1 GBP = 95.35 INR                       

BREAKING NEWS

ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട സുന്ദരിയായ യുവതി, ഭര്‍ത്താവില്ലാത്ത സമയം വീട്ടിലേക്കു ക്ഷണിച്ചാല്‍ നിങ്ങളെന്തു ചെയ്യും? ഒരു സാധാരണ യുകെ മലയാളിയായ ജോമോനും അതേ ചെയ്തുള്ളൂ... പക്ഷെ.....

Britishmalayali
റോയ് സ്റ്റീഫന്‍

ത്തിരി മോഹന സുന്ദരസ്വപ്നങ്ങളും പേറിയാണ് ജോമോന്‍ എന്ന ഈ ചെറുപ്പക്കാരന്‍, താന്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവതിയെ കാണാന്‍ പുറപ്പെട്ടത്. നിത്യ ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഒന്ന് മാറിനിന്നു, ഇങ്ങനെയൊരു കാര്യത്തിന്, ഇങ്ങനെയൊന്നു പോകാന്‍, സ്വന്തം ഭാര്യയോട് നൂറുകൂട്ടം നുണ പറയേണ്ടിവന്നു എന്നത് വേറെ കാര്യം.. അങ്ങനെ ആനന്ദ പുളകിതനായി ഒരു അവിഹിതബന്ധത്തിനു ഇറങ്ങിപുറപ്പെട്ട ജോമോന് സംഭവിച്ച കാര്യങ്ങള്‍ രസകരമായി നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുകയാണ് 'അളവുപാത്രങ്ങള്‍' എന്ന ഏറ്റവും പുതിയ ഷോര്‍ട്ട് ഫിലിം.

യുകെ മലയാളികളെ ഒത്തിരി പ്രാവശ്യം, ഓര്‍ക്കാപ്പുറത്ത്, അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്ത ഷോര്‍ട്ട് ഫിലിമുകള്‍ ഇറങ്ങിയ, നോര്‍വിച്ചില്‍ നിന്ന് തന്നെയാണ് ഈ ഷോര്‍ട്ട് ഫിലിമും വരുന്നത്. യുകെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ശ്രീ സിറിയക് കടവില്‍ച്ചിറയില്‍ കഥയെഴുതി അണിയിച്ചൊരുക്കിയതാണ് ''അളവുപാത്രങ്ങള്‍'' എന്ന ഈ കൊച്ചുകലാസൃഷ്ടി. ദീര്‍ഘവും സങ്കീര്‍ണവുമായ ജീവിത പ്രശ്നങ്ങളെ തന്റെ സിനിമകള്‍ക്ക് ആധാരമാക്കാറുണ്ടായിരുന്ന ഇദ്ദേഹം, തന്റെ പതിവുകള്‍ക്കു വിപരീതമായി, ഒരു ചെറിയ സംഭവത്തെ മാത്രം മുന്‍നിറുത്തി, തയ്യാറാക്കിയ ചിത്രം കൂടിയാണ് ഇത്, എന്നതാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ഒരു പ്രത്യേകത.

കേവലം പതിനാറു മിനിട്ടു മാത്രം നീളുന്ന ഈ  കലാസൃഷ്ടിയിലൂടെ, രണ്ടു യുകെ മലയാളി കുടുംബങ്ങളുടെ ജീവിതചിത്രങ്ങള്‍ വ്യക്തമായും രസകരമായും ആസ്വാദനമികവോടെയും നമ്മുടെ മുന്‍പില്‍ വരച്ചിടുകയാണ് സിറിയക് കടവില്‍ച്ചിറ. സംഭവബഹുലമായ തന്റെ കലാജീവിതത്തിലെ മികവാര്‍ന്ന ഒരു നാഴികകല്ലായിരിക്കും ''അളവുപാത്രങ്ങള്‍'' എന്ന ഈ കൊച്ചുസിനിമ എന്ന് നിസംശയം പറയാന്‍ കഴിയും.

തികച്ചും ഹാസ്യത്തിലൂന്നിയ ഒരു കഥാതന്തുവും അവതരണരീതിയുമാണ് ഈ കലാസൃഷ്ടി അവലംബിച്ചിരിക്കുന്നതെങ്കില്‍ കൂടി, വളരെ വ്യക്തമായതും ഉള്ളില്‍ തറക്കുന്നതുമായ ഒരു സന്ദേശം കാണികളുടെ മനസിലേക്ക് സന്നിവേശിപ്പിക്കുവാന്‍ ഈ ചിത്രത്തിന് കഴിയുന്നുണ്ട്. അതിനാല്‍ തന്നെ ഇതിന്റെ പിന്നണി പ്രവര്‍ത്തകരുടെ ഇതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ പാഴായിപ്പോയില്ല എന്ന് തന്നെ കരുതാം.

അഭിനയിച്ച എല്ലാവരും തന്നെ പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രതേകത. ഇതിനു മുന്‍പൊരിക്കലും ക്യാമറക്കു മുന്‍പില്‍ വന്നിട്ടില്ലെങ്കില്‍പ്പോലും, ആ ഒരു സങ്കോചമോ പേടിയോ ഇല്ലാതെ, വളരെ മികച്ച രീതിയില്‍, തങ്ങള്‍ക്കു കിട്ടിയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കാട്ടിയ മികവ് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. അതില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച മനു കാനാട്ടിനെയും അനു ടോമിനെയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു.

ജോര്‍ജ്ജ് സ്റ്റീഫന്‍, ആല്‍ബി സിറിയക്, ടിനോയ്, ടോമി ഒഴുങ്ങാലില്‍, പി യു തങ്കച്ചന്‍, ഡോണി സ്റ്റീഫന്‍, എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ലൂക്കോസ് സിറിയക്, സൈമണ്‍ ഗ്ലോസ്റ്റര്‍. മനു കാനാട്ട്, ആല്‍ബി സിറിയക് എന്നിവര്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ഈസ്റ്റ് ആംഗ്ലിയ ക്‌നാനായന്‍സ് ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

എല്ലാ യുകെ മലയാളികളും കണ്ടിരിക്കേണ്ട ഒരു ചിത്രമാണിത്. ഉള്ളില്‍ തട്ടുന്ന ഒരു സന്ദേശത്തിനൊപ്പം പിന്നിലേക്ക് ഒരു തിരിഞ്ഞുനോട്ടത്തിനും ഈ ചിത്രം കാരണമായിത്തീരുന്നുണ്ട്. എല്ലാത്തിനുമുപരി, നിസ്വാര്‍ത്ഥമായി, സിനിമയെന്ന കലാരൂപത്തിനോടുള്ള അഭിനിവേശം കൊണ്ടുമാത്രം, പിറവി കൊള്ളുന്ന ഇത്തരത്തിലുള്ള കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്, കലയെ സ്‌നേഹിക്കുന്ന നമ്മളുടെയൊക്കെ കടമയും ആവശ്യവുമാണ്. അതുകൊണ്ടു തന്നെ എല്ലാവരും ഈ സിനിമ ആസ്വദിക്കണമെന്നും ഇതിനുവേണ്ടി പ്രവര്‍ത്തിച്ച കലാകാരന്മാരെ വേണ്ട വിധത്തില്‍ പ്രോത്സാഹിപ്പിക്കണമെന്നുമാണ് ഈ ടീമിന്റെ അഭ്യര്‍ത്ഥന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category