kz´wteJI³
തൊട്ടതെല്ലാം പൊന്നാക്കിയവരാണ് ഐ.ടി. ലോകത്തെ ഭീമന്മാരായ ഗൂഗിള്‍. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ അവര്‍ക്ക് ഇതേവരെ പച്ചപിടിക്കാനായിട്ടില്ല. ഫെയ്സ്ബുക്കിനും ട്വിറ്ററിനും ഭീഷണിയെന്ന നിലയില്‍ എട്ടുവര്‍ഷം മുമ്പ് ഗൂഗിള്‍ അവതരിപ്പിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടാന്‍ ഗൂഗിള്‍ തീരമാനിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലസ്സില്‍ അപ്ലോഡ് ചെയ്തിരുന്ന ഉള്ളടക്കം ഡിലീറ്റ് ചെയ്തുതുടങ്ങി.
ആവേശത്തോടെയാണ് ഗൂഗിളിന്റെ സോഷ്യല്‍ മീഡിയയെ ലോകം വരവേറ്റത്. കോടിക്കണക്കിനാളുകള്‍ അതില്‍ ചേരുകയും ചെയ്തു. ചേര്‍ന്നതല്ലാതെ, ചുരുക്കം ആളുകള്‍ മാത്രമാണ് അതിലേക്ക് കണ്ടന്റ് നല്‍കിയിരുന്നത്. മറുഭാഗത്ത് ഫെയ്സ്ബുക്കും ട്വിറ്ററും അനുദിനം വളര്‍ന്നുകൊണ്ടിരുന്നപ്പോള്‍, ഗൂഗിള്‍ പ്ലസ് പഴയ കണ്ടന്റുമായി കാലഹരണപ്പെട്ടുകൊണ്ടിരുന്നു. ഇതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്ലസ്സിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചത്.
ഇന്നലെ മുതല്‍ ഗൂഗിള്‍ പ്ലസ്സിന്റെ സൈറ്റില്‍ പ്രവേശിക്കുമ്പോള്‍, ഗൂഗിള്‍ പ്ലസ് മരിച്ചുവെന്ന തലവാചകമാകും നിങ്ങളെ കാത്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കും ബ്രാന്‍ഡ് അക്കൗണ്ടുകള്‍ക്കും ഗൂഗിള്‍ പ്ലസ് മേലില്‍ ലഭ്യമാകില്ല എന്ന അറിയിപ്പും ഇതോടൊപ്പമുണ്ട്. കഴിഞ്ഞവര്‍ഷം തന്നെ ഗൂഗിള്‍ പ്ലസിന് കമ്പനി മരണവാറന്റ് നല്‍കിയിരുന്നെന്നും എന്നിട്ടും സൈറ്റിനെ കൈവിടാതിരുന്ന വിശ്വസ്തര്‍ക്ക് 2019 ഓഗസ്റ്റ് വരെ സമയം അനുവദിക്കുമെന്നും അതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചുലക്ഷത്തോളം ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സൈറ്റ് ഉപേക്ഷിക്കാനുള്ള ആലോചന തുടങ്ങിയത്. ഏതാനും മാസത്തിനുശേഷം, അഞ്ചേകാല്‍ കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന കുറ്റസമ്മതം ഗൂഗിള്‍ നടത്തിയതോടെ, പ്ലസ്സിനെ പൂര്‍ണമായും ആളുകള്‍ കൈവിട്ടു. ഇതോടെയാണ് സൈറ്റ് അടച്ചുപൂട്ടാനുള്ള നടപടികള്‍ ഗൂഗിളും ആരംഭിച്ചത്. ഓഗസ്റ്റുവരെ സമയം നല്കാന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പൂട്ടല്‍ നേരത്തെയാക്കിയത് അതുകൊണ്ടാണ്.
അക്കൗണ്ടുകള്‍ ഡിലീറ്റ് ആക്കുന്നതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള കണ്ടന്റ് ബാക്കപ്പ് ചെയ്യാന്‍ ജനുവരിയില്‍ ഗൂഗിള്‍ ഉപയോക്താക്കളോട് നിര്‍ദേശിച്ചിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ക്ക് അവരുടെ പോസ്റ്റുകള്‍ ഇനി ലഭിച്ചെന്ന് വരില്ല. പുതിയ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നത് ഫെബ്രുവരി നാലിന് അവസാനിപ്പിച്ചിരുന്നു. യുട്യൂബുമായി ചേര്‍ന്ന് ഗൂഗിള്‍ പ്ലസ്സിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ നടത്തിയ അവസാന വട്ട ശ്രമവും ഫലിക്കാതെ വന്നതോടെയാണ് സൈറ്റ് അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam