1 GBP = 88.70 INR                       

BREAKING NEWS

പതിനാലുകാരന്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചത് പിതാവിന്റെ കണ്‍മുന്നില്‍; മൂന്നാം ലാപ്പില്‍ മുങ്ങിത്താണ കുട്ടിയെ കരയ്ക്കെത്തിച്ചത് പരിശീലകന്‍; വയറ്റില്‍ ഞെക്കിയെങ്കിലും വായില്‍ നിന്നു വന്നത് നുരയും പതയും; കുഴപ്പമില്ലെന്നു പറഞ്ഞ് പിതാവ് തന്നെ പരിശീലകനെയും മറ്റുള്ളവരെയും ആശ്വസിപ്പിച്ച് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അനല്‍ ഇനിയും നീന്താനാകാതെ മടങ്ങി

Britishmalayali
kz´wteJI³

കൊച്ചി: നീന്തുന്നതിനിടയില്‍ പിതാവിന് മുന്നില്‍ മുങ്ങിതാണ് മകന്‍. പിതാവിനു മുന്നില്‍ രണ്ടു തവണ അവന്‍ നീന്തല്‍ക്കുളത്തില്‍ നീന്തി. മൂന്നാമത്തെ ലാപ്പിന് അവന്‍ പൊങ്ങിയില്ല. വ്യാഴാഴ്ച രാവിലെ എട്ടോടെ എറണാകുളം വെണ്ണലയിലാണ് സംഭവം. തമ്മനം പള്ളത്ത് റോഡില്‍ പള്ളത്ത് വീട്ടില്‍ ബൈജുവിന്റെ മകന്‍ അനല്‍ ബൈജു (14) വിനാണ് പിതാവിനു മുന്നില്‍ ദാരുണാന്ത്യം സംഭവിച്ചത്.

പാലാരിവട്ടം പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുഴഞ്ഞു വീണതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സാങ്കേതികമായി മറ്റു വീഴ്ചകളൊന്നുമില്ലായിരുന്നുവെന്നും പൂര്‍ണ സുരക്ഷയിലായിരുന്നു നീന്തല്‍ ക്യാമ്പ് നടത്തിയിരുന്നതെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു

രാവിലെ ഏഴു മുതല്‍ എട്ടുമണി വരെ വെണ്ണല സെഞ്ചുറി ക്ലബ്ബില്‍ നടന്ന അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പില്‍ എത്തിയതായിരുന്നു അനലും പിതാവ് ബൈജുവും. പരിശീലനത്തിനിടെ നീന്തല്‍ക്കുളത്തില്‍ മുങ്ങിയ അനല്‍ പൊങ്ങി വരാതെയായതോടെ പന്തികേടു തോന്നിയ പരിശീലകന്‍ വെള്ളത്തില്‍ ചാടി കുട്ടിയെ പൊക്കി കരയിലെത്തിച്ചു. വെള്ളം കുടിച്ചുകാണും എന്നു കരുതി വയറ്റില്‍ ഞെക്കിയെങ്കിലും വായില്‍ നിന്നു വന്നത് നുരയും പതയുമായിരുന്നു.

കുഴപ്പമില്ലെന്നു പറഞ്ഞ് പിതാവ് തന്നെ പരിശീലകനെയും മറ്റുള്ളവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞപ്പോഴും കുട്ടിക്ക് ഒന്നും പറ്റിക്കാണില്ലെന്നാണ് പിതാവ് കരുതിയത്. എല്ലാവരും നിര്‍ബന്ധിച്ചതോടെ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചപ്പോഴേക്കും അവന്‍ ജീവിതത്തിലേക്ക് മടങ്ങിയില്ല. കാരണക്കോടം സെയ്ന്റ് ജൂഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു അനല്‍. അമ്മ: പൊന്നുരുന്നി ആശാരിപറമ്പില്‍ കുടുംബാംഗം രശ്മി. സഹോദരന്‍: അതുല്‍ ബൈജു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category