1 GBP = 85.80 INR                       

BREAKING NEWS

വിവാഹിതനായി യുകെയില്‍ എത്താനിരുന്ന യുവാവിന് അപകടത്തില്‍ ദാരുണാന്ത്യം; ഇരു സഹോദരിമാരും യുകെയിലുള്ള കുടുംബത്തിന് നഷ്ടമായത് ഏക ആണ്‍ തരി; മണര്‍കാടിനെ നടുക്കിയ ബൈക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായ യുവ നഴ്‌സ് സബിന്‍ തോമസിന് നാടിന്റെ അന്ത്യാഞ്ജലി നാളെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഓഗസ്റ്റില്‍ യുകെ മലയാളിയായ വധുവിനെ മിന്നു കെട്ടി സഹോദരിമാരോടൊപ്പം യുകെ മലയാളി ആകാന്‍ കാത്തിരുന്ന യുവ മലയാളി നഴ്‌സിന് കോട്ടയത്ത് ദാരുണ അന്ത്യം. വ്യാഴഴ്ച രാത്രി ഒന്‍പതരയ്ക്ക് പാമ്പാടിയില്‍ വച്ച് ഉണ്ടായ ബൈക്ക് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സാബിന്‍ തോമസ് എന്ന യുവാവിന്റെ ദുരോഗ്യം ഇപ്പോള്‍ ഒരു നാടിന്റെ വേദനയായി പടരുകയാണ്. ഇതോടൊപ്പം സാബിന്റെ രണ്ടു സഹോദരിമാരും യുകെ മലയാളികള്‍ ആയതിനാല്‍ അവരുടെ സുഹൃത്തുക്കള്‍ക്കും കണ്ണീര്‍ ഓര്‍മ്മയായി മാറുകയാണ് ഈ യുവാവിന്റെ മരണ വാര്‍ത്ത.

മരണം എപ്പോഴും കൂടെയുണ്ട് എന്നോര്‍മ്മപ്പെടുത്തും വിധമാണ് അതിക്രൂരമായി വിധി സാബിനെ തട്ടിയെടുത്തത്. ഇംഗ്ലണ്ടിലേക്കു വരുവാന്‍ ഉള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കോട്ടയത്ത് ഓഇടി കോഴ്‌സിന് ചേര്‍ന്ന സബിന്‍ രാത്രി ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങവെയാണ് അത്യാഹിതം ഉണ്ടായത്. പാമ്പാടി നെടുംകുഴി വെമ്പിലാമറ്റം കുടുംബാംഗമാണ് സബിന്‍. കോട്ടയം എം ആര്‍ എഫ് ജീവനക്കാരന്‍ ആയിരുന്ന കുഞ്ഞുമോന്‍ (വി ടി തോമസ്) ആണ് പിതാവ്. പരേതയായ സൂസമ്മയാണ് മാതാവ്.

കോട്ടയം മണര്‍കാടിനു അടുത്ത് നാലുമണിക്കാറ്റ് എന്ന പേരില്‍ അടുത്ത കാലത്തു അറിയപ്പെട്ടു തുടങ്ങിയ സ്ഥലത്തു വച്ചാണ് അപകടം ഉണ്ടായത്. രാത്രി വഴിവക്കില്‍ വഴക്കിട്ട അന്യ സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ റോഡിലേക്ക് ഇറങ്ങിയപ്പോള്‍ അവരെ ഇടിക്കാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. ബുള്ളറ്റില്‍ യാത്ര ചെയ്തിരുന്ന സബിനെ അപകട സമയത്തു തന്നെ സാരമായ പരുക്കുകള്‍ സംഭവിച്ചിരുന്നു. റോഡില്‍ അല്‍പ ദൂരം നിരങ്ങിയ നിലയാണ് ബൈക്കും സബിനും കാണപ്പെട്ടത്. രാത്രി ഒന്‍പതരയോടെ നടന്ന അപകടത്തെ തുടര്‍ന്ന് പ്രദേശത്തു ഓടിക്കൂടിയവര്‍ അഞ്ചു മിനിറ്റിനകം മണര്‍കാട് സെന്റ് മേരിസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ബാംഗ്ലൂര്‍ അപ്പോളോ ആശുപത്രിയില്‍ നഴ്സ് ആയിരുന്ന സബിന്‍ യുകെ യാത്രയും വിവാഹവും പരിഗണിച്ചാണ് അടുത്തകാലത്ത് വീട്ടില്‍ എത്തിയത്.

സബിന്റെ മൂത്ത സഹോദരി ഷീബ ജോസ് ഏറെക്കാലമായി യുകെ മലയാളിയാണ്. വൂസ്റ്ററിനു അടുത്ത് മാല്‍വേനില്‍ താമസിക്കുന്ന മൂത്ത സഹോദരിക്കും കുടുംബത്തിനും ഒപ്പം അടുത്തകാലത്തായി ഇളയ സഹോദരി ഷിബിയും യുകെയില്‍ എത്തിയിട്ടുണ്ട്. വെംബ്ലിയിലാണ് ഷിബിയും ഭര്‍ത്താവും താമസിക്കുന്നത്. ഇവരുടെ അമ്മയുടെ മരണത്തെ തുടര്‍ന്ന് സഹോദരിമാരായിരുന്നു സബിന്റെ എല്ലാമെല്ലാം. ഈ അടുപ്പം കാരണം യുകെയില്‍ നിന്ന് തന്നെ വിവാഹം ഉറപ്പിച്ച് അതിനുള്ള ഒരുക്കത്തിലായിരുന്നു സബിനും പിതാവും.

സഹോദരിമാരുടെ കൂടെ സൗകര്യം പ്രമാണിച്ചു ഓഗസ്റ്റില്‍ വിവാഹം ആഘോഷമായി നടത്താനുള്ള ഒരുക്കങ്ങള്‍ സബിന്‍ നടത്തിയിരുന്നതായി ഉറ്റ സുഹൃത്തുക്കള്‍ വ്യക്തമാക്കി. ഷീബയുടെയും ഷിബിയുടെയും ഏക സഹോദരനാണ് മരിച്ച സബിന്‍. നാട്ടില്‍ ഏവരുമായി സൗമ്യമായി ഇടപെടുന്ന സാബിന്റെ മരണം പ്രദേശത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ കടുത്ത വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മണര്‍കാട് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ ശേഷം നാളെ ഉച്ചകഴിഞ്ഞു സംസ്‌ക്കാരം നടത്തുമെന്നാണ് കോട്ടയത്ത് നിന്നും ലഭിക്കുന്ന വിവരം.

സഹോദരിമാര്‍ ഇരുവരും വ്യത്യസ്ത വിമാനങ്ങളില്‍ നാട്ടിലേക്കു പുറപ്പെട്ടാല്‍ ഇന്ന് പല സമയത്തായാണ് ഇരുവരും വീട്ടില്‍ എത്തുക. അതിനാല്‍ നാളെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്താനാണ് ബന്ധുക്കള്‍ ആലോചിക്കുന്നത്. സഹോദരിമാര്‍ വീട്ടില്‍ എത്തിയ ശേഷവുമാകും അന്തിമ തീരുമാനം എന്നും സൂചന ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category