1 GBP = 102.10 INR                       

BREAKING NEWS

നിഷ തോമസ്...സീമ സൈമണ്‍..എബ്രഹാം പൊന്നുംപുരയിടത്തില്‍... ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് നഴ്‌സുമാര്‍..ആദ്യ നഴ്‌സിങ് അസിസ്റ്റന്റ് പട്ടികയില്‍ എത്തിയ ജ്യോതിയും റെജുവും.. ഈ അഞ്ച് പേരില്‍ ആരായിരിക്കും പോയ വര്‍ഷം യുകെ മലയാളികള്‍ക്ക് ഏറ്റവും കൂടുതല്‍ അഭിമാനം നല്കിയത്?

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: എട്ടു വര്‍ഷം മുന്‍പ് ഡിസംബറില്‍ കൊല്‍ക്കത്ത എ എം ആര്‍ ഐ ഹോസ്പിറ്റലില്‍ തീപിടുത്തം ഉണ്ടായപ്പോള്‍ എട്ടു രോഗികളെ രക്ഷപെടുത്തി ഒന്‍പതാമത്തെ രോഗിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ അഗ്‌നിക്ക് നല്‍കിയ മാടപ്രാവുകളാണ് ഉഴവൂര്‍ക്കാരി രമ്യയും കോതനല്ലൂരിലെ വിനീതയും. ഇരുവരുടെയും ഓര്‍മ്മക്കായി ബ്രിട്ടീഷ് മലയാളി ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിനൊപ്പം ഏര്‍പ്പെടുത്തിയ മികച്ച നഴ്‌സിനുള്ള നോമിനേഷനുകളില്‍ ഇത്തവണയും ഏറെ വത്യസ്തയുള്ള മേഖലകളില്‍ നിന്നാണ് അപേക്ഷകള്‍ എത്തിയത്. ചിലര്‍ക്ക് വേണ്ടി സുഹൃത്തുക്കളുടെയും മറ്റും അനേകം അപേക്ഷകളും എത്തിയിരുന്നു. ആര്‍ സി എന്‍ പ്രതിനിധികള്‍ അടക്കമുള്ള ബ്രിട്ടീഷ് വനിതകളുടെ പേരുകളും ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നെങ്കിലും ബ്രിട്ടനിലെ മലയാളി സമൂഹത്തിനു പ്രചോദനം ആകുന്നവരെയാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷത്തെ രമ്യ - വിനിത പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ച അഞ്ചു പേരും വ്യത്യസ്തതമായ നേട്ടങ്ങളാണ് മലയാളി സമൂഹത്തിനു നല്‍കിയിരിക്കുന്നത്.
യുകെയിലെ നഴ്‌സിങ് സമൂഹത്തിന്റെ ശമ്പള വര്‍ദ്ധനയടക്കമുള്ള അവകാശ പോരാട്ടത്തിന് ആര്‍ സി എന്‍ ന്റെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന എബ്രഹാം പൊന്നും പുരയിടത്തില്‍, അമേരിക്കന്‍ നഴ്‌സിങ് പുരസ്‌കാരമായ ഡെയ്‌സി അവാര്‍ഡ് നേടിയ നോട്ടിന്‍ഹാമിലെ നിഷ തോമസ്, ഗവേഷണമടക്കം നഴ്‌സിങ് രംഗത്തെ ഉയര്‍ന്ന ബാന്‍ഡുകാരിയും മലയാളി പൊതുമണ്ഡലത്തിലെ സാന്നിധ്യവുമായ മാഞ്ചസ്റ്ററിലെ സീമ സൈമണ്‍, യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ രൂപം നല്‍കിയ നഴ്‌സിങ് അസോസിയേറ്റഡ് പ്രോഗ്രാമിലെ ആദ്യ വിജയികളായ സ്റ്റോക് ഓണ്‍ ട്രെന്റിലെ ജ്യോതിയും റെജുവും ഒരൊറ്റ പ്രസവത്തിലെ നാല് കുട്ടികളില്‍ മൂന്നു പേരും നഴ്സിങ് തിരഞ്ഞെടുത്തപ്പോള്‍ അത് ആഘോഷമാക്കിയ സാഫോക് യൂണിവേഴ്സിറ്റി നഴ്‌സിങ് വിദ്യാര്‍ഥികള്‍ കൂടിയായ അന്‍ജെല്‍, അലീറ്റ, അലീന എന്നിവരാണ് ഈ വര്‍ഷത്തെ നഴ്‌സിങ് പുരസ്‌കാരം തേടി വായനക്കാര്‍ക്ക് മുന്നില്‍ എത്തുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പ്രൊഫഷണല്‍ മികവിന് ഉള്ള അംഗീകാരമായാണ് കൂടുതല്‍ പേരും മത്സരത്തിന് എത്തിയിരുന്നതെങ്കില്‍ ഇത്തവണ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ആയതിനാല്‍ മത്സരഫലം തികച്ചും അപ്രതീക്ഷിതം ആയിരിക്കുമെന്നുറപ്പ്. ബ്രിട്ടീഷ് മലയാളി രമ്യ വിനീത പുരസ്‌കാരത്തിന് ഉയര്‍ന്ന ബാന്‍ഡിലെ നഴ്‌സുമാര്‍ മത്സരിക്കാന്‍ എത്തിയപ്പോഴാണ് പൊതു സമൂഹത്തില്‍ ബാന്‍ഡ് എട്ട് തിരിച്ചറിയപ്പെടുന്നത് തന്നെ. ഇതോടെ അഡ്വാന്‍സ്ഡ് നഴ്‌സിങ് മേഖലയില്‍ നൂറു കണക്കിന് മലയാളി നഴ്‌സുമാര്‍ എത്തിയിട്ടുണ്ട്. ഇവരെ മിനി ഡോക്ടര്‍മാര്‍ എന്നാണ് ബ്രിട്ടീഷ് മലയാളി വാര്‍ത്തകളില്‍ വിശേഷിപ്പിച്ചിരുന്നത്.
