kz´wteJI³
എന്തിനുമേതിനും വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്ന കാലമാണിത്. കൂടെ പഠിച്ചവരുടെ ഗ്രൂപ്പ്, കുടുംബത്തിന്റെ ഗ്രൂപ്പ്, ഉറ്റ മിത്രങ്ങളുടെ ഗ്രൂപ്പ്, ജോലി സ്ഥലത്തെ ഗ്രൂപ്പ്.... ഓരോ ദിവസവും ഏതെങ്കിലും ഗ്രൂപ്പില്‍ അംഗമായാകും പലരുടെയും വാട്സാപ്പ് ജീവിതം തുടങ്ങുന്നത് തന്നെ. താത്പര്യമില്ലെങ്കിലും ഗ്രൂപ്പില്‍ ചേര്‍ത്തയാള്‍ എന്തുകരുതുമെന്ന് കരുതി അതില്‍ തുടരേണ്ട ഗതികേടിലാണ് പലരും. എന്നാല്‍,, ഇനി മുതല്‍ വാട്സാപ്പ് ഗ്രൂപ്പിന്റെ കാര്യത്തില്‍ നിയന്ത്രണം വരികയാണ്. അങ്ങനെ ആരെങ്കിലും വിചാരിച്ചാല്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ക്കാനാവില്ല. അതിന് നിങ്ങളുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങേണ്ടിവരും.
വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്. ഇത് ലഭിക്കുന്നതിനായി വാട്സാപ്പ് നിങ്ങള്‍ പ്ലേസ്റ്റോറില്പ്പോയി അപ്ഡേറ്റ് ചെയ്യേണ്ടിവരും. നിലവില്‍ വാട്സാപ്പിന്റെ ചില ബീറ്റ യൂസേഴ്സിനുമാത്രമാണ് ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. എല്ലാവരുടെയും വാട്സാപ്പില്‍ ഈ സംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്ഡേറ്റാവുമെന്ന് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അറിയിച്ചു. അതുവരുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്താലും മതിയാകും.
അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, വാട്സാപ്പിന്റെ സെറ്റിങ്സില്‍ പോവുകയാണ് വേണ്ടത്. സ്ക്രീനിന്റെ വലതുമൂലയിലുള്ള മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്താല്‍ സെറ്റിങ്സ് ലഭിക്കും. അതില്‍ അക്കൗണ്ട് എന്നതില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പ്രൈവസി എനന്നതില് ക്ലിക്ക് ചെയ്യുമ്പോള്‍ ഗ്രൂപ്പ്സ് എന്ന ലിങ്ക് വരും. അതില്‍ ക്ലിക്ക് ചെയ്താല്‍ മൂന്ന് ഓപ്ഷന് കാണാം. എവരിവണ്‍, മൈ കോണ്ടാക്ട്സ്, നോബഡി എന്നിങ്ങനെ. ഇതില്‍ നോബഡി സെലക്ട് ചെയ്യുകയാണ് വേണ്ടത്. ഇതോടെ, നിങ്ങളുടെ അനുമതിയില്ലാതെ ഗ്രൂപ്പില്‍ ചേര്‍ക്കാനാകാതെ വരും. എവരിബഡിയാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ആര്‍ക്കുവേണമെങ്കിലും ചേര്‍ക്കാവുന്ന രീതി തുടരും. മൈ കോണ്ടാക്ട്സ് ആണെങ്കില്‍ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്കേ ചേര്ക്കാനാവൂ.
നോബഡി സെലക്ട് ചെയ്തുകഴിഞ്ഞാല്‍, ഗ്രൂപ്പില്‍ ചേര്‍ക്കുന്ന അഡ്മിന് നിങ്ങളെ ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ഇന്‍വൈറ്റ് അയക്കാന്‍ മാത്രമേ സാധിക്കൂ. ഈ ഇന്വൈറ്റില്നിന്ന് ഗ്രൂപ്പിന്റെ സ്വഭാവം, അതിലുള്ള അംഗങ്ങള്‍ തുടങ്ങിയവരെയൊക്കെ മനസ്സിലാക്കാനാകും. അതുവഴി ഗ്രൂപ്പില്‍ ചേരണോയെന്ന് സ്വയം തീരുമാനിക്കുകയുമാവാം. ഈ ഇന്‍വൈറ്റ് തന്നെ മൂന്നുദിവസമേ നില്ക്കൂ, അതുകഴിഞ്ഞാല്‍ സ്വാഭാവികമായി ഇനാക്ടീവ് ആകും. പിന്നീട് വീണ്ടും ഇന്‍വൈറ്റ് അയക്കേണ്ടിവരും. Settings>Account>Privacy>Groups>Nobody എന്നത് ഓര്‍ത്തിരിക്കുക.
വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പരത്തുന്നുവെന്ന ആരോപണം നേരിടുന്ന വാട്സാപ്പ് നിര്‍ബാധം ഗ്രൂപ്പുകളില്‍ അംഗമാക്കുന്ന രീതിയുടെ പേരിലും പഴി കേട്ടിരുന്നു. കോണ്ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും ഗ്രൂപ്പില്‍ ചേര്‍ക്കാമെന്നത് സ്വകാര്യതയുടെ ലംഘനമായും വിലയിരുത്തപ്പെട്ടു. അതുകൊണ്ടാണ് അതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സംവിധാനം വാട്സാപ്പ് അവതരിപ്പിക്കുന്നത്. ഇരുപതുകോടിയോളം ഉപയോക്താക്കളുള്ള ഇന്ത്യയില്‍, വാട്സാപ്പ് കഴിഞ്ഞദിവസം ഫാക്ട് ചെക്ക് സംവിധാനവും കൊണ്ടുവന്നിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam