1 GBP = 87.20 INR                       

BREAKING NEWS

കൊടും ക്രിമിനലായ ഒരു നരാധമന്റെ കരുണക്ക് മുമ്പില്‍ നിന്റെ കുഞ്ഞിനെ വിട്ട് കൊടുത്തിട്ട് നാണമില്ലേ സ്ത്രീയെ നിനക്ക് അമ്മയെന്ന് പറയാന്‍? എത്ര പീഡിതമായ ശിക്ഷ നിന്നെ കാത്തിരുന്നാലും നൊന്ത് പെറ്റ നിന്റെ കുഞ്ഞിന്റെ ജീവന്‍ കാക്കാന്‍ ആയില്ലെങ്കില്‍ പിന്നെന്ത് ന്യായം? നിന്റെ ചിത്രവും പേരും കയ്യിലിരുന്നു തരിച്ചിട്ടും വെളിപ്പെടുത്താനാകാത്ത നിസ്സംഗതയ്ക്ക് ആരെയാണ് ഞാന്‍ പഴിക്കേണ്ടത്?

Britishmalayali
kz´wteJI³

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസുള്ള ആ കുരുന്ന് കുട്ടി വേദനയുടെ ലോകത്തോട് വിടപറഞ്ഞ് സമാധാനത്തിന്റെയും സന്തോഷത്തിന്റേയും സ്വര്‍ഗത്തേക്ക് പറന്ന് പോയിരിക്കുന്നു. അവിടെ അവനെ കാത്ത് എങ്ങനേയോ മരിച്ച് പോയ അവന്റെ അച്ഛനുണ്ടാകും. അവന്റെ വേദനയുടെ ലോകം അച്ഛന്റെ മടിത്തട്ടിലെ ആഹ്ലാദത്തിന്റെ ലോകമായി മാറും. ഇവിടെ ക്രൂരനെന്നോ നരാധമനെന്നോ വിശേഷിപ്പിച്ചാലും മനസിലുള്ള പകയും സങ്കടവും പറഞ്ഞ് തീര്‍ക്കാന്‍ കഴിയാത്ത അരുണ്‍ ആനന്ദ് എന്ന ക്രൂരമായ ജന്മം നരകിച്ച് ജീവിക്കുകയും ചെയ്യും.

ഒരിക്കലെങ്കിലും സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാതെ ഒരിക്കലെങ്കിലും സൗഹൃദത്തിന്റെ ഊഷ്മളതകള്‍ അനുഭവിക്കാതെ ഒരിക്കല്‍ പോലും സാന്ത്വനത്തിന്റെ ഒരു തണലും എത്തി നോക്കാതെ ഇഞ്ചിഞ്ചായി അവന്‍ നരകിച്ച് മരിക്കണം. ഒരു കുഞ്ഞിക്കാലിന് വേണ്ടി ജീവിതകാലം മുഴുവന്‍ തപസിരിക്കുന്ന ആയിരങ്ങള്‍ ഈ ഭൂമി മലയാളത്തിലുണ്ട്. എന്നിട്ടും ഏഴ് വയസ് മാത്രം പ്രായമുള്ള കുരുന്നിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കാലില്‍ പിടിച്ച് നിലത്തടിക്കുകയും തലച്ചോര്‍ അടിച്ച് പൊട്ടിക്കുകയും ചെയ്ത മനുഷ്യത്വത്തിന്റെ ലവ ലേശം പോലുമില്ലാത്ത വൃത്തികെട്ടവന്മാരുടെ ചക്രവര്‍ത്തിയായ അവന് മരണം വരെ വിധിക്കേണ്ടത് ഏകാന്ത തടവാണ്.

