1 GBP = 88.40 INR                       

BREAKING NEWS

ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയ മകള്‍ക്കു കാണേണ്ടി വന്നതു തന്നെ വിളിക്കാനെത്തിയ പിതാവിന്റെ ദാരുണാന്ത്യം; പെരുമ്പാവൂരിന് സമീപം മൈക്കിള്‍ മരിച്ചത് കൃത്യ സമയത്ത് ചികിത്സ ലഭിക്കാതെ റോഡരികില്‍ കിടന്ന്

Britishmalayali
kz´wteJI³

കോതമംഗലം: ചെന്നൈയില്‍ ഇന്റര്‍വ്യൂവിനു പോയി തിരിച്ചെത്തിയ മകള്‍ക്കു രാത്രിയില്‍ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കാണേണ്ടി വന്നതു പിതാവിന്റെ ദാരുണാന്ത്യം. മകളെ കൂട്ടികൊണ്ടുവരാന്‍ ആലുവയിലേക്ക് വന്ന പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിളിന് (49) അപകടം പറ്റിയത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിലേക്ക് പാഞ്ഞുകയറി.

ഇന്നലെ പുലര്‍ച്ചെ പെരുമ്പാവൂരിനു സമീപം മാറമ്പിള്ളിയിലുണ്ടായ ബൈക്ക് അപകടത്തിലാണ് പരീക്കണ്ണി ചിറ്റേത്താഴത്ത് മൈക്കിള്‍ (49) മരിച്ചത്. ഇന്റര്‍വ്യൂ കഴിഞ്ഞു തിരിച്ചെത്തുന്ന ഏക മകള്‍ നാന്‍സിയെ കൂട്ടിക്കൊണ്ടുവരാന്‍ രാത്രിയില്‍ ബൈക്കില്‍ ആലുവയിലേക്കു പോകുമ്പോഴാണ് മൈക്കിളിന് അപകടമുണ്ടായത്. കൃത്യ സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ജീവിച്ചിരിക്കുമായിരുന്ന മൈക്കിള്‍ റോഡരികില്‍ ഉള്ള കടത്തിണ്ണയില്‍ കിടന്നാണ് മരിച്ചത്.

നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ രാത്രി 12നു വീട്ടില്‍നിന്നു പുറപ്പെട്ടിരുന്ന പിതാവിനെ കാണാഞ്ഞ് നാന്‍സി കുറുപ്പംപടിയിലുള്ള അമ്മാവന്‍ ഷിന്റോയെ വിളിച്ചു വരുത്തി. ഷിന്റോയുടെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് നാന്‍സി മാറമ്പിള്ളിയില്‍ ആള്‍ക്കൂട്ടം കാണുന്നതും അപകടത്തില്‍പെട്ടതു തന്റെ പിതാവാണെന്ന് അറിയുന്നതും. മൈക്കിള്‍ അടുത്തുള്ള കടയുടെ തിണ്ണയില്‍ കിടന്നാണ് ചികിത്സ കിട്ടാതെ മരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category