1 GBP = 88.70 INR                       

BREAKING NEWS

മുതിര്‍ന്ന യുകെ മലയാളി ഈസ്റ്റ്ഹാമില്‍ നിര്യാതനായി; ഞായറാഴ്ച രാവിലെ ലാത്തോമിലെ വസതിയില്‍ പൊതുദര്‍ശനം; സംസ്‌കാരം സിറ്റി ഓഫ് ലണ്ടന്‍ സെമിട്രിയില്‍

Britishmalayali
kz´wteJI³

മുതിര്‍ന്ന യുകെ മലയാളിയായ ഈസ്റ്റ്ഹാമിലെ വാസു പിള്ളൈ നിര്യാതനായി. 91 വയസായിരുന്നു പ്രായം. ലണ്ടനിലെ മലയാളി സമൂഹത്തിനിടയില്‍ വളരെയധികം ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വാസു പിള്ളൈ നിര്യാതനായത്.


1970കളില്‍ യുകെയിലെത്തി സെറ്റില്‍ ചെയ്ത വ്യക്തിയാണ് വാസു പിള്ള. എല്ലാ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും വളരെ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ മലയാളി സമൂഹത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും തീരാ നഷ്ടമാണ് നല്‍കിയിരിക്കുന്നത്.

ഈസ്റ്റ് ഹാമിലെ ലാത്തോമിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കൊല്ലം മയ്യനാട് സ്വദേശിയായിരുന്നു. ഭാര്യ സരോജിനി പിള്ള, മക്കളായ ഷീല, ഷീബ, ഷാബു പിള്ള എന്നിവര്‍ക്കൊപ്പമായിരുന്നു താമസം. 

ഞായറാഴ്ച രാവിലെ ഒന്‍പതു മണിക്ക് മൃതദേഹം ലാത്തോമിലെ വീട്ടില്‍ എത്തിക്കും. തുടര്‍ന്ന് 11 മണിക്ക് സിറ്റി ഓഫ് ലണ്ടന്‍ സെമിട്രിയില്‍ സംസ്‌കാരം നടക്കും. റീഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സെമിത്തേരിയുടെ വിലാസം
City of London Cemetery & Crematorium Aldersbrook Rd, Manor Park, London E12 5DQ
റീഫ്രഷ്‌മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥലത്തിന്റെ വിലാസം
Kerala House, Malayalee Association Of The UK, 671 Romford Rd, London E12 5AD
ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക - 07940740257

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category