1 GBP = 92.40 INR                       

BREAKING NEWS

താന്‍ രുചിച്ച തേനിലെ മായം തിരിച്ചറിഞ്ഞപ്പോള്‍ തൊട്ട് വേറിട്ട ചിന്തകള്‍ തുടങ്ങി; മായം കലരാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ദൃഢനിശ്ചയം; 'നേച്ചര്‍ ലോക്കി'ന്റെ കലര്‍പ്പില്ലാത്ത കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തി താളിയുമെല്ലാം ആമസോണ്‍ വഴി ലോകമറിഞ്ഞു; പതിനെട്ടാം വയസില്‍ യുവസംരംഭകനായി പേരെടുത്ത് ഉയരങ്ങളിലേക്ക് കുതിക്കവേ മരണം ടാങ്കര്‍ ലോറിയുടെ രൂപത്തില്‍; എബി ജോസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് തൃപ്പുണിത്തുറക്കാര്‍

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: യുവസംരംഭകന്റെ മരണത്തില്‍ വിറങ്ങലിച്ചു കൊച്ചി നഗരം. രാജഗിരി കോളേജിലെ ബി-ടെക് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും നേച്ച്വര്‍ ലോക്കിലൂടെ യുവസംരംഭകനുമായി മാറിയ എബി ജോസിന്റെ അപകട മരണമാണ് കൊച്ചിയിലെ ബിസിനസ് വൃത്തങ്ങളെ നടുക്കിയത്. ഇന്നലെ വൈകീട്ട് രാജഗിരി കോളേജില്‍ നിന്ന് മടങ്ങവെ ബിപിസിഎല്ലിന്റെ മുന്നില്‍ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചാണ് എബിന്‍ ജോസ് മരണത്തിനു കീഴടങ്ങിയത്. സന്തത സഹചാരിയായ ബുള്ളറ്റില്‍ കോളേജില്‍ നിന്ന് മടങ്ങവെയാണ് മരണം നടന്നത്. നേച്ചര്‍ ലോക്കിലൂടെ യുവ സംരംഭകനായി മാറി ശ്രദ്ധ പിടിച്ചു പറ്റവേയാണ് മരണം ടാങ്കര്‍ ലോറിയുടെ രൂപത്തില്‍ എബിന്‍ ജോസിനെ തട്ടിയെടുക്കുന്നത്. പതിനെട്ടാം വയസിലാണ് എബിന്‍ നേച്ചര്‍ ലോക്കിന് തുടക്കമിടുന്നത്. 22 വയസുള്ളപ്പോള്‍ തന്നെ എബിന്‍ തന്റെ ലോകത്ത് നിന്നും വിടപറയുകയും ചെയ്തിരിക്കുന്നു. ഇന്നു വൈകീട്ട് നാല് മണിക്ക് തൃപ്പൂണിത്തുറ ഫൊറോന പള്ളിയിലാണ് എബിന്റെ അന്ത്യചടങ്ങുകള്‍ നടക്കുന്നത്. ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്സില്‍ സീനിയര്‍ അക്കൗണ്ടന്റായ ജോസ് ജോസഫിന്റെയും ജേയ്സിയുടെയും മകനാണ് എബിന്‍ ജോസ്.

നാച്വര്‍ ലോക്കിന്റെ എണ്‍പതുലക്ഷത്തോളം രൂപയുള്ള പ്രതിവര്‍ഷ വിറ്റുവരവ് കോടികളിലേക്ക് പ്രയാണം നടത്തവേയാണ് എബിന്‍ വിടവാങ്ങുന്നത് എന്നതും ദുഃഖകരമാകുന്നു. താന്‍ കഴിച്ച ഭക്ഷണത്തിലെ മായം തിരിച്ചറിഞ്ഞാണ് യുവ സംരംഭകന്‍ എന്ന നിലയില്‍ എബിന്‍ ജോസ് പ്രയാണമാരംഭിക്കുന്നത്. വലിയ വിറ്റുവരവുള്ള സംരംഭമായി മാറികൊണ്ടിരിക്കെയാണ് നാച്വര്‍ ലോക്കിനെ അനാഥമാക്കി എബിന്‍ കടന്നു പോകുന്നത്. തേനില്‍ കലര്‍ന്ന മായം കണ്ടപ്പോഴാണ് എബിന്‍ വഴിമാറി സഞ്ചരിക്കാന്‍ തുടങ്ങുന്നത്.

