1 GBP = 92.40 INR                       

BREAKING NEWS

1962 ലെ ഇന്ത്യോ ചൈനാ യുദ്ധത്തില്‍ ചൈനയുടെ നിഗൂഡമായ പിന്മാറ്റത്തിന്റെ രഹസ്യമെന്ത്? പോള്‍ മണ്ഡലം എഴുതുന്നു

Britishmalayali
പോള്‍ മണ്ഡലം

പിന്തിരിഞ്ഞോടിയ ചൈനീസ് സൈന്യം

1962 ഒക്ടോബര്‍ 20 പ്രഭാതം

ഉദയ സൂര്യന്റെ പൊന്‍കിരണങ്ങളുമേറ്റ് ഹിമാലയം ശ്യംഗങ്ങള്‍ സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ പ്രശോഭിച്ച താഴ്വാരങ്ങളില്‍ നിറഞ്ഞു നിന്ന നിശബ്ദതയെ ഭേദിച്ച് കൊണ്ട് അസംഖ്യം ചൈനീസ് പിരമിഡുകളില്‍ നിന്നുള്ള ഗര്‍ജ്ജനങ്ങള്‍ പര്‍വ്വത ശ്യംഗങ്ങളെ വിറകൊള്ളിച്ചു. നൂറുകണക്കിനു മോര്‍ട്ടാറുകളില്‍ നിന്നുയര്‍ന്ന ഷെല്ലുകള്‍ അന്തരീക്ഷത്തിലൂടെ പാഞ്ഞു കൊണ്ടിരുന്നു. 
അതേ ചൈന ഇന്ത്യ ആക്രമമായാണ് !

ചൈനയുടെ ആര്‍ട്ടിലറി ഇന്‍ഫന്റരിസിവിഷനുകള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഇരമ്പിക്കയറി.

ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ കുറച്ചു തുരുമ്പു പിടിച്ച തോക്കകള്‍ മാത്രം കൈവശമുണ്ടായിരുന്ന ഇന്ത്യന്‍ സൈന്യം ഓട്ടോ മാറ്റിക് മിഷന്‍ ഗണ്ണുകളുമായി കയറി വന്ന ചെമ്പടയോ അക്ഷരാര്‍ത്ഥത്തില്‍ പല്ലും നഖവും ഉപയോഗിച്ചു നേരിട്ടു. എന്നാല്‍ കൊടുങ്കാറ്റുപോലെ ഇരമ്പിവന്ന ചെമ്പടയുടെ തള്ളി കയറ്റത്തില്‍ ഇന്ത്യന്‍ സൈന്യം തകര്‍ന്നു പിന്മാറി എന്നതാണ് സത്യം. അരുണാചല്‍ പ്രദശത്തിന്റെ പല ഭാഗങ്ങളും പിടിച്ചടക്കി കൊണ്ട് ചൈനീസ് സൈന്യം മുന്നേറി. ദിവസങ്ങള്‍ക്കകം ബോംഡിലാ നഗരവും ചെമ്പടയുടെ കരാള ഹസ്തങ്ങളില്‍ അമര്‍ന്നു. അവിടെ നിന്ന് അസാമിലെ ടെസ്പൂര്‍ നഗരത്തെ ലക്ഷ്യമാക്കി അവര്‍ നീങ്ങി. വമ്പിച്ച കവിചിത വാഹനങ്ങളുടെ അകമ്പടിയോടെ കയറി വന്ന ചൈനീസ് സൈന്യത്തെ തടഞ്ഞു നിര്‍ത്തുവാന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞില്ല.

ഒരു നിസ്സഹായന്റെ നിലവിളി
പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ തന്റെ നിസ്സഹായാവസ്ഥ ജനങ്ങളെ അറിയിച്ചു. അതൊരറിയിപ്പല്ലായിരുന്നു. എന്നാല്‍ അതൊരു നിലവിളി ആയിരുന്നു. ആരും സഹായത്തിനില്ലെന്നും ആസാം ജനതയെ ഓര്‍ത്ത് എന്റെ ഹൃദയം തേങ്ങുന്നു എന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ആസാം ജനതയില്‍ വലിയ അരക്ഷിതാവസ്ഥയും ഭയവും ഉളവാക്കി.

