1 GBP = 93.60 INR                       

BREAKING NEWS

പി എസ് എല്‍ വി പറന്നുയര്‍ന്നത് ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹവുമായി; ശത്രുരാജ്യങ്ങളുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും മിസൈലുകളുടെയും സിഗ്നലുകളും പിടിച്ചെടുത്ത് പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കുന്ന ആര്‍ട്ടിഫിഷിഷ്യല്‍ ഇന്റലിജന്‍സ്; എമിസാറ്റിന്റെ കൃത്രിമ ബുദ്ധിയെ തിരിച്ചറിയാന്‍ ചൈനക്കും റഷ്യക്കും ആകില്ല; ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന് വിക്ഷേപിച്ചത് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ 29 ഉപഗ്രഹങ്ങള്‍; ബഹിരാകാശത്ത് ഇന്ത്യ കരുത്ത് കാട്ടുമ്പോള്‍

Britishmalayali
kz´wteJI³

ന്യഡല്‍ഹി: ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആര്‍ഡിഒ) എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി ഐഎസ്ആര്‍ഒ പിഎസ്എല്‍വി സി 45 വിക്ഷേപിച്ചു. രാവിലെ 9.30നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വിക്ഷേപണം നടന്നത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും വിക്ഷേപണം. പിഎസ്എല്‍വിയുടെ 47ാം ദൗത്യമാണ് ഇത്.

പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും സഹായകമാകുന്ന എമിസാറ്റാണു വിക്ഷേപണത്തിലെ താരം. ഇലക്ട്രോണിക് ഇന്റലിജന്‍സ് സാറ്റലൈറ്റ് വിഭാഗത്തില്‍പെടുന്ന ഇത് ഇസ്രയേലിന്റെ ചാര ഉപഗ്രഹം സരലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. രാജ്യം പൂര്‍ണമായും എമിസാറ്റിന്റെ റേഞ്ചിനുള്ളിലാണ്. അതിര്‍ത്തി നിരീക്ഷണത്തിലും റഡാറുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ പിടിച്ചെടുക്കുന്നതിലും ഉപഗ്രഹം സഹായകരമാകും. അതിര്‍ത്തിയിലെ ഭീഷണികള്‍ തിരിച്ചറിയുന്നതിന് സൈന്യത്തെ സഹായിക്കുന്നതാണ് ഇത്.

3 ഭ്രമണപഥങ്ങളില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ ദൗത്യമാണ് സി45. 436 കിലോ ഭാരമുള്ള എമിസാറ്റ് ഉപഗ്രഹത്തെ ഭൂമിയില്‍ നിന്നു 749 കിലോമീറ്റര്‍ ഉയരമുള്ള ഭ്രമണപഥത്തില്‍ എത്തിക്കുന്നതാണ് ആദ്യദൗത്യം. ഇതിനു ശേഷം താഴ്ന്ന് 504 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തും .ഇവിടെ 220 കിലോ ഭാരം വരുന്ന ബാക്കി ഉപഗ്രഹങ്ങളെ പുറന്തള്ളും. ഇതിനു ശേഷം വീണ്ടും താഴ്ന്ന് 485 കിലോമീറ്റര്‍ ഉയരത്തില്‍ പിഎസ്എല്‍വിയുടെ നാലാംഘട്ടം (അവേശഷിക്കുന്ന ഭാഗം) നില്‍പുറപ്പിക്കും.

ഭാവി ബഹിരാകാശ പരീക്ഷണങ്ങള്‍ക്കു വേണ്ടിയാണിത്. മൂന്നു പ്രധാന പരീക്ഷണ സംവിധാനങ്ങളാണ് ഇതിലുള്ളത്. കപ്പലുകളില്‍ നിന്നു സന്ദേശം പിടിച്ചെടുക്കാനുള്ള ഓട്ടമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, റേഡിയോയുമായി ബന്ധപ്പെട്ട ഓട്ടമാറ്റിക് പാക്കറ്റ് റിപ്പീറ്റിങ് സിസ്റ്റം, അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെ പഠിക്കാനുള്ള എആര്‍ഐഎസ് എന്നിവയാണിവ. ലിത്വാനിയ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യു.എസ്. തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഉപഗ്രഹങ്ങളെയും ഇന്നത്തെ ദൗത്യത്തില്‍ വിക്ഷേപിക്കുന്നുണ്ട്.

എ-സാറ്റ് മിസൈല്‍ പ്രയോഗിച്ച് ഉപഗ്രഹത്തെ നിഗ്രഹിച്ച ബഹിരാകാശത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിനുശേഷം ഭൂമിയിലെ ശത്രു റഡാറുകളെ കണ്ടെത്താനുള്ള നീരീക്ഷണ ഉപഗ്രഹം എമിസാറ്റുമായാണ് പിഎസ്എല്‍വി കുതിച്ചുയര്‍ന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ കരുത്തില്‍ സ്വയം പ്രവര്‍ത്തന ശേഷിയുള്ള അത്യാധുനിക സൈനിക ഉപഗ്രഹമാണ് എമിസാറ്റ്. അമേരിക്കയില്‍ നിന്ന് 20ഉം ലിത്വാനിയയില്‍ നിന്ന് രണ്ടും സ്വിറ്റ്സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ ഉപഗ്രഹങ്ങളുമാണ് ഇവയില്‍ ഉള്‍പ്പെടുന്നു.

ഡി.ആര്‍.ഡി.ഒയും ഐഎസ്ആര്‍ഒയും സംയുക്തമായാണ് എമിസാറ്റ് നിര്‍മ്മിച്ചത്. 463കിലോയാണ് ഭാരം. ശത്രുരാജ്യങ്ങളുടെ വളരെ ഉള്ളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ കണ്ടെത്തും. ഇതുവരെ നിരീക്ഷണ വിമാനങ്ങളാണ് ഇതിന് ഉപയോഗിച്ചിരുന്നത്. അവരുടെ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും, മിസൈലുകള്‍ പോലുള്ള ആയുധങ്ങളുടെയും സിഗ്നലുകളും പിടിച്ചെടുത്ത്, പ്രതിരോധ നടപടികള്‍ സ്വയം തീരുമാനിച്ച് നടപ്പാക്കും. ഇന്ത്യന്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന റഷ്യയുടെയോ ചൈനയുടെയോ ചാര ഉപഗ്രഹങ്ങള്‍ക്ക് കൃത്രിമബുദ്ധിയുടെ സാങ്കേതികത്തികവുള്ള എമിസാറ്റിന്റെ സിഗ്നലുകള്‍ തിരിച്ചറിയാന്‍ കഴിയില്ല.

ഐസ്.എസ്.ആര്‍.ഒയുടെ ചരിത്രത്തിലാദ്യമായാണ് പൊതുജനങ്ങള്‍ക്ക് വിക്ഷേപണ ദൃശ്യം കാണാന്‍ അവസരവും നല്‍കി. ശീഹരിക്കോട്ടയില്‍നിന്നുള്ള 71-ാമത് വിക്ഷേപണംമായിരുന്നു ഇത്. പി.എസ്.എല്‍വിയുടെ 47-ാം ദൗത്യവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category