1 GBP = 87.50 INR                       

BREAKING NEWS

ഭയാനകമായ കോമഡി രംഗത്തിലാണ് സംഘി സുഹൃത്തുക്കളെ നിങ്ങള്‍ അഭിനയിച്ച് തകര്‍ക്കുന്നത്; ഒരാളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ എന്തിനാണ് അയാളുടെ പേരിനുള്ളിലെ മതം തിരഞ്ഞ് പോകുന്നത്? വരണാധികാരി എന്ന നിലയില്‍ സ്വന്തം കടമ നിറവേറ്റിയതിന്റെ പേരില്‍ അനുപമയെ നസ്രാണി വേഷം കെട്ടിച്ച് പുലഭ്യം പറയുന്നവര്‍ മറന്നു പോകുന്നത് സമത്വസുന്ദരമായ ഇന്ത്യ മഹാരാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവുമാണ്

Britishmalayali
kz´wteJI³

തിരഞ്ഞെടുപ്പ് കണ്‍വെഷനില്‍ പ്രസംഗിക്കവേ തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും മലയാള സിനിമയുടെ പ്രമുഖ നടന്മാരില്‍ ഒരാളുമായ സുരേഷ് ഗോപി ഭഗവാന്‍ അയ്യപ്പനെ കൂട്ടുപിടിച്ച് വോട്ടു ചോദിച്ചത് വിവാദമായിരിക്കുകയാണ്. എന്റെ അയ്യന്‍ നമ്മുടെ അയ്യന്‍ നമുക്ക് തുണയാവും എന്ന് കൃത്യമായി പറയുകയും എന്റെയും നിങ്ങളുടേയും അയ്യന്റെ പേരില്‍ തന്നെ ഞാന്‍ വോട്ടു ചോദിക്കുകയും ചെയ്യും എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സുരേഷ് ഗോപി പറഞ്ഞത് പ്രഥമ ദൃഷ്ട്യാ ചട്ടലംഘനമാണ് എന്ന് തോന്നിയതുകൊണ്ട് തൃശ്ശൂര്‍ കലക്ടര്‍ ടി.വി അനുപമ വിശദീകരണം തേടിയിരിക്കുന്നു.

അനുപമയ്ക്കെതിരെ വലിയ തോതിലുള്ള വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നപ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണയും ഇടപെടുകയുണ്ടായി. എന്തുകൊണ്ട് ശബരിമലയെ കുറിച്ച് മാത്രം പറയുമ്പോള്‍ ചട്ടലംഘനമാകുന്നു. മറ്റൊന്നും ചട്ടലംഘനമാകാത്തത് എന്ന ചോദ്യം ബിജെപിക്കാര്‍ ഉയര്‍ത്തുന്നതില്‍ യുക്തിയുണ്ട്. ബാബറി മസ്ജിദ് തകര്‍ത്തെറിഞ്ഞ സംഘപരിവാര്‍ ഭീകരതയ്ക്കെതിരെ വോട്ടു ചെയ്യണം എന്ന് സിപിഎമ്മുകാര്‍ പറയുന്നതും ഈ പരിധിയില്‍ വരില്ലേ എന്നതാണ് ചോദ്യം. ഇന്ന് ബിജെപി അതിന്റെ പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ ശബരിമല അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാമരാജ്യം പണിയും എന്ന് വ്യക്തമാക്കിയിരിക്കുന്നു. അതും ഇത്തരത്തില്‍ ചട്ടലംഘനമായി വ്യാഖ്യാനിക്കപ്പെടേണ്ടി വരും.

മതത്തെ ക്കുറിച്ച് സംസാരിക്കരുത് അത് ചട്ടലംഘനമാണ് എന്ന തരത്തിലുള്ള നിലാപാടിനോട് എനിക്കും യോജിപ്പില്ല. എന്നാല്‍ ഒരു നിയമം രാജ്യത്തുണ്ടാകുമ്പോള്‍ ആ നിയമം പക്ഷാഭേദമില്ലാതെ നടപ്പിലാക്കേണ്ട ബാധ്യത ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കുണ്ട്. അനുപമ അത് മാത്രമേ ചെയ്തിട്ടുള്ളൂ. അതിലെ ശരിതെറ്റുകളെ കുറിച്ച് ഞാന്‍ ഇതേ കോളത്തില്‍ സംസാരിച്ചതാണ്. ഇന്ന് എന്റെ വിഷയം അനുപമയെ നസ്രാണിയാക്കി അപമാനിക്കാന്‍ നടത്തുന്ന ശ്രമം തന്നെയാണ്. ടി. വി അനുപമ ഹിന്ദു പേരില്‍ ഒളിപ്പിച്ച് വച്ച ക്രിസ്ത്യാനിയാണെന്നും അതുകൊണ്ട് തന്നെ ശബരിമല വിഷയത്തില്‍ അനുപമയുടെ നിലപാട് ഹിന്ദു വിരുദ്ധമാണെന്ന് പരസ്യമായി പറയുകയാണ് സംഘപരിവാര്‍ അണികളും നേതാക്കന്മാരും.

