1 GBP = 93.35 INR                       

BREAKING NEWS

കുടുംബം നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന ഈ ബ്രിട്ടീ ഷ് ഇന്ത്യന്റെ കഥ മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടത്; ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ സ്ഥാനം പിടിച്ച ഈ മലയാളി ഹ്രസ്വ ചിത്രം കാണുവാന്‍ ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം

Britishmalayali
സുരേന്ദ്രന്‍

കുടുംബം നഷ്ടപ്പെട്ട എഴുപതു തികഞ്ഞ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ തന്റെ ജീവിത അനുഭവങ്ങളെ മകളുടെ വാത്സല്യം എങ്ങനെ സ്വാധീനിച്ചു എന്ന വിഷയമാണ് 'സാല്‍വേഷന്‍ ഡോര്‍' എന്ന ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്. പതിവ് പ്രണയ കഥകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ ഇരുത്തി ചിന്തിപ്പിക്കുന്ന ഇംഗ്ലീഷ് ഹ്രസ്വ ചിത്രമാണ് ഗണപതി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഗണപതി എന്ന മലയാളി ഒരുക്കിയിരിക്കുന്നത്.

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, എഡിറ്റിംഗും ശ്രീകാന്ത് ഗണപതി തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷിബു സുകുമാരന്‍ കാമറ ചെയ്തിരിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രമേയം വളരെ ശക്തമാണെന്ന കാര്യത്തില്‍ സംഘാടകര്‍ക്ക് സംശയമില്ല. ആദ്യാവസാനം വരെ സങ്കീര്‍ണ്ണവും ഉദ്വേഗ ഭരിതവുമായ മുഹൂര്‍ത്തങ്ങളില്‍ കൂടി പ്രേക്ഷകര്‍ക്ക് ഓരോ നിമിഷവും ആകാംക്ഷക്ക് വക നല്‍കുന്ന ഹ്രസ്വ ചിത്രമായിരിക്കുമെന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ശ്രീകാന്ത് വ്യക്തമാക്കി.

പ്രൊഫഷണല്‍ താരങ്ങളോടു കിട പിടിക്കുന്ന അഭിനയ മികവാണ് പ്രധാന അഭിനേതാക്കളെല്ലാം കാഴ്ച വെച്ചിരിക്കുന്നത്. ഏകാകിയായ ഒരച്ഛന്റെ ജീവിതം എങ്ങനെ ആയിരിക്കുമെന്ന വളരെ നല്ല സന്ദേശമാണ് ഈ ചിത്രം നല്‍കുന്നത്. ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ സ്ഥാനം പിടിച്ച ചിത്രം ഈമാസം 14നു ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ബെല്‍ഫാസ്റ്റ് -ഡബ്ലിന്‍ റോഡ് മൂവി ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവല്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. ബെല്‍ഫാസ്റ്റിലെ എല്ലാ സുഹൃത്തുക്കളും പ്രത്യേകിച്ചു മലയാളികള്‍ കുടുംബ സമേതം ഈ ചിത്രം കണ്ടിരിക്കേണ്ടതാണ്. ഗണപതി ഫിലിംസ് എല്ലാ മലയാളിളെയും ഡബ്ലിന് റോഡ് മൂവി ഹൗസിലേക്ക് ചിത്രം കാണുവാനായി ക്ഷണിക്കുന്നു.
 
അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍
അഭിനേതാക്കള്‍: രാജ ശിവാജി, സന്ധ്യ പ്രദീപ്, അജയ് ശശിധരന്‍ & സനീഷ് സോമന്‍
കഥ, തിരക്കഥ, സംഭാഷണം , നിര്‍മ്മാണം : ശ്രീകാന്ത് ഗണപതി
സഹ നിര്‍മ്മാണം: ഡോക്ടര്‍ സുനില്‍ കുമാര്‍
സഹ സംവിധായകര്‍:: സന്തോഷ് കുമാര്‍ & പ്രദീപ് തങ്കപ്പന്‍
ഛായാഗ്രഹണം : ഷിബു സുകുമാരന്‍
പശ്ചാത്തല സംഗീതം: ശ്രീധര്‍. ആര്‍  മേനോന്‍
നിറങ്ങള്‍ / ചമയം : സുഹദീപ് മൊണ്ടല്‍
നിര്‍മ്മാണ മേല്‍നോട്ടം : സിബി ജോണ്‍
പബ്ലിസിറ്റി & മാര്‍ക്കറ്റിംഗ് : രമേശ് ഛാദ്ധ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category