1 GBP = 92.80 INR                       

BREAKING NEWS

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയില്‍ നിങ്ങള്‍ക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാന്‍ പറയില്ല... എന്നാല്‍ സൂക്ഷിക്കണം; നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുക...? നിങ്ങളെ സ്നേഹിക്കുന്നെങ്കില്‍ എങ്ങനെയാണ് അവര്‍ക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയുക... വിവാഹ മോചനകഥ അയവിറക്കി ശ്രീജ നെയ്യാറ്റിന്‍കരയുടെ ഹൃദയകാരിയായ കുറിപ്പ്

Britishmalayali
ശ്രീജ നെയ്യാറ്റിന്‍കര

മേഷും ഞാനും തമ്മില്‍ പിരിഞ്ഞിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിടുന്നു... കൃത്യമായി പറഞ്ഞാല്‍ എന്റെ ഇരുപത്തിയഞ്ചാം വയസിലാണ് ഒന്നര വയസുള്ള തുമ്പിക്കുട്ടിയുമായി ഞാന്‍ ജീവിതത്തോണി തുഴയാന്‍ തുടങ്ങിയത്... പുനര്‍വിവാഹം വേണ്ടെന്നതു ഉറച്ച തീരുമാനമായിരുന്നു... അതുകൊണ്ടുതന്നെ വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോഴൊക്കെ പുല്ലുപോലെ അതിനെ തള്ളിക്കളയാന്‍ കഴിഞ്ഞു...


ഓരോ വിവാഹാലോചന വരുമ്പോഴും അമ്മ എന്നോട് പറയുന്ന ഒരു കാര്യമുണ്ട് തുമ്പിയെ സ്വന്തം മോളെപ്പോലെ നോക്കിക്കൊള്ളും എന്റെ മറുപടി എപ്പോഴും ഒന്ന് തന്നെയായിരുന്നു തുമ്പിയല്ല എനിക്ക് വിവാഹത്തിന് തടസം വിവാഹം വേണ്ടെന്ന ഉറച്ച നിലപാട് തന്നെയാണ് എനിക്ക് തടസം... പെണ്ണിന് ജീവിക്കാന്‍ പുരുഷന്റെ കരുതല്‍ വേണ്ടെന്ന ഉറച്ച ബോധ്യം എനിക്കുണ്ട് എന്തും അതിജീവിക്കാനുള്ള കരുത്തും... രമേഷും ഞാനും പരസ്പരം സൗഹൃദത്തോടെ കൈകൊടുത്തു പിരിഞ്ഞവരാണ്... പരാതി കൊടുക്കാനും ചെലവിന് ചോദിക്കാനും നഷ്ടപരിഹാരം ചോദിക്കാനും പോയില്ല രമേഷ് പടിയിറങ്ങുമ്പോള്‍ തന്നിട്ടു പോയത് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നു... ശാശ്വതമായി പരിഹരിക്കാന്‍ കഴിയാതെ അതിന്നും എന്നെ ചുറ്റി വരിഞ്ഞു കൊണ്ടേയിരിക്കുന്നു...

ഒരേ ഒരു ആയുധം മാത്രമേയുള്ളൂ കയ്യില്‍ നിര്‍ഭയത്വം മാത്രം...
ഇക്കാലയളവില്‍ ആണ്‍കൂട്ടില്ലാത്ത പെണ്ണെന്ന പൊതുബോധത്തിന്റെ തിട്ടൂരങ്ങള്‍ക്കു പുല്ലുവില നല്‍കി തന്നെയാണ് ജീവിച്ചത്... എന്റെ കുഞ്ഞു വാടക വീട്ടില്‍ അവളെ ചേര്‍ത്തു പിടിച്ചും സമരങ്ങളില്‍ പങ്കെടുത്തും അമ്മയോട് വഴക്കിട്ടും സാമൂഹിക ഇടപെടല്‍ നടത്തിയും കാട് കയറിയും പുഴയില്‍ കുളിച്ചും പാട്ടു കേട്ടും പുസ്തകം വായിച്ചും മഴ നനഞ്ഞും കൂട്ട് കൂടിയും ഒക്കെ ഞാന്‍ സമാധാനത്തോടെ ആഹ്ലാദത്തോടെ ഈ ജീവിതത്തെ ആസ്വദിക്കുന്നു... പേലവമായ സുഗന്ധം പോലെ... അതിജീവനത്തിന്റെ മഹാ സൗന്ദര്യ തീര്‍ത്ഥത്തിലൂടെ എന്റെ പെണ്‍ സ്വത്വം ഒഴുകിക്കൊണ്ടിരിക്കുന്നു... മാസ്മരികമായി പ്രണയിക്കാന്‍ എനിക്കുള്ളില്‍ പ്രകൃതിയെന്ന ഒരു മുഖമറിയാ - പേരറിയാ ഗന്ധര്‍വ്വനുമുണ്ട് അതിന്റെ പരമാനന്ദം വേറെയും...

ആ ആഹ്ലാദത്തിനിടയില്‍ ഒരു നൂറു തവണ എങ്കിലും അവളുടെ ചോദ്യം എന്റെ കാതിനരികിലെത്തും... 'നീ കല്യാണം കഴിക്കുമോ'... അപ്പോള്‍ അവളുടെ മുഖത്തിന്റെ ഭാവം കണ്ണുകളില്‍ ഊറി വരുന്ന നീര്‍മുത്തുകള്‍... എനിക്കറിയാം അവളുടെ ആ ചോദ്യത്തിന് കാരണക്കാരി എന്റെ അമ്മയാണെന്ന്... ഇല്ലെടി പെണ്ണേ എന്ന് പറഞ്ഞവളെ ചേര്‍ത്തു പിടിക്കുമ്പോള്‍ ഞാനവളോട് കളവു പറയാറില്ല നിനക്ക് വേണ്ടിയാണ് ഞാന്‍ മറ്റൊരു വിവാഹത്തിന് തയ്യാറാകാത്തത് എന്ന പച്ചക്കള്ളം ഞാനവളോട് പറയില്ല കാരണം ഞാന്‍ എനിക്ക് വേണ്ടിയാണ് അങ്ങനൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്... അവള്‍ക്കു വേണ്ടിയുള്ള ത്യാഗമായി അവളത് വിലയിരുത്താന്‍ പാടില്ല...

പെണ്ണുങ്ങളേ ജീവിതത്തിന്റെ നിസഹായാവസ്ഥയില്‍ നിങ്ങള്‍ക്കടുത്തേക്കു നീണ്ടു വരുന്ന പുരുഷ കരങ്ങളെ ഒന്നിനേയും വിശ്വസിക്കരുതെന്ന് ഞാന്‍ പറയില്ല... എന്നാല്‍ സൂക്ഷിക്കണം എന്ന് പറയും ജാഗ്രത വേണമെന്ന് പറയും... നിങ്ങളെ സ്നേഹിക്കുന്നു എന്ന് പറയുന്ന പുരുഷന് എങ്ങനെയാണ് നിങ്ങളുടേത് മാത്രമായ കുഞ്ഞുങ്ങളെ സ്നേഹിക്കാതിരിക്കാന്‍ കഴിയുക...? നിങ്ങളെ സ്നേഹിക്കുന്നെങ്കില്‍ എങ്ങനെയാണ് അവര്‍ക്കു നിങ്ങളുടെ എല്ലാമെല്ലാമായ കുഞ്ഞുങ്ങളെ കൊല്ലാന്‍ കഴിയുക...?
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category