1 GBP = 102.10 INR                       

BREAKING NEWS

രൂപേഷിന്റെ കഥകേട്ട് യുകെ മലയാളികള്‍ നെറ്റി ചുളിച്ചത് എന്തിനാണ്? ജോലിയും പദവിയും സാമൂഹ്യ അംഗീകാരമാക്കുന്ന മലയാളി സമൂഹത്തിനു നേരെ ചോദ്യമായെത്തിയ രൂപേഷ് സ്വയം ഉത്തരമായി മാറുന്നു; പാലാക്കാര്‍ വേറെ ലെവലാണെന്ന് ലങ്കാസ്റ്ററിലെ ഈ മുന്‍ ടാക്‌സി ഡ്രൈവറുടെ ജീവിതത്തിലൂടെ അറിയാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യുകെ മലയാളികളില്‍ എത്ര പേര്‍ സംതൃപ്തര്‍ ആണെന്ന് ചോദിച്ചാല്‍ മനസാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയാന്‍ കഴിയുന്നവര്‍ കുറവായിരിക്കും. ജോലിയും പണവും വീടും കാറും പൗരത്വവും ഒക്കെ ഉണ്ടെങ്കിലും എന്തോ ഒന്നിന്റെ കുറവ് സ്ഥിരം വേട്ടയാടപ്പെടുന്നവര്‍ അനേകമാണ് യുകെ മലയാളികള്‍ക്കിടയില്‍. ആശ്രിത വിസയില്‍ എത്തിയ ബഹുഭൂരിഭാഗവും ഇത്തരം മനോവേദനകളിലൂടെ ഒരിക്കല്‍ എങ്കിലും കടന്നു പോയവരും ആയിരിക്കും. വാസ്തവത്തില്‍ ഇത്തരം മനോവേദനകള്‍ മറക്കാന്‍ കൂടിയാണ് പലരും സാമൂഹ്യ പ്രവര്‍ത്തനത്തിലും മറ്റും ഏര്‍പ്പെടുന്നത് പോലും.

സ്വന്തം തൊഴില്‍ മേഖല യുകെയില്‍ എത്തിയതോടെ നഷ്ടമായി എന്നു തിരിച്ചറിഞ്ഞു ഡിപ്രെഷനില്‍ ആയവര്‍ പോലും അനേകമാണ്. അപൂര്‍വ്വം ചിലരെങ്കിലും ഏറെ പ്രിയപ്പെട്ട ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു തിരികെ നാട്ടിലും എത്തിയിട്ടുണ്ട്. ഇത്തരത്തില്‍ യുകെ മലയാളികള്‍ തൊഴില്‍ സംബന്ധമായി അനുഭവിക്കുന്ന സകല പ്രശ്നങ്ങള്‍ക്കും ഉത്തരമാണ് ലങ്കാസ്റ്റര്‍ മലയാളിയായ രൂപേഷ് മാത്യു.
ലങ്കാസ്റ്ററില്‍ ടാക്സി ഓടിച്ചു നടന്നിരുന്ന രൂപേഷ് സ്വപ്നത്തില്‍ വിചാരിച്ചതല്ല, താന്‍ കേരളത്തിലേത് പോലെ യുകെയിലും കണക്കുകളുടെ ലോകത്തു ജോലി ചെയ്യാന്‍ എത്തുമെന്ന്. കേരളത്തില്‍ അക്കൗണ്ട് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന ഈ പാലാക്കാരന്‍ അതുക്കും മേലെ എന്ന് പറയുംപോലെ സ്വപ്നതുല്യ ജോലിയായ ചാര്‍ട്ടേഡ് അക്കൗണ്ടില്‍ എത്തിപ്പെട്ട കഥയാണ് കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ചപ്പോള്‍ പലരും അവിശ്വസനീയതയോടെ നെറ്റി ചുളിച്ചത്.