ഇതിനെ തുടര്‍ന്ന് നഴ്സ് എങ്ങനെ ഡോക്ടറാകും എന്ന മട്ടില്‍ കമന്റ് എഴുതിയ വായനക്കാരും മരുന്നുകള്‍ എഴുതി നല്‍കാന്‍ കഴിവുള്ളനഴ്സ് ബാന്‍ഡ് എട്ടായി ഉയരുമ്പോള്‍ അവരെ വെറും നഴ്സ് എന്ന് വിളിക്കാന്‍ ആകില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലിയാണ് അവര്‍ ചെയ്യുന്നതെന്നും കാര്‍ഡിഫില്‍ ബെറ്റി വര്‍ഗീസിനെ പോലെ ഉയര്‍ന്ന ബാന്‍ഡില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ വാദിക്കുമ്പോള്‍ നഴ്‌സിങ് മേഖലയെ കുറിച്ചുള്ള കൂടുതല്‍ തിരിച്ചറിവാണ് രമ്യ വിനീത പുരസ്‌കാരം ബ്രിട്ടനിലെ മലയാളി സമൂഹത്തിനു സമ്മാനിച്ചത്.
ലണ്ടന്‍ ആസ്ഥാനമായി ആര്‍ സി എന്‍ പ്രതിനിധിയായി പൊതു സമൂഹത്തിലെ ശക്തമായ സാന്നിധ്യമാണ് അബ്രഹാം പൊന്നുപുരയിടം. നഴ്‌സുമാരുടെ ശമ്പള വര്‍ധന തേടി രാജ്യത്തു എവിടെ സമരം നടന്നാലും അദ്ദേഹം മുന്‍നിരയില്‍ കാണും. സ്‌കോട്ട്ലാന്റിലോ വെയില്‍സിലോ എന്നു വേണ്ട രാജ്യത്തു എവിടെ എത്താനും മടിയില്ലാത്ത സംഘടനാ പ്രവര്‍ത്തകന്‍. യുക്മ നഴ്‌സിങ് ഫോറം തുടങ്ങിയപ്പോള്‍ അവിടെയും എബ്രഹാം തന്റെ സേവനവുമായതിയിട്ടുണ്ട്. ആര്‍ സി എന്നുമായി ബന്ധപ്പെട്ടും നഴ്‌സിങ് രംഗത്തെ നിയമ പ്രശ്ങ്ങളില്‍ സഹായമാണ് അബ്രഹാം ഏതു സമയവും ഓരോ മലയാളി നഴ്‌സിനും ഒപ്പമുണ്ട്.
രമ്യ വിനീത പുരസ്‌കാര പട്ടികയിലെ മറ്റൊരു പ്രതിനിധിയായ സീമ സൈമണും പൊതു രംഗത്ത് സജീവമാണ്. യുകെയില്‍ സീമയുടെ അവതരണ മികവില്‍ ഒട്ടേറെ പരിപാടികള്‍ ആസ്വാദകര്‍ക്ക് ഹൃദ്യമായി മാറിയിട്ടുണ്ട്. മാഞ്ചസ്റ്ററില്‍ പിറന്ന ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ലബിന്റെ പ്രവര്‍ത്തനത്തിലും ഇവര്‍ മുന്നിലുണ്ട്. ഉയര്‍ന്ന ബാന്‍ഡില്‍ ജോലി ചെയ്യുന്ന സീമ നഴ്‌സിങ് ഗവേഷണവുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.
