1 GBP = 88.50 INR                       

BREAKING NEWS

വീട്ടുകാരുമായി പിണങ്ങി വീടിന്റെ തിണ്ണയില്‍ ഇരുന്ന വയോധികന്‍ മരിച്ചത് സൂര്യാഘാതമേറ്റ്; രാവിലെ മുതല്‍ വീടിന് പുറത്തിരുന്ന കൃഷ്ണന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വൈകിട്ട്; കനത്ത ചൂടില്‍ വെന്തുരുകി പാലക്കാട്

Britishmalayali
kz´wteJI³

കൂടല്ലൂര്‍ നടുത്തറ നടക്കാവ് വീട്ടില്‍ നാരായണന്‍ എഴുത്തച്ഛന്റെ മകന്‍ കൃഷ്ണന്‍കുട്ടി (62) സൂര്യാഘാതമേറ്റു മരിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെ വീടിന്റെ തിണ്ണയില്‍ കൃഷ്ണന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാലക്കാട്ടെ ചായക്കടയില്‍ ജോലി ചെയ്യുന്ന കൃഷ്ണന്‍കുട്ടി കഴിഞ്ഞ ദിവസമാണു വീട്ടിലെത്തിയത്.

വീട്ടുകാരുമായി പിണക്കത്തിലായതിനാല്‍ വീടിനകത്തു പോകാതെ മുന്‍ വശത്തെ തിണ്ണയില്‍ രാവിലെ മുതല്‍ ഇരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മരിച്ച നിലയില്‍ കണ്ടെത്തിയ കൃഷണന്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം സൂര്യാഘാതമാണെന്ന് തെളിഞ്ഞത്. ശരീരത്തില്‍ പൊള്ളലുകള്‍ കണ്ടതും പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോഴാണെന്ന് കൊല്ലങ്കോട് എസ്ഐ കെ.എന്‍.സുരേഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. സുജിത് ബിന്‍ത് എന്ന ബിഹാര്‍ സ്വദേശിയാണ് കോഴിക്കോട് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് സുജിത് ബിന്‍തിനെ പൊള്ളലേറ്റ അവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെരുമണ്ണയിലെ ചെങ്കല്‍ ക്വയറിയിലെ ജോലിക്കിടെയാണ് സുജിത്തിന് പൊള്ളലേറ്റത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category