1 GBP = 89.15INR                       

BREAKING NEWS

ഭാര്യയുടെ ഫോണിലേക് ഫോട്ടോ ട്രാന്‍സ്ഫര്‍ ചെയ്താല്‍പ്പോലും പ്രൈവസിയെ മറികടന്നുവെന്ന് വ്യാഖ്യാനിക്കപ്പെടും; കനത്ത പിഴ അടയ്ക്കാനില്ലെങ്കില്‍ അകത്താവുമെന്നും ഉറപ്പ്; യുഎഇ സന്ദര്‍ശിക്കുംമുമ്പ് ഈ നിയമങ്ങള്‍ അറിയുക

Britishmalayali
kz´wteJI³

തവിശ്വാസങ്ങളിലൂന്നിയുള്ള നിയമങ്ങളാണ് യു.എ.ഇ. അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍. ഇവിടെ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയ്ക്കും കടുപ്പമേറും. സ്മാര്‍ട്ട്‌ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും പുതിയ കാലത്തും നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതില്‍ യു.എ.ഇ ബദ്ധശ്രദ്ധമാണ്. യു.എ.ഇ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ അവിടുത്തെ നിയന്ത്രണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

കുടുംബവുമൊത്ത് യു.എ.ഇ. സന്ദര്‍ശിക്കുന്നതിനെടെ പകര്‍ത്തുന്ന ചിത്രങ്ങള്‍ ഭാര്യയുടെ ഫോണിലേക്ക് അവരുടെ സമ്മതമില്ലാതെ ഷെയര്‍ ചെയ്താല്‍ നിങ്ങള്‍ക്കെതിരേ കുറ്റം ചുമത്താന്‍ യു.എ.ഇയില്‍ വകുപ്പുണ്ട്. മറ്റുരാജ്യങ്ങളില്‍ വളരെ സ്‌നേഹത്തോടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുമെങ്കില്‍, യു.എ.ഇയില്‍ സമ്മതമില്ലാതെ ഫോട്ടോ ഷെയര്‍ ചെയ്യുന്നത് സ്വകാര്യതയുടെ ലംഘനമാണ്.
 
ആറുമാസത്തോളം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായാണ് അത് പരിഗണിക്കപ്പെടുന്നത്. ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവാകണമെങ്കില്‍ വലിയതുക പിഴയായി ഒടുക്കേണ്ടിവരും. 62,500 പൗണ്ടോളമാണ് പിഴത്തുക. പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നത് തടയാനോ മറ്റോ നിയമമില്ലെങ്കിലും, അവരുടെ ഫോണിലേക്ക് അനുവാദമില്ലാതെ ചിത്രങ്ങളും മറ്റുമയക്കുന്നത് തടയാന്‍ യു.എ.ഇ.യില്‍ നിയമമുണ്ട്. 

2016-ല്‍ വാട്‌സാപ്പുപയോഗിച്ച് ഭര്‍ത്താവിന്റെ ഫോണില്‍നിന്ന് തന്റെ ഫോണിലേക്ക് ചിത്രങ്ങളയച്ച കുറ്റത്തിന് ഒരു യുവതിക്ക് ശിക്ഷ വിധിച്ചിരുന്നു. അജ്മാനിലായിരുന്നു സംഭവം. വിദേശിയായ യുവതിയെ നാടുകടത്തുകയും ഒന്നരലക്ഷം ദിര്‍ഹം പിഴ ചുമത്തുകയും ചെയ്തു. ഭര്‍ത്താവിന് പരസ്ത്രീബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിന് വേണ്ടി ചിത്രങ്ങള്‍ ചോര്‍ത്തുകയായിരുന്നു ഇവര്‍. ഇത് സ്വകാര്യതയുടെ ലംഘനമാണെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് യുവതിക്കെതിരേ ശിക്ഷയുണ്ടായത്.

വാട്‌സാപ്പ് സന്ദേശങ്ങള്‍ക്കൊപ്പം അയക്കാറുള്ള ഇമോജി ഐക്കണുകളും ചിലപ്പോള്‍ നിങ്ങളെ കുടുക്കിയേക്കും. ചീത്തവിളിക്കുന്ന രൂപത്തിലുള്ളതും മോശം അര്‍ഥം ഉള്‍ക്കൊള്ളുന്നതുമായ ഇമോജികള്‍ അയക്കുന്നതിനാണ് നിയന്ത്രണമുള്ളത്. നേരിട്ടും എഴുത്തിലൂടെയുമുള്ള ചീത്തവിളിയും അസഭ്യപ്രയോഗത്തിനും കടുത്ത നിയന്ത്രണമാണ് യു.എ.ഇയിലുള്ളത്. അതിന്റെ ഭാഗമായാണ് ഇമോജികള്‍ക്കുള്ള നിയന്ത്രണവും.

മറ്റുള്ളവരുടെ അന്തസ് ഹനിക്കുംവിധത്തിലുള്ള ഭാഷാപ്രയോഗം തടയുന്ന യു.എ.ഇ നിയമത്തിലെ 373-ാം വകുപ്പ് ഇത് വ്യക്തമാക്കുന്നുണ്ട്. വാട്‌സാപ്പ് പ്രചാരത്തിലായതോടെ, അതിലെ സന്ദേശങ്ങളിലെ ഭാഷാപ്രയോഗത്തിനും കടുത്ത നിയന്ത്രണമാണുള്ളത്. വിദ്വേഷം സ്ഫുരിക്കുന്നതോ അശ്ലീല സ്വഭാവത്തിലുള്ളതോ ആയ ഇമോജികള്‍ കൈമാറിയാലും ശിക്ഷ ഉറപ്പാണ്. 45,000 പൗണ്ടോളം പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കുന്നതിനൊപ്പം നാടുകടത്തലും നേരിടേണ്ടിവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category