1 GBP = 88.50 INR                       

BREAKING NEWS

മുത്തശ്ശന്റെ കല്ലറയില്‍ പ്രാര്‍ത്ഥിച്ച് കുനിഞ്ഞു പൂവെക്കുന്നതിനിടെ ഒപ്പീസ് പ്രാര്‍ത്ഥനക്കായി കത്തിച്ച് വെച്ച മെഴുകുതിരിയില്‍ നിന്നും തീ ഉടുപ്പില്‍ പടര്‍ന്നുപിടിച്ചു; കൂടെ ഉണ്ടായിരുന്ന കുട്ടികള്‍ ബഹളം കൂട്ടിയപ്പോള്‍ പള്ളി ഭാരവാഹികളും തൊഴിലുറപ്പു ജോലിക്കാരും ഓടിയെത്തി തീയണച്ചു; ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റു ഒമ്പതു വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു; എടത്വായിലെ ഒമ്പതു വയസുകാരിയുടെ അകാല മരണത്തില്‍ മനംനൊന്ത് നാട്ടുകാര്‍

Britishmalayali
kz´wteJI³

കുട്ടനാട്: സെമിത്തേരിയില്‍ മുത്തശ്ശന്റെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്നതിനിടെ കൊളുത്തിവെച്ച മെഴുകുതിരിയില്‍ നിന്നും വസ്ത്രത്തിലേക്ക് തീപടര്‍ന്നു പൊള്ളലേറ്റ് ചികിത്സയിലായ മൂന്നാം വയസുകാരി പൊള്ളലേറ്റ് മരിച്ചു. വേഴപ്ര വില്ലുവിരുത്തിയില്‍ ആന്റണി -ലീന ദമ്പതികളുടെ മകളും ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെന്‍ട്രല്‍ സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ടീന ആന്റണി(9)യുടെ വിയോഗം നാടിനെ മൊത്തത്തില്‍ ദുഃഖത്തിലാക്കി.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.30ന് വിശ്വാസോത്സവത്തിന്റെ ഭാഗമായി വേഴപ്ര സെന്റ് പോള്‍സ് പള്ളിയിലെത്തിയ ബാലിക കല്ലറയില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഒപ്പീസ് പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് കത്തിച്ചുവെച്ച മെഴുകുതിരിയാണ് ടീനയുടെ ജീവനെടുത്തത്. കത്തിച്ചുവെച്ച മെഴുകുതിരിയില്‍ നിന്നും തീ ആളിപ്പടര്‍്നതോടെ കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വെച്ചു. ഇതോടെ പള്ളി ഭാരവാഹികളും സമീപത്തെ തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് തീ കെടുത്തി ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പൊള്ളല്‍ ഗുരുതരമായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഉടുപ്പില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് ആളിപ്പടര്‍ന്നതോടെ 70 ശതമാനത്തിലധികം ബാലികയ്ക്ക് പൊള്ളലേറ്റിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ വൈകിട്ട് നാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വേഴപ്ര സെന്റ് പോള്‍സ് പള്ളി സെമിത്തേരിയില്‍. ടോം, ടെസ എന്നിവര്‍ സഹോദരങ്ങളാണ്. പെണ്‍കുട്ടിയുടെ സംസ്‌ക്കാരം പിന്നീട് നടക്കും.

ഒരു മാസം മുമ്പും സമാനമായ അപകടത്തില്‍ ബാലിക മരിക്കുന്ന സംഭവം ഉണ്ടായിരുന്നു. വരാപ്പുഴയിലായിരുന്നു ഇത്തരം സംഭവം ഉണ്ടായത്. മരണപ്പെട്ട പിതാവിന്റെ കുഴിമാടത്തിന് ചുറ്റും മെഴുകുതിരി കത്തിക്കാന്‍ മാതാവിനൊപ്പം സെമിത്തേരിയില്‍ എത്തി പ്രാര്‍ത്ഥിച്ച വേളയില്‍ പൊള്ളലേറ്റ് ചികിത്സയിലായ 12 വയസുകാരിയായ പെണ്‍കുട്ടിയാണ് മരിച്ചത്. രണ്ടാഴ്ചയോളം വിവിധ ആശുപത്രികളില്‍ ചികത്സ നടത്തിയിരുന്നെന്നും ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തി ആയുര്‍വ്വേദ ചികിത്സ നടത്തിവരവെ ശീതള്‍ മരണപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category