ബികോം ബിരുദ ധാരി ആയിരുന്ന രൂപേഷ് ടാക്സി ഓടിക്കുന്നതിന്റെ കണക്കുകള്‍ അകൗണ്ടിന്റെ അടുക്കല്‍ എത്തിക്കുമ്പോള്‍ പാലിച്ച കണിശതയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റിമറിയ്ക്കാന്‍ കാരണമായി മാറിയത്. കണക്കുകളില്‍ കണ്ട കൃത്യതയും വ്യക്തതയും ബോധ്യമായപ്പോള്‍ അക്കൗണ്ടന്റ് ചോദിച്ച ചോദ്യമാണ് രൂപേഷിനെ സംബന്ധിച്ച് സര്‍ജിക്കല്‍ സ്‌ട്രൈക് ആയി മാറിയത്. തന്റെ കണക്കുകള്‍ താന്‍ തന്നെ ഫയല്‍ ചെയ്യാന്‍ പാകത്തില്‍ ഉള്ളതാണല്ലോ എന്ന് പറഞ്ഞ അക്കൗണ്ടന്റ് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോളാണ് രൂപേഷിന്റെ വിദ്യാഭ്യാസ വിവരങ്ങള്‍ അറിഞ്ഞതും എങ്കില്‍ എന്തുകൊണ്ട് തുടര്‍ന്ന് പഠിച്ചു കൂടാ എന്ന ചോദ്യത്തില്‍ എത്തിയതും.

ഈ ചോദ്യത്തില്‍ നിന്നുമാണ് അന്നത്തെ രൂപേഷില്‍ നിന്നും ഇന്നത്തെ രൂപേഷില്‍ എത്തിയ മാറ്റത്തിന്റെ തുടക്കം. ടാക്സി ഓട്ടത്തിന്റെ ഇടവേളകളില്‍ സ്ഥിരമായി വായിച്ചു പോകുന്ന ബ്രിട്ടീഷ് മലയാളിയുടെ പേജുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മലയാളി ജീവിത വിജയങ്ങളും രൂപേഷിന്റെ മനസ്സില്‍ വീണ തീപ്പൊരി ആളിക്കത്തിക്കാന്‍ കാരണമായി. തുടര്‍ന്ന് ടാക്സി ഓടിച്ചു കൊണ്ട് തന്നെ പഠിക്കാന്‍ ഉള്ള ശ്രമമായി.

നിരന്തര ശ്രമം നടത്തിയപ്പോള്‍ ഏറെ കണിശമായ പരീക്ഷകള്‍ നിഷ്പ്രയാസം രൂപേഷിന്റെ മുന്നില്‍ തൊഴുതു നിന്നു. ഇതത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും പഠന വഴികളില്‍ നിന്നും ഇരുപതു വര്‍ഷത്തോളമായി മാറിനടന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഏറെ ദുര്‍ഘടമായ പാതയാണ് വീണ്ടും പഠനത്തിന്റെയും പരീക്ഷയുടെയും വഴിയേ സഞ്ചരിക്കുക എന്നത്. എന്നാല്‍ സകല ദുര്‍ഘടങ്ങളും രൂപേഷിന്റെ ജീവിത വണ്ടിക്കു മുന്നില്‍ വഴിമാറുക ആയിരുന്നു.

ഇങ്ങനെയാണ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രൂപേഷ് ടാക്സിയില്‍ നിന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ഓഫീസിലേക്ക് കൂടു മാറിയത്. ഈ സംഭവം ബ്രിട്ടീഷ് മലയാളി വാര്‍ത്തയാക്കിയപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. പലരും ബ്രിട്ടീഷ് മലയാളിയില്‍ വിളിച്ചു തന്നെ രൂപേഷിന്റെ നമ്പര്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ നേരില്‍ വിളിച്ചും സംശയ നിവാരണം നടത്തി. എന്നാല്‍ ചിലരാകട്ടെ രൂപേഷില്‍ നിന്നും ജീവിത വിജയത്തിന്റെ വഴികള്‍ കണ്ടെത്താന്‍ ഉള്ള മാര്‍ഗങ്ങളാണ് തേടിയത്.

