1 GBP = 88.50 INR                       

BREAKING NEWS

കൊല്ലപ്പെട്ട അഞ്ച് പേരും ഉറ്റസുഹൃത്തുക്കള്‍; അപകടം ഉണ്ടായത് അമിതവേഗതയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍; നിയന്ത്രണംവിട്ട കാര്‍ മതിലിലും കടയിലും ഇടിച്ചു മറിഞ്ഞു തീപിടിച്ചു; കാറില്‍ കുടുങ്ങിയവരെ നാട്ടുകാര്‍ പുറത്തെത്തിച്ചത് വെട്ടിപ്പൊളിച്ച്; പുതിയതായി പണി തീര്‍ത്ത പൂങ്കുന്നം -പാലാ- തൊടുപുഴ റോഡില്‍ അമിത വേഗം മൂലം എന്നും അപകടം

Britishmalayali
kz´wteJI³

പാലാ: പാലാ- തൊടുപുഴ റൂട്ടില്‍ മാനത്തൂര്‍ പള്ളിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരും സുഹൃത്തുക്കള്‍. ആറ് സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള ഉല്ലാസയാത്രയാണ് അപകടത്തിന് വഴിവെച്ചത്. പരിക്കേറ്റ ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. കടനാട് ഇരുവേലിക്കുന്നേല്‍ പ്രമോദ് സോമന്‍ (31), കടനാട് കിഴക്കേക്കര വിഷ്ണുരാജ് (അപ്പൂസ് 28), വെള്ളിലാപ്പള്ളി നടുവിലേക്കുറ്റ് ജോബിന്‍സ് കെ.ജോര്‍ജ് (27), കടനാട് മലേപ്പറമ്പില്‍ എന്‍.പി.ഉല്ലാസ് (38), അറയ്ക്കപ്പറമ്പില്‍ സുധി ജോര്‍ജ് (ജിത്തു 28) എന്നിവരാണു മരിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അന്തീനാട് മലയില്‍ പ്രഭാത് (25) ഗുരുതര പരുക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. പ്രമോദും വിഷ്ണുരാജും ജോബിന്‍സും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം. തൊടുപുഴ ഭാഗത്തു നിന്നു പാലായിലേക്കു വരുന്നതിനിടെ മൈല്‍ക്കുറ്റിയിലിടിച്ച് നിയന്ത്രണം വിട്ട കാര്‍ തൊട്ടടുത്ത കടയിലേക്കും അതോടു ചേര്‍ന്നുള്ള വീട്ടിലേക്കും പാഞ്ഞു കയറി. തുടര്‍ന്നു മരത്തിലിടിച്ച് ഉയര്‍ന്നു പൊങ്ങി തലകുത്തി മറിയുകയായിരുന്നു എന്നു ദൃക്സാക്ഷികള്‍ പറഞ്ഞു.

കാറിന്റെ മുന്‍ഭാഗം കത്തുകയും ചെയ്തു. ഇതിനിടെ തീപിടിക്കുകയും ചെയ്തു. കാറില്‍ ഡ്രൈവറടക്കം ആറുപേരാണ് ഉണ്ടായിരുന്നത്. ജോബിന്‍സും വിഷ്ണുരാജും പ്രമോദും ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉല്ലാസ്, സുധി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു കഴിഞ്ഞാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് അന്തിനാട് മലയില്‍ പ്രഭാത് (25) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തൊടുപുഴ ഭാഗത്തുനിന്ന് വരുകയായിരുന്ന കാര്‍ അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മാനത്തൂര്‍ പള്ളി ജങ്ഷനില്‍ മറ്റൊരു വാഹനത്തെ പിന്‍തുടരുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

റോഡില്‍ മറിഞ്ഞ കാറില്‍നിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടി തീ അണച്ചശേഷം വെട്ടിപ്പൊളിച്ചാണ് ഉല്ലാസിനെയും സുധിയെയും പ്രഭാതിനെയും പുറത്തെടുത്തത്. സുധി എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുകയാണ്. കടനാട് അറയ്ക്കപറമ്പില്‍ ജോര്‍ജ്-സുധ ദമ്പതിമാരുടെ മകനാണ്. ഭാര്യ വല്യാത്ത് കുന്നേല്‍ സലില. ഇവര്‍ക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി മീനുക്കുട്ടി.

ഇരുവേലികുന്നേല്‍ സോമനാഥന്റെ മകനാണ് മരിച്ച പ്രമോദ്. ആര്‍ട്ടിസ്റ്റാണ്. മേസ്തിരി ജോലികളും ചെയ്തിരുന്നു. കിഴക്കേക്കര രാജു-അനിത ദമ്പതിമാരുടെ മകനാണ് അപ്പൂസ് എന്ന് വിളിക്കുന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുന്‍പായിരുന്നു വിവാഹം. ഭാര്യ നയന കെഴുവംകുളം പുളിയന്മാനായില്‍ കുടുംബാംഗമാണ്. നടുവിലേക്കുറ്റ് ജോയി-ലീലാമ്മ ദമ്പതിമാരുടെ മകനാണ് ടോണി എന്ന് വിളിപ്പേരുള്ള ജോബിന്‍സ്. ചെരിപ്പിന്റെ മൊത്തക്കച്ചവടം നടത്തുകയായിരുന്നു. കടനാട് മലേപ്പറമ്പില്‍ എംപി.ഉല്ലാസ് ഓട്ടോറിക്ഷാ തൊഴിലാളിയായിരുന്നു. ഭാര്യ: ഇന്ദു. മക്കള്‍: അഭിനവ്, അഭിരാമി.

ഞായറാഴ്ച വൈകീട്ട് 6.20ന് പാലാ-തൊടുപുഴ ഹൈവേയില്‍ മാനത്തൂര്‍ പള്ളി ജങ്ഷനു സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് പോയി മടങ്ങിവരുകയായിരുന്ന ഇവരുടെ കാര്‍ മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലും തുടര്‍ന്ന് കെട്ടിടത്തിലും ഇടിച്ച് റോഡില്‍ മറിയുകയായിരുന്നു. അപകടത്തില്‍പെട്ട മാരുതി റിറ്റ്‌സ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അമിതവേഗത്തിലായിരുന്ന കാര്‍ കരണം മറിഞ്ഞതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങള്‍ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുമാണ്.

അടുത്തിടെ പുതുക്കിപ്പണിത റോഡാണ് പൂങ്കുന്നം - പാല- തൊടുപുഴ റോഡ്. ഇവിടെ മികച്ച റോഡിലൂടെ അമിതവേഗതയില്‍ വാഹനം ഓടിക്കുന്നതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. അടുത്തിടെ നിരവധി അപകടങ്ങള്‍ ഈ റോഡില്‍ ഉണ്ടായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category