ചെമ്പടയുടെ കരാള ഹസ്തങ്ങളില്‍ തങ്ങള്‍ അകപ്പെട്ടു പോകുമെന്നുള്ള ഭീതി ജനങ്ങളില്‍ പടര്‍ന്നു. ആസാം ജനതയില്‍ പരിഭ്രാന്തി പടര്‍ന്നു.

സോവിയറ്റ് യൂണിയന്‍ മുഖം തിരിക്കുന്നു

ഈ സമയം നെഹ്റു ഇന്ത്യയുടെ ചിരകാല സുഹൃത്തായ സോവിയറ്റ് യൂണിയനോട് സഹായം അഭ്യര്‍ത്ഥിച്ചു. അതൊരു കേണു വീണുള്ള അപേക്ഷ ആയിരുന്നു. എന്നാല്‍ സോവിയറ്റ് യൂണിയന്‍ മുഖം തിരിക്കുകയാണുണ്ടായത്.ചൈന ഞങ്ങളുടെ സഹോദരനാണെന്നും ഇന്ത്യ ഞങ്ങളുടെ സുഹൃത്ത് ആണെന്നുമാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ചൈനയെ പിന്നില്‍ നിന്നു സഹായിക്കുക മാത്രമല്ല ഇന്ത്യക്ക് നല്‍കേണ്ടിയിരുന്നു മിഗ്വിമാനങ്ങള്‍ തടഞ്ഞു വയ്ക്കുകയും ചെയ്തു.

സഖാവ് ഇ. എം. എസ്സിന്റെ കത്ത്
അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ നേതാവായിരുന്ന സഖാവ് ഇ. എം. എസ് ഇന്ത്യയെ പിന്നില്‍ നിന്നു കത്തുകയാണ് ചെയ്തത്. യുദ്ധത്തില്‍ ചൈനയെ ന്യായീകരിച്ചു കൊണ്ടുള്ള പ്രസ്താവന ഇറക്കുകയും ചൈനയ്ക്ക് അനുകൂലമായ നിലപാടു സ്വീകരിക്കുകയും ചെയ്തു. അതിര്‍ത്തിയില്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പട്ടാളക്കാര്‍ പിടഞ്ഞു മരിക്കുമ്പോഴാണ് അദ്ദേഹം പിന്നില്‍ നിന്നു കത്തിയത്. ചൈന ഇന്ത്യാ ആക്രമിച്ചു കീഴടക്കകയും കമ്മ്യൂണിസം ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന നാളുകള്‍ അദ്ദേഹം സ്വപ്നം കണ്ടു.

