1 GBP = 87.90 INR                       

BREAKING NEWS

വിഖ്യാത തമിഴ് സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു; അന്ത്യം ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെ; സിനിമയിലേക്കുള്ള തിരിച്ചുവരവ് വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെ; വിടവാങ്ങല്‍ പുതിയ സിനിമകള്‍ക്കായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ

Britishmalayali
kz´wteJI³

വിഖ്യാത തമിഴ് ചലച്ചിത്ര നടനും സംവിധായകനുമായ ജെ.മഹേന്ദ്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും.


പുതുതലമുറ ചിലപ്പോള്‍ വിജയ് ചിത്രം തെരിയിലെ വില്ലന്‍ വേഷത്തിലൂടെയാകും അദ്ദേഹത്തെ അറിയുക. അഭിനയം, സംവിധാനം, തിരക്കഥ, സംഭാഷണം അങ്ങനെ മഹേന്ദ്രന്‍ കൈവയ്ക്കാത്ത മേഖലകള്‍ ഉണ്ടായിരുന്നില്ല.

ജോസഫ് അലക്‌സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ''ഉതിര്‍പ്പൂക്കള്‍ ' ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പുതുമൈപിത്തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നടികര്‍ തിലകം ശിവാജി ഗണേശന്റെ തങ്കപ്പതക്കം എന്ന സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും മഹേന്ദ്രന്റെതാണ്. നെഞ്ചത്തെ കിള്ളാതെ, മെട്ടി, ജാണി, സാസനം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

സുഹാസിനി, ശരത്ബാബു, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിട്ട് 1981-ല്‍ പുറത്തിറങ്ങിയ നെഞ്ചത്തെ കിള്ളാതെയ്ക്ക് ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുള്ള പുരസ്‌കാരമടക്കം മൂന്നുദേശീയ ബഹുമതികള്‍ലഭിച്ചിട്ടുണ്ട്. 2006 ല്‍ പുറത്തിറങ്ങിയ സാസനം ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
തെരി സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ പ്രകടനം പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയിരുന്നു. പിന്നീട് മഹേഷിന്റെ പ്രതികാരം തമിഴ് റീമെയ്ക്കിന്റെ നായകന്റെ അച്ഛന്റെ വേഷമായ ചാച്ചനായി തമിഴില്‍ അഭിനയിച്ചതും മഹേന്ദ്രന്‍ ആയിരുന്നു. രജനികാന്ത് ചിത്രം പേട്ട, ബൂമറാങ് എന്നിവയാണ് അവസാനം അഭിനയിച്ച ചിത്രങ്ങള്‍. ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്ന ചില പുതിയ മലയാള സിനിമകളിലും അദ്ദേഹം അഭിനയിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിടവാങ്ങല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category