ബ്രിട്ടനിലെ അനാകര്‍ഷക ജോലിയെന്ന് പേര് ദോഷം കേട്ടു തുടങ്ങിയ നഴ്‌സിങ് രംഗം ധീരതയോടെ തിരഞ്ഞെടുത്ത സാഫോക്കിലെ സഹോദരിമാരുടെ പഠനത്തെ രാജ്യമെങ്ങും ആഘോഷമാക്കുകയാണ് യൂണിവേഴ്സിറ്റി തന്നെ.യൂണിവേഴ്‌സിറ്റിയുടെ തന്നെ ചരിത്രത്തില്‍ ആദ്യമാണത്രെ ഒരു പ്രസവത്തില്‍ പിറന്ന മൂന്നു പേരും ഒന്നിച്ചു ഒരേ വര്‍ഷം പഠിക്കാന്‍ എത്തുന്നത്. ഇവരുടെ കൂടെ പിറന്ന നാലാമത്തെ സഹോദരി ഫിസിയോ തെറാപ്പി പഠിക്കാന്‍ തിരഞ്ഞെടുത്തപ്പോള്‍ മൂവരുടെയും വരവ് ആഘോഷിക്കേണ്ടത് ആണെന്നാണ് യൂണിവേഴ്സിറ്റി ചിന്തിച്ചത്. പുതു തലമുറയെ നഴ്‌സിംഗിലേക്കു ആകര്‍ഷിക്കാന്‍ കാരണക്കാരായ മൂവരും ബ്രിട്ടീഷ് മലയാളി പുരസ്‌കാര പട്ടികയില്‍ സ്ഥാനം പിടിക്കാനും അതൊരു പ്രധാന കാരണമായി.
ആശുപത്രികളില്‍ ജീവനക്കാരുടെ കുറവില്‍ സമ്മര്‍ദം നേരിട്ടാണ് ഓരോ നഴ്‌സും ഇപ്പോള്‍ ജോലി ചെയ്യുന്നത്. സദാ പുഞ്ചിരിയോടെ ചെയ്യേണ്ട ജോലി ആണെങ്കിലും രോഗികളുടെ തുടര്‍ച്ചയായ ആവശ്യങ്ങളില്‍ എത്ര സാധുവായ നഴ്‌സിനും ഇക്കാലത്തു മനഃസാന്നിധ്യം നഷ്ടമാകാന്‍ തൊഴില്‍ ഇടത്തെ തിരക്കും സമ്മര്‍ദവും മാത്രം മതിയാകും. ഇത്തരം ദുര്‍ഘടമായ തൊഴില്‍ രംഗത്ത് രോഗികളുടെ ഇഷ്ടം നേടിയെടുക്കുക എന്നതാണ് ഇപ്പോള്‍ വാര്‍ഡുകളില്‍ ജോലി ചെയ്യുന്ന ഒരു നഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ ഈ വെല്ലുവിളിയെ പുഞ്ചിരിയോടെ നേരിട്ട് രോഗികളുടെ ഇഷ്ടം നഴ്‌സിനുള്ള അമേരിക്കന്‍ ജീവ കാരുണ്യ സംഘടനാ നല്‍കിയ ഡേഴ്‌സി അവാര്‍ഡ് കഴിഞ്ഞ വര്‍ഷം തേടിയെത്തിയത് നോട്ടിന്‍ഹാമിലെ നിഷ തോമസിനെയാണ്. അന്യനാട്ടില്‍ നിന്നും പുരസ്‌കാരം നേടിയ നിഷ തോമസ് തീര്‍ച്ചയായും ബ്രിട്ടനിലെ മലയാളി സഹപ്രവര്‍ത്തകരുടെ ഇഷ്ടം കൂടി നേടാന്‍ അര്‍ഹയാണോ എന്ന ചോദ്യവുമായാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ന് മുതല്‍ ഇവര്‍ അഞ്ചു പേര്‍ക്കുമായി വോട്ടു ചെയ്യാനുള്ള അവസരമാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു നഴ്‌സിങ് സമൂഹത്തിന്റെ അന്തസ് ഉയര്‍ത്തുന്ന ഇവര്‍ക്കായി ആദരവോടെ കൈകള്‍ കൂപ്പുമ്പോള്‍ കൂടെയൊരു വോട്ടും നല്‍കാം. ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ അവാര്‍ഡ് നൈറ്റില്‍ ഇവരില്‍ ആരാകും രമ്യ, വിനിത പുരസ്‌കാരം നെഞ്ചോട് ചേര്‍ക്കുക? ആ ചോദ്യത്തിന് ഉത്തരമാകാനും വായനക്കാരുടെ വോട്ടുകള്‍ മാത്രമാണ് ആശ്രയം. അതിനാല്‍ മറക്കാതെ നിങ്ങളുടെ മനസിലെ പ്രിയ നഴ്‌സിനായി ഒരു വോട്ടു നല്‍കുക.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category