1 GBP = 92.70 INR                       

BREAKING NEWS

നാട്ടില്‍ നിന്നും മക്കള്‍ക്ക് ജീവിത പങ്കാളികളെ കണ്ടെത്തുന്ന കാലം തീര്‍ന്നു; സഹപാഠികളെ സ്വയം കണ്ടെത്തുന്നവരുടെ എണ്ണം ഉയരുന്നു; പാരമ്പര്യം കാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബന്ധുത്വം യുകെയില്‍ നിന്നുതന്നെ: യുകെ മലയാളികളുടെ ജീവിതം മാറുമ്പോള്‍

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

സ്‌റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെയിലെ മലയാളികളുടെ രണ്ടാം കുടിയേറ്റവും രണ്ടു പതിറ്റാണ്ടു പിന്നിടുകയാണ്. നോക്കിയിരിക്കുന്ന വേഗത്തില്‍ തന്നെ യുകെ മലയാളികളുടെ ജീവിതവും മാറുന്നു. ആദ്യമൊക്കെ രാവും പകലും ഓവര്‍ ടൈം ചെയ്ത് ജീവിച്ചിരുന്നവര്‍ 40 മണിക്കൂറിലേയ്ക്കും പാര്‍ട്ട് ടൈമിലേയ്ക്കും മാറിയിരിക്കുന്നു.ആദ്യമൊക്കെ നാട്ടിലേയ്ക്ക് പണം അയച്ചിരുന്നവര്‍ ഇപ്പോള്‍ നാട്ടില്‍ നിന്നും പണം ഇങ്ങോട്ടു കൊണ്ടു വരുന്നു. ആദ്യമൊക്കെ നാട്ടില്‍ സ്ഥലം വാങ്ങിയിരുന്നവര്‍ ഇപ്പോള്‍ അതൊക്കെ വിറ്റ് ഇവിടെ വീടുകള്‍ വാങ്ങി കൂട്ടുന്നു. ആദ്യമൊക്കെ ഡിസ്‌കൗണ്ട് സെയില്‍ നോക്കി സാധനങ്ങള്‍ വാങ്ങിയിരുന്നവര്‍ മാര്‍ക്ക് ആന്റ് സ്‌പെന്‍സറിലേയ്ക്ക് ഷോപ്പിംഗ് മാറ്റിയിരിക്കുന്നു. ആദ്യമൊക്കെ വര്‍ഷത്തില്‍ ഒന്നെങ്കിലും നാട്ടില്‍ പോയിരുന്നവര്‍ അത് കുറയ്ക്കുന്നു. മാമോദീസയും ആദികുര്‍ബാനയും നാട്ടില്‍ പോയി നടത്തിയിരുന്നവര്‍ പൂര്‍ണമായും അത് യുകെയിലാക്കിയിരിക്കുന്നു. 

ഏറ്റവും ഒടുവില്‍ മാറിക്കൊണ്ടിരിക്കുന്നത് മക്കളുടെ വിവാഹമാണ്. മാമോദിസയും ആദികുര്‍ബാനയും പോലും നാട്ടില്‍ നടത്തിയിരുന്നവര്‍ ഇപ്പോള്‍ വിവാഹം പോലും യുകെയില്‍ ആക്കുന്നു. ഇനി അഥവാ നാട്ടിലാണ് വിവാഹം എങ്കിലും വരനെയും വധുവിനെയും കണ്ടെത്തുന്നത് യുകെയില്‍ നിന്നായി മാറിയിരിക്കുന്നു. മക്കള്‍ സ്വയം ജീവിത പങ്കാളിയെ കണ്ടെത്തുന്ന രീതിക്കാണ് ഇപ്പോള്‍ പ്രാധാന്യം. ഒട്ടേറെ മലയാളികള്‍ സായിപ്പന്മാരും കറുത്ത വര്‍ഗക്കാരുമായ സുഹൃത്തുക്കളെ തന്നെ സ്വയം തെരഞ്ഞെടുക്കുന്നു. ആദ്യകാലത്തുള്ളപോലെ എതിര്‍പ്പ് ഇപ്പോള്‍ മാതാപിതാക്കള്‍ കാണിക്കാറില്ല എന്നതാണ് വാസ്തവം. കുടുംബ പാരമ്പര്യവും, ജാതി പാരമ്പര്യവും കാത്ത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ യുകെയില്‍ നിന്ന് തന്നെ വരന്മാരെയും വധുമാരെയും കണ്ടെത്തുകയാണ്. 
 
മുന്‍പ് മക്കള്‍ക്ക് അനുയോജ്യരായവരെ തേടി നാട്ടിലെ പത്രങ്ങളിലെ വൈവാഹിക പംക്തിയില്‍ പരസ്യം കൊടുക്കുകയും ഒപ്പം ബന്ധുക്കള്‍ വഴി മക്കള്‍ക്ക് പറ്റിയ ബന്ധം കണ്ടെത്തുകയുമായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടീഷ് മലയാളി തന്നെ പ്രസിദ്ധീകരിക്കുന്ന മാട്രിമോണിയലില്‍ വധുവിനെയും വരനെയും തേടി പരസ്യം തരുന്ന രക്ഷിതാക്കള്‍ മിക്കവരും വ്യക്തമാക്കുന്ന ഒരു കാര്യം യുകെയിലുള്ള അനുയോജ്യമായ കുടുംബങ്ങളില്‍ നിന്ന് മതി ആലോചനകള്‍ എന്ന് പ്രത്യേകം വെക്കണം എന്നാണ്.  