ഇതു രൂപേഷിനും ഗുണകരമായി. ഏതാനും ചിലരില്‍ എങ്കിലും ഒരു വെളിച്ചമായി എത്താന്‍ കഴിഞ്ഞതില്‍ അദ്ദേഹത്തിന് ലഭിച്ച സന്തോഷം ചെറുതായിരുന്നില്ല. ഇതോടെയാണ് അനേകം പേര്‍ ഒരു വഴി തേടി നടക്കുകയാണെന്ന് രൂപേഷിനും മനസിലായത്. ഈ ചിന്തയില്‍ നിന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകാന്‍ തന്റെ ചിന്തകള്‍ പങ്കു വയ്ക്കാന്‍ യുട്യൂബില്‍ ഒരു ചാനലും തുടങ്ങിയിരിക്കുകയാണ് രൂപേഷിപ്പോള്‍. ജീവിതത്തില്‍ നേര്‍പാത കണ്ടെത്താന്‍ ഉള്ള വഴികളാണ് രൂപേഷ് ഈ വീഡിയോകളില്‍ പറയുന്നത്. 

പാലാ കടനാട് സ്വദേശിയായ രൂപേഷ് കഴിഞ്ഞ ഒരു വര്‍ഷമായി ജെ എസ് ഹോണ്‍സ്ബിസ് എന്ന കമ്പനിക്കു വേണ്ടിയാണു ചാര്‍ട്ടേര്‍ഡ് അക്കൗണ്ട് ട്രെയിനി ആയി ജോലി ചെയ്യുന്നത്. ഫയലുകള്‍ തയ്യാറാക്കുന്ന ജോലികള്‍ ആണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ പരിശീലനം കഴിഞ്ഞാല്‍ സ്വന്തമായി ലൈസന്‍സ് എടുത്തു സ്ഥാപനം തുടങ്ങാനും രുപേഷിനു കഴിയും. തലയോലപ്പറമ്പ് സ്വദേശിയായ പത്നി സിജി വര്‍ഗീസിനും കൂടി അവകാശപ്പെടാന്‍ കഴിയുന്ന ഒന്നാണ് രൂപേഷിന്റെ വിജയകഥ. കാരണം രൂപേഷ് പലവട്ടം തന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെ നിന്നു കരുത്തായി മാറിയത് സിജിയാണ്. ഹില്‍ക്രോഫ്റ്റ് നഴ്‌സിങ് ഹോമില്‍ മേട്രണ്‍ ആയി ജോലി ചെയ്യുകയാണ് സിജി.
ഏറെ വ്യത്യസ്തതവും കഠിനാധ്വാനത്തിന്റെയും നിരന്തര ശ്രമങ്ങളുടെയും ഫലമായി വിജയത്തിന്റെ ആള്‍ രൂപമായി നമ്മുടെ മുന്നില്‍ നില്‍ക്കുകയാണ് രൂപേഷ് മാത്യു. എങ്കില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താന്‍ ഉള്ള വാര്‍ത്ത താരം പുരസ്‌കാരത്തിനുള്ള അവാര്‍ഡിന് ഏറ്റവും അര്‍ഹന്‍ രൂപേഷ് തന്നെ ആയിരിക്കുമോ? ശരിയെന്നാണ് നിങ്ങളുടെ തീരുമാനം എങ്കില്‍ വൈകണ്ട, അദ്ദേഹത്തിന് ഒരു വോട്ടു നല്‍കാന്‍ മടിക്കേണ്ട. ഓരോ വോട്ടിന്റെയും പിന്‍ബലത്തിലാണ് ന്യൂസ് മേക്കര്‍ വിജയി സൃഷ്ടിക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യം മുന്നില്‍ ഉള്ളപ്പോള്‍ നിങ്ങളുടെ വോട്ടുകള്‍ മാത്രമാണ് രൂപേഷിനും പിന്‍ബലമാകുന്നത്. ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ നടക്കുന്ന അവാര്‍ഡ് നൈറ്റില്‍ അദ്ദേഹത്തിന്റെ കൈകളില്‍ ന്യൂസ് മേക്കര്‍ പുരസ്‌കാരം എത്തുമോ? ഈ ആകാംഷ നിറഞ്ഞ ചോദ്യത്തിന്റെ ഉത്തരം കൂടിയാണ് നിങ്ങളുടെ വിരല്‍ തുമ്പിലെ വോട്ടുകള്‍. 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category