ജനം പാലായനം ചെയ്യുന്നു
ബോംഡിലാ നഗരം പിടിച്ചടക്കിയ ചൈനീസ് സൈന്യം ആസാമിലെ ടെസ് പൂര്‍ നഗരത്തെ ലക്ഷ്യമാക്കി നീങ്ങി. ചെമ്പട വരുന്നു എന്നു വാര്‍ത്ത പരന്നതോടെ നഗരത്തില്‍ പരിഭ്രാന്തി പരന്നു. ജനം വിറളി പിടിച്ച് ബസുകള്‍ തൊട്ട് കാളവണ്ടികള്‍ വരെയുള്ള വാഹനങ്ങളില്‍ കയറി നഗരം വിട്ടു. അവിടെ നിന്ന് ഗോഹാട്ടിയിലെത്തുവാന്‍ പാലമില്ലായിരുന്നു. കടത്തു കടവില്‍ പതിനായിരങ്ങള്‍ തടിച്ചു കൂടി. ബ്രിട്ടീഷുകാരനായ തേയിലതോട്ടമുടമകള്‍ എല്ലാം ഉപേക്ഷിച്ച് കല്‍ക്കട്ടായിലേക്ക് പാലായനം ചെയ്തു. ടെസ്പൂര്‍ നഗരത്തില്‍ ശ്മശാന മൂകത പരന്നു. ജയിലുകള്‍ തുറന്ന് കുറ്റവാളികളെ തുറന്നു വിട്ടു. നഗരവാസികള്‍ പരിപൂര്‍ണ്ണമായി ഒഴിഞ്ഞു പോയി. അവിടവിടെ കുറച്ചു കുഷ്ടരോഗികളും വികലാംഗരായ ധര്‍മ്മക്കാരും മാത്രം. ടെസ്പൂര്‍ ഒരു പ്രേത നഗരം പോലെ കാണപ്പെട്ടു. രക്ഷപ്പെടുന്നതിനു മുമ്പ് എസ്ബിഐ മാനേജര്‍ ഇന്ത്യന്‍ കറന്‍സികള്‍ ചൈനീസ് കരങ്ങളെത്തിച്ചേരാതിരിക്കുവാന്‍ വേണ്ടി കത്തിച്ചു കളഞ്ഞുവത്രേ. നാണയങ്ങളാവട്ടെ സമീപത്തെ ഒരു തടാകത്തില്‍ കെട്ടിത്താഴ്ത്തികളയുകയും ചെയ്തു. കല്‍ക്കട്ടായിലും ഭീതി പരന്നു. ചെമ്പട വന്നാലുള്ള ക്രൂരമായ കൂട്ടക്കുരുതികളെയും ബലാല്‍സംഗത്തെയും പറ്റിയുള്ള വാര്‍ത്ത നഗരത്തില്‍ പടര്‍ന്നു കൊണ്ടിരുന്നു. ഇക്കൂട്ടത്തില്‍ ആസാം ജനതയെ ഓര്‍ത്ത് വിലപിക്കുന്നു എന്നുള്ള നെഹ്റുന്റെ പ്രസംഗം കൂടി ആയപ്പോള്‍ നഗരത്തിലെന്നല്ല ആസാമിലുടനീളം പരിഭ്രാന്തി പരന്നു.

1962 ഡിസംബര്‍ 1
ചൈന ഏകപക്ഷീയമായി ഒരു വെളിപ്പാടെന്ന പോലെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. നിയന്ത്രിണ രേഖയില്‍ നിന്നും ഉള്ളിലേക്കു പിന്‍ വലിയുന്നു എന്നു പ്രഖ്യാപിച്ചു. ചൈനീസ് സൈന്യം പിന്മാറ്റം ആരംഭിച്ചു. യഥാര്‍ത്ഥത്തില്‍ അതൊരു പിന്മാറ്റം ആയിരുന്നില്ല ഒരു പിന്തിരിഞ്ഞോട്ടം ആയിരുന്നു. വെടിക്കോപ്പുകളും യുദ്ധ സാമഗ്രികള്‍ പലതും ഉപേക്ഷിച്ചും ചൈനീസ് സൈന്യം പിന്തിരിഞ്ഞോടി. നിയന്ത്രണ രേഖയില്‍ നിന്നും വീണ്ടും ഇരുപതു കിലോ മീറ്റര്‍ ഉള്ളിലേക്കു വലിഞ്ഞ് മാളത്തില്‍ ഒളിച്ചു.
 
നിഗൂഡമായ ഈ പിന്മാറ്റത്തിന്റെ രഹസ്യമെന്ത്?
നിഗൂഡവും നിരുപാധികവുമായ ഒരു പിന്തിരിഞ്ഞോട്ടം പലരും അറിഞ്ഞിട്ടില്ലാത്തതും ചിലരൊക്കെ അറിയുവാന്‍ ആഗ്രഹിക്കാത്തതുമായ ആ രഹസ്യമെന്ത്?

