലക്കുറവു മൂലം ഉമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പമുള്ള യാത്ര ഒഴിവാക്കി പതിനാലുകാരനായ ആദിഷ് ബസില്‍ അരീക്കോട്ടേക്കു പോയതിനാല്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടു. അരീക്കോട്ട് ബസ് ഇറങ്ങിയ ശേഷമാണ് ആദിഷ് ആ നടുക്കുന്ന വാര്‍ത്ത കേട്ടത്.

അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍പെട്ടവരെ എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സ് അംഗങ്ങളും നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ജീപ്പിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എടവണ്ണ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category