ശബരിമലയിലെ ആചാരങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടണം എന്ന് കഠിനമായി ആഗ്രഹിക്കുകയും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ശബരിമല വിഷയത്തില്‍ എതിരഭിപ്രായം പറയുന്നവര്‍ ഒക്കെ അയ്യപ്പനും ഹിന്ദുവിനും എതിരാണ് എന്ന തരത്തിലുള്ള വ്യഖ്യാനം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അനുപമ എന്ന ജില്ലാ കലക്ടര്‍ വരണാധികാരി എന്ന നിലയില്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ചെയ്തത് കൃത്യനിഷ്ഠ ഇല്ലായ്മയായി വ്യാഖ്യാനിക്കപ്പെടുന്നതുകൊണ്ട് തന്നെ അവര്‍ക്കത് ചെയ്തേ പറ്റൂ. അതിലെ ശരി തെറ്റുകള്‍ പരിശോധിക്കാന്‍ വേറെ സംവിധാനങ്ങള്‍ ഉണ്ട്.

വിശദീകരണം ചോദിച്ചു എന്നതുകൊണ്ട് മാത്രം ചട്ടം ലംഘിച്ചു എന്ന അന്തിമ വിധി എഴുതുന്നത് ജില്ലാ കലക്ടര്‍ അല്ല. ജില്ലാ കലക്ടറുടെ ജോലി എന്ന് പറയുന്നത് ഒരു റിപ്പോര്‍ട്ട് വരണാധികാരിക്ക് കൈമാറുക മാത്രമാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് ടിക്കാറാം മീണ തന്നെയാണ്. അതുകൊണ്ട് തന്നെ അനുപമയെ ഇതിന്റെ പേരില്‍ അപമാനിക്കുന്നത് യുക്തി രഹിതമാണ്. എന്റെ പ്രശ്നം അതിനേക്കാള്‍ ആഴത്തിലുള്ളതാണ്. ഹിന്ദു കുടുംബത്തില്‍ ഹിന്ദുവായി ജനിച്ച് സംഘപരിവാര്‍ പരിസരം പോലും ഉണ്ടായിരുന്ന പൊന്നാനിക്കാരിയായ അനുപമയെ ഐഎഎസു കിട്ടിയപ്പോള്‍ ആദരിച്ചതും അംഗീകരിച്ചതും അന്നാട്ടിലെ സംഘപരിവാറുകാര്‍ തന്നെയായിരുന്നു.

ഒരു ഹിന്ദു അച്ഛനിലും അമ്മയിലും ജനിച്ച് കഠിന പ്രയത്നം കൊണ്ട് ജീവിത വിജയം നേടി ഐഎഎസ് എടുത്ത് കലക്ടറുടെ പണി ചെയ്തപ്പോഴൊക്കെ ആത്മാഭിമാനം പണയം വയ്ക്കാത്ത അന്തസുള്ള ഉദ്യോഗസ്ഥയാണ് എന്ന് തെളിയിച്ച അനുപമ കല്യാണം കഴിച്ചത് ഒപ്പം പഠിച്ച ഒരു ക്രിസ്ത്യന്‍ സമുദായാംഗത്തയാണ്. അനുപമയുടെ ഭര്‍ത്താവ് ഇപ്പോഴും ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണോ എന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എന്നാല്‍ അനുപമ അവരുടെ ഹൈന്ദവ വിശ്വാസത്തില്‍ തുടരുകയാണ് എന്ന് അറിയാവുന്നവര്‍ക്കൊക്കെ അറിയാം. അവരുടെ കുഞ്ഞിന് പോലും ക്രൈസ്തവ നാമം കൊടുത്തിട്ടില്ല. അനുപമ ഒരിക്കല്‍ പോലും ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷിയാവാന്‍ ഒരിടത്തും പോയിട്ടില്ല. എന്നിട്ടും ഭര്‍ത്താവ് ക്രൈസ്തവ കുടുംബത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം അനുപമയെ ക്രിസ്ത്യാനിയാക്കുകയും അതുകൊണ്ടാണ് ശബരിമലയുടെ കാര്യത്തില്‍ പ്രസംഗിച്ച സുരേഷ് ഗോപിയ്ക്കെതിരെ നടപടിയെടുക്കാന്‍ ശ്രമിച്ചത് എന്ന വ്യാഖ്യാനം തികഞ്ഞ വംശീയതയും വര്‍ഗീയതയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category