അതുവരെ പാശ്ചാത്യ ലോകത്തെയും അമേരിക്കയെയും വിമര്‍ശിച്ചും കുറ്റം പറഞ്ഞും നടന്നു. ജവഹര്‍ലാല്‍ നഹ്റു അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിക്ക് രണ്ടു കത്തുകളയച്ചു. ഇന്ത്യുടെ നിസ്സാഹായവസ്ഥയും ഉല്‍ക്കണ്ഠയും ഭീതിയും വിവരിച്ചും അമേരിക്കയുടെ സഹായം കേണു വീണപേക്ഷിച്ചു കൊണ്ടുമുള്ള കത്തുകളായിരുന്നു അവ. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ പ്രതിപുരുഷന്റെ നില വിളി ആയിരുന്നു ആ കത്തുകള്‍. ഉടന്‍ തന്നെ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡിയില്‍ നിന്നും അനുകൂല പ്രതകരണമുണ്ടായി.

പ്രിസഡന്റ് കെന്നഡിയുടെ റോള്‍
ക്യൂബന്‍ മിസ്സൈല്‍ പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന സമയം. അമേരിക്കയും റഷ്യയും ഒരു ന്യൂ ക്ലിയര്‍ യുദ്ധത്തിന്റെ വക്കോളമെത്തി നില്‍ക്കുന്നു. ലോകം ശ്വാസമടക്കിപ്പിടിച്ചു നില്‍ക്കുന്ന സമയം. എങ്കിലും സമര്‍ത്ഥനായ പ്രസിഡന്റ് ഈ രണ്ടു വിഷയങ്ങളും വിജയ പ്രദമായി കൈകാര്യം ചെയ്തു. ഇന്‍ഡോ ചൈനായ യുദ്ധത്തില്‍ കെന്നഡി സുപ്രധാനമായ ദൗത്യം നിര്‍വ്വഹിച്ചു.

പലരും അറിയുവാന്‍ ആഗ്രഹിക്കാത്ത രഹസ്യം
അമേരിക്ക ഇന്ത്യയുടെ സഹായത്തിനെത്തി സി. 130 ഹെര്‍ക്കുലീസ് യുദ്ധ വിമാനങ്ങള്‍ മണിക്കൂറുകള്‍ക്കകം ഡല്‍ഹിയില്‍ വന്നിറങ്ങി. അവ ഇന്ത്യന്‍ സൈന്യത്തിന്റെ സപ്ലൈ ലൈനുകളില്‍ ആയുധങ്ങളും ഭക്ഷണങ്ങളും കമ്പിളിയുടുപ്പുകളും വിതരണം ചെയ്തു. അതുവരെ പല്ലും നഖവും മാത്രം ഉപയോഗിച്ച് യുദ്ധം ചെയ്തു കൊണ്ടരുന്ന ഇന്ത്യന്‍ സൈന്യത്തില്‍ പുതിയ ആവേശം ഉടലെടുത്തു. ഫിലിപ്പൈന്‍സലുള്ള അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് പറക്കുവാനുള്ള ആജ്ഞ ലഭിച്ചു. അമേരിക്കന്‍ വിമാന വാഹിനിക്കപ്പല്‍ കിറ്റിഹോക് ബംഗാള്‍ ഉല്‍ക്കടലിനെ ലക്ഷ്യമാക്കി നീങ്ങി. അമേരിക്കന്‍ പോര്‍ വിമാനങ്ങള്‍ തുടര്‍ച്ചയായി ഡല്‍ഹിയില്‍ ഇറങ്ങികൊണ്ടിരിന്നു. അവയുടെ കഠോര ഗര്‍ജ്ജനത്താല്‍ ഡല്‍ഹി നഗരം പ്രകമ്പനം കൊണ്ടു. അമേരിക്കന്‍ കപ്പല്‍പ്പടയും ഇന്ത്യന്‍ മഹാ സമുദ്രത്തിലെത്തിച്ചേര്‍ന്നു.

ഈ അവസരം മുതലാക്കി പാക്കിസ്ഥാന്‍ കാശ്മീരിനു വേണ്ടി യുദ്ധത്തിനു തയ്യാറെടുത്തിരുന്നു. എന്നാല്‍ കെന്നഡി പാക്കിസ്ഥാന്
Stay off out (അനങ്ങിപ്പോകരുത്) എന്നൊരു അന്ത്യശാലന നല്‍കി. അതോടൊപ്പം പാക്കിസ്ഥാന്‍ അടങ്ങി.

അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റോജല്‍ ഹില്‍സ് മാന്‍ നേരിട്ട് യുദ്ധത്തിനു മേല്‍നോട്ടം വഹിച്ചു. രണ്ടാം ലോക മഹായുദ്ധത്തില്‍ ബര്‍മ്മ യുദ്ധത്തിന്റെ സൈന്യാധിപനായിരുന്നു ഇദ്ദേഹം അതോടെ ചൈനീസ് ഭരണാധികാരികള്‍ പരിഭ്രാന്തരായി 24 മണിക്കൂറിനകം പിന്മാറിയില്ലെങ്കില്‍ അമേരിക്കാ നേരിട്ട് യുദ്ധത്തിനിറങ്ങുമെന്നുള്ള സന്ദേശം ചൈന്യക്ക് നല്‍കി. യുദ്ധ മുന്നണിയില്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥന്‍ ഉണ്ടെന്നറിഞ്ഞപ്പോഴേയ്ക്കുംചൈനീസ്  സൈന്യം വിറളി പിടിച്ചു. നവംബര്‍ 21 ന് ചൈന ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു.

പിന്നീടൊരു പിന്മാറ്റം ആയിരുന്നു ചരിത്രത്തിലെ ഏറ്റവും വലിയ പിന്തിരിഞ്ഞോട്ടം. ആ ഓട്ടം നിയന്ത്രണ രേഖയിലും നിന്നില്ല. അവിടെ നിന്നും 20 കിലോമീറ്റര്‍ ഉള്ളിലേക്ക് വലിഞ്ഞു ചൈനീസ് സൈന്യം. ചൈന കീഴടക്കിയ ഭൂരിഭാഗം പ്രദേശങ്ങളും ഇന്ത്യക്കു തിരിച്ചു നല്‍കുകകുയും ചെയ്തു. അങ്ങനെ ഇന്ത്യ ചൈനാ യുദ്ധം അവസാനിച്ചു. ചൈനയുടെ നിഗൂഡവും നിരുപാധികവുമായ ഈ പിന്മാറ്റത്തിന്റെ രഹസ്യം. ഇന്നും അധികം ആരും അറിഞ്ഞിട്ടില്ല.

അതുപോലെ തന്നെ ഇക്കഴിഞ്ഞ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശഷം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ശക്തമായ പ്രത്യാക്രമണമുണ്ടാകാതെ തടഞ്ഞു നിര്‍ത്തിയതും അമേരിക്കന്‍ സമ്മര്‍ദ്ദമായിരുന്നു. അതല്ലായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോയേനെ. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ മാരക പ്രഹരശേഷിയുള്ള മിസൈലുകള്‍ വിന്യസിപ്പിച്ചിരുന്നു. അവ പ്രയോഗിക്കാതെ തടഞ്ഞു നിര്‍ത്തിയത് പ്രസിഡന്റ് ട്രംമ്പ് ആയിരുന്നു. സൗദി ഇടനിലക്കാരനായി വര്‍ത്തിക്കുകയും ചെയ്തു.

9163 ല്‍ കെന്നഡി വധിക്കപ്പെട്ടപ്പോള്‍ ഇന്ത്യ ജനത വളരെയധികം ദുഃഖിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാല്‍ അമേരിക്കയുമായുളള ബന്ധം അധിക കാലം നീണ്ടു നിന്നില്ല. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഇന്ത്യ തീപിടിച്ച കപ്പല്‍ പോലെ മുങ്ങി കൊണ്ടിരുന്നു. സോവിയറ്റ് യൂണിയന്റെ പിന്നാലെ വീണ്ടും പോവുകയായാണുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ കൃതജ്ഞത ആയിരുന്നു അത്. പിന്നീട് സോവിയറ്റ് യൂണിയനുമായി സഹസ്ര കോടികളുടെ കരാര്‍ ഒപ്പു വച്ചു. പക്ഷെ അതതൊരു പൊളിറ്റിക്കല്‍ സ്റ്റണ്ട് മാത്രമായി അവശേഷിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category