നല്ല ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കണമെന്ന ദൃഡനിശ്ചയമാണ് നല്ല വ്യവസായ സംരംഭകനായി മാറാന്‍ എബിനെ സഹായിച്ചതും. ചക്കയും ചക്കക്കുരുവും അതിന്റെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും ഒപ്പം കപ്പ ഉണ്ടാക്കിയത് തുടങ്ങിയ നാടന്‍ ഉത്പ്പന്നങ്ങളിലാണ് എബിന്‍ തന്റെ സാധ്യതകള്‍ കണ്ടെത്തിയത്. മായം ചേര്‍ക്കാത്ത പ്രകൃതി ദത്തമായവ ഉല്‍പ്പന്നങ്ങള്‍ ആക്കി ഇറക്കിയപ്പോള്‍ വന്‍ ജനപ്രിയത എബിന് കൈവശം വരുകയും ചെയ്തിരുന്നു.

ലോകത്ത് എവിടെ നിന്നും ഒരു മൗസ് ക്ലിക്ക് വഴി നേച്ചര്‍ലോക് ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാം. ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നേച്ചര്‍ ലോക്കിന് അഭിവൃദ്ധി വന്നത്. ഇത് എബിന് ആവേശമാവുകയും ചെയ്തു. നേച്ചര്‍ ലോക്കിന്റെ കപ്പയും ചക്കയും കൊണ്ടാട്ടവും ചെമ്പരത്തി താളിയുമെല്ലാം ആമസോണ്‍ വഴി ലോകമറിഞ്ഞു. പിതാവും പിതാവിന്റെ സഹോദരനുമായിരുന്നു തനിക്ക് ഉണര്‍വ് പകര്‍ന്നു നിറഞ്ഞു നിന്നത് എബിന്‍ അക്കാലയളവില്‍ ഓര്‍ക്കുകയും അഭിമുഖങ്ങളില്‍ പറയുകയും ചെയ്യുന്നു. അപ്പോള്‍ നേച്ചര്‍ ലോക്കിന്റെ അഭിവൃദ്ധിയുടെയും ഉയര്‍ച്ചയുടെയും കാലമായിരുന്നു.

പാലാക്കാരന്‍ ആയതുകൊണ്ട് പാലായിലെ ഉല്‍പ്പന്നങ്ങളും ഒപ്പം നേച്ചര്‍ ലോക്ക് വഴി പ്രശസ്തമായി. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായതിനാല്‍ സഹപാഠികള്‍ അടക്കമുള്ള 18 പേര്‍ക്കാണ് എബിന്‍ നേച്ചര്‍ ലോക്കില്‍ ജോലി നല്‍കിയിരുന്നത്. ഇപ്പോള്‍ തന്റെ ബിസിനസ് സാമ്രാജ്യം വളര്‍ന്നുകൊണ്ടിരിക്കെ അനാഥമാക്കിയാണ് എബിന്‍ ഇപ്പോള്‍ കടന്നുപോകുന്നതും. മാതാപിതാക്കള്‍ക്കും എബിനെ അറിയുന്നവര്‍ക്കും എബിനെ ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയവര്‍ക്കുമെല്ലാം എബിന്റെ വേര്‍പാട് വലിയ നഷ്ടമായി മാറുകയാണ്. മറുനാടന്‍ ബന്ധപ്പെട്ട എബിന്റെ കുടുംബങ്ങളും ഇതേ ചിത്രം തന്നെയാണ് നല്‍കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category