ഈ രീതി എല്ലാ മലയാളി കുടുംബങ്ങളും തുടര്‍ന്നു വരുന്നതിനു ചില കാരണങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ പ്രധാന കാരണം, രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുണ്ടാകുന്ന പൊരുത്തമില്ലായ്മ തന്നെയാണ്. നാട്ടിലെ ഒരു കുട്ടിയെ വിവാഹം കഴിപ്പിച്ച് ഇങ്ങോട്ട് കൊണ്ടുവന്നാല്‍, പണ്ടൊക്കെ ഞങ്ങള്‍ ഒക്കെ ഒറ്റയ്ക്ക് വന്ന് ഇവിടെ പിടിച്ചു നിന്നപോലെ അല്ല, നാട്ടില്‍ പഠിച്ചു വളര്‍ന്ന ഇപ്പോഴത്തെ തലമുറ അവര്‍ ഇവിടെ ജീവിച്ചു വളര്‍ന്ന കുട്ടികളുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടാകും 

ഇവിടെ പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് മലയാളം ശരിക്കും പറയുവാന്‍ പോലും കഴിയില്ല. അതിനാല്‍ തന്നെ കയറി വരുന്ന പിള്ളേരുടെ വിഷമവും കാണേണ്ടി വരും. നാട്ടിലെ കുട്ടികളുടെ രീതിയും ഇവിടുത്തെ കുട്ടികളുടെ രീതിയും വിഭിന്നമാണ്. നാട്ടില്‍ എല്ലാ വീടുകളിലും ഒന്നും രണ്ടും മൂന്നും കുട്ടികളാണ്, അതിനാല്‍ തന്നെ ഇവിടെ വന്ന് പൊരുത്തപ്പെടുക എന്നതും ശ്രമകരം ആയതിനാലാണ് വിവാഹ ആലോചനകള്‍ ഏറെയും ഇവിടെ നിന്നും ആകുന്നത്.

മാത്രമല്ല, നാട്ടില്‍ നിന്നും ഒരാളെ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ മക്കള്‍ക്ക് ബന്ധുക്കളായിട്ടും ഒരു താങ്ങായും ആരും ഉണ്ടാകില്ല എന്നതും രക്ഷിതാക്കളെ മക്കള്‍ക്കുള്ള വിവാഹബന്ധം ഇവിടുന്ന് തന്നെ ആക്കുവാന്‍ നിര്‍ബന്ധിതരാക്കുന്നു. മാത്രമല്ല, നാട്ടില്‍ നിന്നുള്ളവരെ ഇങ്ങോട്ടു കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ ഉയര്‍ന്ന ശമ്പളം ഉണ്ടങ്കില്‍ മാത്രമേ ഇപ്പോള്‍ ഡിപ്പന്റന്റ് വിസ ലഭിക്കുകയുള്ളൂ. ഒരു രക്ഷിതാവ് പറഞ്ഞത് ഞങ്ങള്‍ തിരികെ നാട്ടില്‍ പോകാനിരുന്നതാണ്. മക്കളെ അവിടെ കൊണ്ടുപോയി കെട്ടിക്കാമെന്നും കരുതി. പക്ഷെ നാട്ടിലെ ഇപ്പോഴത്തെ സാമൂഹിക അവസ്ഥയും ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകളും ഒന്നും ഒരിക്കലും അഡ്ജസ്റ്റ് ചെയ്യാനും പറ്റില്ല. ഇവിടെ പഠിച്ച കുട്ടികള്‍ നാട്ടില്‍ നില്‍ക്കാനും ഇഷ്ടപ്പെടില്ല.  

അതിനാല്‍ തന്നെ, നാട്ടില്‍ പോയി സ്ഥിര താമസം എന്ന തീരുമാനവും മലയാളി സമൂഹം ഏറെയും ഉപേക്ഷിച്ചു കഴിഞ്ഞു. നാട്ടിലെ വസ്തുക്കളും ഒക്കെ വിറ്റ് ഇവിടെ വീടു വാങ്ങിയും ബിസിനസ്സ് നടത്തിയും മക്കള്‍ക്കൊപ്പം ജീവിക്കുകയാണ്. ഏറെ പേരും നാട്ടിലെ ഓരോ വാര്‍ത്തകളും ദിവസവും കേള്‍ക്കുമ്പോള്‍ ഇവിടെ ഒന്നുമല്ലെങ്കില്‍ മനസമാധാനം ഉണ്ടല്ലോ എന്നതും യുകെ മലയാളികള്‍ക്ക് ആശ്വാസം പകരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category