1 GBP = 87.00 INR                       

BREAKING NEWS

പിസി തോമസും കെഎം ഷാജിയും പണിവാങ്ങിയിട്ടും എന്തേ ബിജെപി നേതാക്കള്‍ക്ക് ഇത് മനസ്സിലാവുന്നില്ല? ഭരണഘടന സ്ഥാപനങ്ങളെ നോക്കി ഷിറ്റ് വിളിക്കാന്‍ ഇത് സിനിമയല്ലെന്ന് സുരേഷ്‌ഗോപി മനസ്സിലാക്കണം; അനുപമയെ പിണറായിയുടെ അടിമ എന്നൊക്കെ വിളിക്കാന്‍ മാത്രം ബുദ്ധിശൂന്യര്‍ എങ്ങനെ നേതാക്കളായി? ശബരിമലയെ കുറിച്ച് മിണ്ടരുത് എന്ന വാദത്തോടെ വിയോജിക്കുമ്പോഴും തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പാലിക്കപ്പെടാനുള്ള ബാധ്യതയെ തള്ളിപ്പറയരുത്

Britishmalayali
ഷാജന്‍ സ്‌കറിയ

2004 ലോക്സഭ തെരഞ്ഞെടുപ്പില്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത് എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാണ്. കേരള ചരിത്രത്തില്‍ ഒരു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആദ്യമായി ജയിച്ച് പാര്‍ലമെന്റില്‍ എത്തുന്നത് പിസി തോമസിലൂടെയായിരുന്നു. പക്ഷേ പിസി തോമസിന്റെ വിജയം കോടതി റദ്ദ് ചെയ്തു. സുപ്രീം കോടതി വരെ പോയി നിയമ പോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതി അന്തിമ വിധിച്ചത് മതത്തെ ദുരുപയോഗം ചെയ്ത് പിസി തോമസ് എംപി ആകാന്‍ പാടില്ല എന്നാണ്. പിസി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യുക മാത്രമല്ല അദ്ദേഹത്തിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കുറേ കാലത്തേക്ക് അയോഗ്യതയും കല്‍പ്പിച്ചു. കേരള കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ജോണ്‍ കച്ചിറമറ്റം എന്നയാള്‍ ഇറക്കിയ ഒരു ലഘുലേഖയായിരുന്നു പിസി തോമസിന് പാരയായത്.

പോപ്പിന്റെ കൈ മുത്തുകയും മദര്‍ തെരേസയെ വിശുദ്ധയാക്കുന്നതിന് ഉന്നതമായ പങ്ക് വഹിക്കുകയും ചെയ്ത പിസി തോമസ് സഭയുടെ അഭിമാനമാണെന്നും പിസി തോമസ് വിജയിക്കുന്നത് സഭയ്ക്ക് നല്ലതാണ് എന്നും സൂചിപ്പിച്ചക്കൊണ്ട് ജോണ്‍ കച്ചിറമറ്റം ഇറക്കിയ ലഘുരേഖ ക്രൈസ്തവ സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിച്ചതുകൊണ്ടാണ് പിസി തോമസിന് അയോഗ്യത ഉണ്ടായത്. ഏതാനം മാസങ്ങള്‍ മുന്‍പ് അഴീക്കോട് മണ്ഡലത്തില്‍ എംഎല്‍എ ആയ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയതും സമാനമായ ഒരു ലഘുരേഖ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ആരോ ഒരാള്‍ ഒരു ലീഫ്ളെറ്റ് ഉണ്ടാക്കുകയും മുസ്ലീമിന് മാത്രമെ വോട്ട് ചെയ്യാവു എന്ന് ലഘുരേഖ ഇറക്കിയതുമാണ് കെഎം ഷാജിക്ക് വിനയായത്.

രണ്ട് സ്ഥാനത്തും ഈ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കും ഈ സംഭവങ്ങളുമായി നേരിട്ട് ബ ന്ധമില്ലായിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടെയാണ് ഇത് പ്രചരിപ്പിച്ചത് എന്ന നിഗമനത്തില്‍ കോടതി എത്തുകയായിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇപ്പോള്‍ ഉള്ള കെഎം ഷാജിയുടെ കേസില്‍ കുറ്റരഹിതനാകണമെങ്കില്‍ സിപിഎമ്മുകാര്‍ അത് മനഃപൂര്‍വ്വം പ്രചരിപ്പിച്ചതാണ് എന്ന് തെളിയിക്കപ്പെടണം. കേരളത്തില്‍ ഇതിന് മുന്‍പ് സമാനമായ സാഹചര്യത്തില്‍ അയോഗ്യരാക്കപ്പെട്ട അനേകം ജനപ്രതിനിധികളുണ്ട്. ഇവര്‍ക്കൊന്നും സുപ്രീം കോചതി വരെ പോയി ആ തീരുമാനം റദ്ദ് ചെയ്യാന്‍ സാധിച്ചില്ല എന്നതാണ് വാസ്തവം. കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നത് ഒരു ഭരണഘടന സ്ഥാപനമാണ്.

കോടതിപോലെയും പാര്‍ലമെന്റ് പോലെയും പിഎസ്സി പോലെയും ഒക്കെ പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടന പദവി. അതില്‍ ഇടപെടാന്‍ എക്സിക്യൂട്ടീവിന് പോലും അധികാരമില്ല. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്ന് പറയുന്നത് പൂര്‍ണമായും സ്വതന്ത്രരാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ തികച്ചും അന്യായമാണ് എന്ന് ബോധ്യപ്പെടാത്ത സാഹചര്യത്തില്‍ കോടതി ഇടപെടുകയില്ല. നമ്മുടെ ജനാധിപത്യം പാക്കിസ്ഥാനിലെ പോലെ ഒരു കപട നാടകമാകാതിരിക്കാനുള്ള മുഖ്യ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരം സ്വതന്ത്ര അധികാരം ഉള്ളത്കൊണ്ടാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനായി വരുന്നത് ഐഎഎസ് ഓഫീസറാണ് എങ്കില്‍ കൂടി അവര്‍ ഭരണഘടനയുെട മഹനീയ പദവിയാണ് ആ കസേരയില്‍ ഇരുന്ന് അലങ്കരിക്കുന്നത്.  പശ്ചാത്തലത്തില്‍ വേണം തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ പ്രസ്താവനയെ കാണാന്‍. സുരേഷ ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് പിടിക്കുകയും അയ്യപ്പന് വേണ്ടി വോട്ട് പിടിക്കുകയും അതില്‍ ഉറച്ച് നിന്നതുമെല്ലാം ചട്ട വിരുദ്ധമാണ് എന്ന് പ്രധമ ദൃശ്ടിയാല്‍ മനസ്സിലായി എന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുപമ വ്യക്തമാക്കിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category