അവന്‍ അനുഭവിച്ച ആനന്ദം ഒരു കുരുന്നിന്റെ നിലവിളിക്കുള്ളില്‍ ഒളിപ്പിച്ച് വച്ച കൊടും ക്രൂരതയായിരുന്നു. ഒരിക്കലും ഒരു മനുഷ്യനോട് സംസാരിക്കാന്‍ പോലും അവനെ അനുവദിക്കരുത്. ഇത്രമേല്‍ ക്രൂരന്മാരായി ഏങ്ങനെയാണ് നമ്മുടെ മനുഷ്യവര്‍ഗം മാറിപ്പോകുന്നത് എന്നോര്‍ത്ത് കരയാന്‍ മാത്രമേ നിവൃത്തിയുള്ളൂ. ഒരിക്കല്‍ വാട്സാപ്പില്‍ ഒരു ദൃശ്യം കണ്ടു. ഒരു കുരങ്ങിനെ ഇരയ്ക്കായി പിടിച്ച ഒരു കടുവ കുരങ്ങിന്റെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന കുരങ്ങിന്‍ കുഞ്ഞിനെ കണ്ട് അതിനെ നക്കി ആശ്വസിപ്പിക്കുകയും കാവല്‍ കിടക്കുകയും ചെയ്യുന്ന മഹാസ്നേഹത്തിന്റെ കാഴ്ച്ച. പെറ്റുകിടക്കുന്ന പെണ്‍പട്ടികളുടെ പരിസരത്തുകൂടെ ആരെങ്കിലും ചെന്നാല്‍ അവ കടിച്ചോടിക്കും.

കാട്ടു മൃഗങ്ങള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും ആവശ്യത്തിലധികമുള്ള വാത്സല്യം എന്നത് ഏഴയല്‍പക്കത്ത് പോലും എത്തി നോക്കിയിട്ടില്ലാത്ത അരുണ്‍ ആനന്ദുമാര്‍ തല്‍ക്ഷണം ഇല്ലാതായി തീരട്ടെ. ആ വൃത്തികെട്ടവനെക്കാള്‍ ഞാന്‍ പഴിക്കുന്നത് അമ്മയെന്ന പേരിനെ അപമാനിച്ച പേരു പോലും വെളിപ്പെടുത്താന്‍ എന്നേപോലുള്ളവര്‍ക്ക് കഴിയാത്ത നരാധമയായ ആ സ്ത്രീയേയാണ്. ചിലരെങ്കിലും പറയും അവര്‍ ജീവന്‍ ഭയന്ന് ക്രൂരത ഭയന്ന് ആ കൊടും ഭീകരന്റെ വാളിനാല്‍ ഇല്ലാതാകുമെന്ന് ഭയന്ന് സഹിച്ചതാണ് എന്ന്. ആരെന്ത് ന്യായീകരണം പറഞ്ഞാലും ഒരമ്മ ചെയ്യേണ്ട കടമ ആ കുഞ്ഞിന്റെ ജീവന്‍ കാക്കുകയാണ്.

കുഞ്ഞിന്റെ ജീവന്‍ കാക്കുന്നതിന് വേണ്ടി ഏത് ക്രൂരതയും അനുഭവിക്കാന്‍, ഏത് പീഡനവും ഏറ്റ് വാങ്ങാന്‍ ഏത് നിമിഷവും വാള്‍ മുനയാല്‍ കൊല്ലപ്പെടാന്‍ അമ്മമാര്‍ തയാറാവണം. അതുകൊണ്ടാണ് അമ്മയെന്ന വാക്കിന് ദിവ്യത്വം കല്‍പിക്കുന്നത്. കുഞ്ഞ് മരിച്ച് കഴിഞ്ഞപ്പോള്‍ നിയമത്തിന് മുന്‍പില്‍ രക്ഷപെടുന്നതിന് വേണ്ടി പറഞ്ഞ ഇരചമയലിന് അപ്പുറം ഒരു സഹതാപവും ആ സ്ത്രീ അര്‍ഹിക്കുന്നില്ല. ഉയര്‍ന്ന കുടുംബത്തില്‍ ജനിച്ച് മികച്ച വിദ്യാഭ്യാസവും ഉദ്യോഗവും കാത്തു സൂക്ഷിച്ച ഈ പെണ്‍കുട്ടിയുടെ ഉദരത്തില്‍ പിറക്കാന്‍ ആ കുഞ്ഞിന് വിധി നിശ്ചയിച്ച ദൈവത്തോട് മാത്രമാണ് പരാതി. ഇത്രനാള്‍ ആ കരുന്ന് അനുഭവിച്ച വേദനയുടെ ആഴമൊന്ന് ഓര്‍ത്തു നോക്കൂ. സ്വന്തം അമ്മ ഒരു വശത്ത് മറുവശത്ത് അച്ഛനായി കരുതപ്പെടേണ്ട ഒരാളുടെ ക്രൂരത.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category