1 GBP = 99.00INR                       

BREAKING NEWS

രുചിയില്ലെന്നു വീട്ടില്‍ സദാ കുറ്റം പറയുന്നവര്‍ വായിക്കാതെ പോകരുത്; പാചകക്കാരെ ബഹുമാനിക്കാന്‍ പഠിപ്പിച്ച സുരേഷ് പിള്ളയ്ക്ക് പിന്നാലെ ജോമോന്‍ പറയുന്നതും രുചിയുള്ള സത്യങ്ങള്‍; ലണ്ടനിലെത്തിയ ജോമോന്‍ ബസിന്റെ പിന്നിലെ സീറ്റില്‍ മാത്രം ഇരി ക്കാനും കാരണമുണ്ട്; ബിബിസിയിലെത്തിച്ച ആ രഹസ്യമെന്ത്?

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: സാധാരണ വീടുകളില്‍ കലഹം തുടങ്ങുക ഭക്ഷണ മേശയില്‍ നിന്നായിരിക്കും എന്ന നാട്ടറിവിന് ഇന്നും വലിയ മാറ്റം ഒന്നും ഇല്ല. 'അമ്മ ഉണ്ടാക്കിയ ടേസ്റ്റ് ഇല്ലെന്ന ഒറ്റ ഡയലോഗില്‍ ഒരു വലിയ യുദ്ധം ആരംഭിക്കാന്‍ ഉള്ള മുഴുവന്‍ പോര്‍മുനകളും അടങ്ങിയിട്ടുണ്ട്. ഈ മനുഷ്യന് എന്തുണ്ടാക്കി കൊടുത്താലും കുറ്റം മാത്രമേയുള്ളൂവെന്ന സ്ഥിരം പല്ലവി മറുതലയ്ക്കല്‍ നിന്നും എത്തുന്നതോടെ അതിര്‍ത്തി സംഘര്‍ഷത്തെ വെല്ലുന്ന അടുക്കള സംഘര്‍ഷം ഉടലെടുക്കുകയായി.

ഇതിനാല്‍ പണ്ടു കാലത്തൊക്കെ തറവാടുകളില്‍ കാരണവര്‍ ഉണ്ടു തീരുന്നതുവരെ അടുക്കള കോലായില്‍ നെടുവീര്‍പ്പുകള്‍ പോലും അമര്‍ന്നു മാത്രമേ ഉയരുമായിരുന്നുള്ളൂ എന്നതും കാലം കണ്ട സത്യമാണ്. ഈ ശീലങ്ങള്‍ക്ക് ഇന്നും വലിയ മാറ്റം ഒന്നുമില്ലെന്നു നിരീക്ഷിക്കാന്‍ വീടുകളില്‍ അതിഥികള്‍ എത്തുന്ന ദിവസം നോക്കിയാല്‍ മതി. ആകെ ഒരു ടെന്‍ഷനും അങ്കലാപ്പും. ഇത് സംഭവിക്കുന്നത് ഭക്ഷണത്തെ കുറിച്ച് ഓര്‍ത്തു മാത്രമാണ്.
അപ്പോള്‍ ഭക്ഷണം തയ്യാറാക്കല്‍ അഥവാ പാചകം ഒരു നിസാര കാര്യം അല്ലെന്ന് ഉറപ്പായി. എന്നാല്‍ ഇത്ര ഗൗരവം ഉള്ള ഒരു കാര്യത്തിന് ഇന്നും മലയാളി മനസുകളില്‍ വേണ്ട പരിഗണനയും അര്‍ഹതയും ആദരവും കൊടുക്കുന്നുണ്ടോ? ഇല്ലേയില്ല എന്ന് തന്നെയാണ് ഉത്തരം. സദ്യ എത്ര കേമം ആയാലും പാചക പുരകളില്‍ അതുണ്ടാക്കിയവര്‍ക്ക് ആരും നല്ല വാക്ക് പറയില്ല. സദ്യക്ക് പണം മുടക്കിയവര്‍ക്ക് ആവതോളം സല്‍പ്പേര് കിട്ടുകയും ചെയ്യും. പാചക രംഗത്തെ വിദഗ്ധരെ പോലും തൊഴിലാളികള്‍ ആക്കി ഒതുക്കി കളയും. എന്നാല്‍ ഇങ്ങോട്ട്, യൂറോപ്പില്‍ വന്നാല്‍ കഥയാകെ മാറുകയാണ്.

പന്തുകളിയും പാട്ടും കഴിഞ്ഞാല്‍ യൂറോപ്യന്‍ ഏറ്റവും അധികം സ്നേഹിക്കുന്നത് ഭക്ഷണത്തെയും പാചക രംഗത്തെ വിദഗ്ധരെയുമാണ്. യുകെയില്‍ മലയാളികള്‍ ഏറെ ജോലി ചെയ്യുന്ന നഴ്‌സിങ് ഹോമുകളില്‍ മാനേജര്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം ബഹുമാനം ലഭിക്കുന്നത് അടുക്കളയിലെ പാചക വിദഗ്ധക്കു തന്നെയാണ്. ഇതില്‍ നിന്നും ബ്രിട്ടീഷ് മനസ് എത്രത്തോളം പാചക കലയുമായി ഇണങ്ങിയിരിക്കുന്നു എന്നും വ്യക്തം. ഈ ഇണക്കമാണ് ചാനലുകള്‍ തുറന്നാല്‍ 24 മണിക്കൂറും ഏതെങ്കിലും ഒക്കെ പാചക കലയുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകള്‍ കാണുവാന്‍ കഴിയുന്നതും.

ഇത്തരം ഷോകളില്‍ ഏറെ പോപ്പുലാരിറ്റി ലോകം എങ്ങും നേടിയ ഒന്നാണ് ബിബിസിയുടെ മാസ്റ്റര്‍ ഷെഫ്. ഇതിനെ അനുകരിച്ചു ലോകത്തെല്ലായിടത്തും അനേകം റിയാലിറ്റി ഷോകള്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പാചക രംഗത്തും ഹോട്ടല്‍ വ്യവസായ രംഗത്തും ഹോളിവുഡിലെ ഓസ്‌കര്‍ അവാര്‍ഡിന് തുല്യമായ ഒന്ന് മിഷേലിന് എന്ന പേരില്‍ ഉണ്ടെന്നു ബ്രിട്ടനിലെ മലയാളിക്ക് ബോധ്യമായത് ആദ്യമായി ഒരു മലയാളി ബിബിസി മാസ്റ്റര്‍ ഷെഫില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്.

സ്ലോവില്‍ താമസിച്ചിരുന്ന സുരേഷ് പിള്ള ആ കീര്‍ത്തിയുടെ മികവില്‍ വായനക്കാരുടെ ഇഷ്ടം നേടി കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരം പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ മികവിന്റെ ആവര്‍ത്തനം ഒരിക്കല്‍ കൂടി സംഭവിക്കുകയാണ്. ഈസ്റ്റ് ആംഗ്ലിയയിലെ ബസില്‍ഡണ്‍ എന്ന സ്ഥലത്തെ മലയാളി പാചക വിദഗ്ധന്‍ സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫിന്റെ അടുക്കളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതോടെയാണ് രണ്ടാം വട്ടം ബിബിസി മാസ്റ്റര്‍ ഷെഫിന്റെ അടുക്കള പരിസരത്തു വീണ്ടും മലയാളി സാന്നിധ്യം ഉണ്ടായത്.

