1 GBP = 87.50 INR                       

BREAKING NEWS

എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റ് എ.സഈദ് അന്തരിച്ചത് അര്‍ബുദത്തെ തുടര്‍ന്ന്; കബറടക്കം ഇന്നു രാവിലെ 10നു മലപ്പുറം എടവണ്ണ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍; പണ്ഡിതന്‍, എഴുത്തുകാരന്‍ എന്നീ തലങ്ങളില്‍ കഴിവ് തെളിയിച്ച പ്രതിഭ മതപണ്ഡിതനായ എ അലവി മൗലവിയുടെ പുത്രന്‍

Britishmalayali
kz´wteJI³

കോഴിക്കോട്; എസ്ഡിപിഐ മുന്‍ ദേശീയ പ്രസിഡന്റും നാഷനല്‍ സെക്രട്ടേറിയറ്റ് അംഗവും എഴുത്തുകാരനുമായിരുന്ന എ.സഈദ് (63) അന്തരിച്ചത് അര്‍ബുദത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. കബറടക്കം ഇന്നു രാവിലെ 10നു മലപ്പുറം എടവണ്ണ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്.പണ്ഡിതന്‍, എഴുത്തുകാരന്‍, ചിന്തകന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു.

ജിഎംയുപി സ്‌കൂള്‍ എടവണ്ണ, ഐഒഎച്ച്എസ് എടവണ്ണ, എംഇഎസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. മഞ്ചേരി ഹെഡ് പോസ്റ്റോഫിസില്‍നിന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍സ്‌പെക്ടറായി വിരമിച്ചു. നാഷനല്‍ ഡവലപ്മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, സ്റ്റേറ്റ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷനല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, മുസ്ലിം റിലീഫ് നെറ്റ്വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്ടര്‍ എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. സഫല ജീവിതം, അകക്കണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തല ഭേദങ്ങള്‍ എന്നിവയാണു പ്രധാന കൃതികള്‍.

ജനാസ ബുധന്‍ രാവിലെ 7 മണി മുതല്‍ കോഴിക്കോട് നിലമ്പൂര്‍ റോഡില്‍ എടവണ്ണ കുണ്ടുതോടിലുള്ള റോസ് പ്ലാസ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഭാര്യ: റഹ്മാബി. മക്കള്‍: ഷബ്ന, ഷംല, സ്വാലിഹ. മരുമക്കള്‍: സലീം ബാബു, അബ്ദുല്‍ ബാരി, ഷറഫുദ്ദീന്‍. നിര്യാണത്തില്‍ അനുശോചിച്ച് ഇന്ന് എസ്ഡിപിഐയുടെ തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുള്‍പ്പെടെ ഒഴിവാക്കിയതായി എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category