സുരേഷ് പിള്ള അസല്‍ മീന്‍കറി ഉണ്ടാക്കി മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ ജോമോന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയ സെലിബ്രിറ്റികളെ ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തിയാണ് രണ്ടാം വര്‍ഷവും തുടര്‍ച്ചയായി ഇന്ത്യന്‍ മണം ബിബിസി മാസ്റ്റര്‍ ഷെഫില്‍ ഒരുക്കിയത്. ബ്രിട്ടനിലെ മലയാളികളെ സംബന്ധിച്ച് ഏറെ അപൂര്‍വവും അസാധാരണവുമാണ് ഇത്തരം നേട്ടങ്ങള്‍. പാചക രംഗത്ത് അനേകം മലയാളികള്‍ ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്നുണ്ടെങ്കിലും അവരില്‍ പലരും അതിനെ ബിസിനസ് മാത്രമായി കാണുന്നതാണ് പൊതുസമൂഹത്തിന്റെ ആദരവില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടാന്‍ കാരണം. എന്നാല്‍ പാചകത്തെ പ്രൊഫഷണല്‍ സമീപനത്തില്‍ സ്വീകരിച്ചു, കച്ചവട ഫോര്‍മുലകളെ രണ്ടാം സ്ഥാനത്തു നിര്‍ത്തി, സ്നേഹപൂര്‍വ്വം ഉണ്ടാക്കി വിളമ്പാന്‍ തയാറായാല്‍ ഇത്തരം നേട്ടങ്ങള്‍ മലയാളി സമൂഹത്തില്‍ ഇനിയും പിറക്കുമെന്നാണ് ജോമോന്റെ വിശ്വാസം.

പാചക രംഗത്ത് ഉള്ളവര്‍ക്കും അടുക്കളയില്‍ പാചകം ചെയ്യുന്നവര്‍ക്കും നല്‍കാന്‍ ഉള്ള ജോമോന്റെ സുവിശേഷങ്ങള്‍

പാചകം ചെയ്യുമ്പോള്‍ അതില്‍ അല്‍പം സ്നേഹം കൂടി അരിഞ്ഞു ചേര്‍ക്കുക
കച്ചവടം ആകുമ്പോള്‍ ലാഭക്കണക്ക് പാചകത്തില്‍ ചേര്‍ക്കരുത്
കഴിക്കുന്നവര്‍ സ്നേഹിതരും ബന്ധുക്കളും ആണെന്ന് ഓര്‍മ്മിക്കുക, എല്ലായ്പ്പോഴും
ശരീരത്തിന് നല്‍കുന്ന ഭക്ഷണമാണ് ആത്മാവിനെ ഉത്തേജിപ്പിക്കുക
ഭക്ഷണത്തിനു രുചി കൂട്ടാന്‍ ഒറ്റ വഴിയേ ഉള്ളൂ, മനസ്സര്‍പ്പിച്ചു പാചകം ചെയ്യുക

സ്വന്തം തൊഴിലില്‍ ഉള്ള അര്‍പ്പണ ബോധത്തില്‍ ബിബിസിയില്‍ വരെത്തിയ ജോമോനു പത്തു വര്‍ഷം പിന്നിലേക്ക് നോക്കുമ്പോള്‍ മാവേലിക്കരയില്‍ നിന്നും ലണ്ടനിലേക്കുള്ള വഴികള്‍ അത്ര രുചികരം ആയിരുന്നില്ല. സ്വന്തം ഇഷ്ടത്തിന് തിരഞ്ഞെടുത്ത ജോലിയുടെ ഭാഗമായി കൂടുതല്‍ പഠിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചെറുപ്പക്കാരന്‍ യുകെയില്‍ എത്തുന്നത്. ബാങ്കില്‍ സീറോ ബാലന്‍സും പോക്കറ്റില്‍ ചില്ലറ തുട്ടുകളും ആയിരുന്നു അന്നത്തെ സമ്പാദ്യം. രാത്രികളില്‍ മൈലുകള്‍ സ്ട്രീറ്റ് ലൈറ്റുകളോട് വര്‍ത്തമാനം പറഞ്ഞു നടന്നു നീങ്ങിയ ഓര്‍മ്മകള്‍ ഇന്നും ജോമോന് കൂട്ടിനുണ്ട്.

ലണ്ടനില്‍ എത്തിയ യുവാവ് ചെലവിനായി വീട്ടുകാരോട് പണം വാങ്ങുക എന്നത് അത്ര ശരിയല്ലെന്ന് തോന്നിയതിനാലാണ് ബസിനു പോലും നല്‍കാന്‍ പണം ഇല്ലാതെ വഴികള്‍ നടന്നു തീര്‍ത്തതത്രെ. രാത്രിയില്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ ബസിന്റെ ഏറ്റവും പുറകിലെ ജോമോന്‍ ഇരിക്കൂ. കാരണം കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് ആരും കാണില്ലല്ലോ. തുടക്കകാലത്തു കഴുതയെ പോലെ പണി എടുക്കേണ്ടി വന്നിട്ടുണ്ട്.

ജോലി ചെയ്ത സ്ഥലങ്ങളില്‍ മുതിര്‍ന്ന പാചകക്കാരില്‍ നിന്നും ശകാരം അല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല. പക്ഷെ അതിനിടയിലും അവരുടെ പാചക കൂട്ടുകള്‍ കണ്ടും കേട്ടും മനസിലാക്കാന്‍ സാധിച്ചതാണ് താന്‍ ഇന്നത്തെ നിലയില്‍ എത്താന്‍ കാരണമെന്നും ലണ്ടനിലെ ഏറ്റവും പ്രശസ്തമായ ദേശി ഹോട്ടല്‍ എന്നറിയപ്പെട്ടുന്ന ദി ലളിതിലെ പ്രധാന പാചകക്കാരന്‍ കൂടിയായ ജോമോന്‍ പറയുന്നു. അന്നൊക്കെ കഴുതയെ പോലെ പണിയേണ്ടി വന്നപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ പലവട്ടം തീരുമാനിച്ചതാണ്. പക്ഷെ പാചകക്കാരന്‍ ആകുന്നതിനെ എതിര്‍ത്ത പപ്പയെ ഓര്‍ത്തപ്പോള്‍ ജീവിതത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഉള്ള ധൈര്യം കൂട്ടിനെത്തി. എങ്ങനെയും ഈ ജോലിയില്‍ പിടിച്ചു നില്‍ക്കുകയെ ജോമോന് കഴിയുമായിരുന്നുള്ളൂ.

നാട്ടില്‍ അത്യാവശ്യം ഭേദപ്പെട്ട നിലയിലെ വീട്ടിലെ കുട്ടി എന്ന നിലയില്‍ താന്‍ ഈ ലണ്ടനില്‍ എന്തിന് ഇങ്ങനെ കഷ്ടപ്പെടണം എന്നും ജോമോന്‍ ആയിരം വട്ടം ചിന്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വന്തം കാലില്‍ നിന്നും ആരോടും ഇരക്കാതെ ഭാര്യയ്ക്കും മൂന്നു കുഞ്ഞുങ്ങള്‍ക്കും ഒപ്പം ജോ നെസ്റ്റ് എന്ന വീട്ടില്‍ ഇരിക്കുമ്പോള്‍ കഴിഞ്ഞ നാളുകള്‍ തന്റെ മുന്നില്‍ ഇന്നലെ കഴിഞ്ഞ പോലെയാണ് പാചക രംഗത്തെ ഈ പുത്തന്‍ സെലിബ്രിറ്റിക്കു തോന്നുന്നത്. ഭാര്യ ലിന്‍ജോ ജോമോന്‍, ജോവിയനെ, ജോചെലെ, ജോഷീന്‍ എന്ന മക്കളും ചേരുമ്പോള്‍ ജോ നെസ്റ്റ് എന്ന കിളിക്കൂട് പൂര്‍ണമാകും. ബാസില്‍ഡണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ നഴ്സാണ് ഭാര്യ ലിന്‍ജോ. ലണ്ടന്‍ പെന്റക്കൊസ്റ്റ് പള്ളിയിലെ പതിവുകാരനായ ജോമോന് വിഷമ ഘട്ടങ്ങളില്‍ പ്രാര്‍ത്ഥനയില്‍ നിന്നും ലഭിച്ച ആശ്വാസവും ഓര്‍ത്തെടുക്കാതിരിക്കാനാകില്ല.

അധ്വാനവും സമര്‍പ്പണവും ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതിനു ബസില്‍ഡനില്‍ പിറന്ന പേരാണ് ഇപ്പോള്‍ ജോമോന്‍. കഴിഞ്ഞ വര്‍ഷം ബ്രിട്ടീഷ് മലയാളിയില്‍ പ്രധാന വാര്‍ത്തയായി ജോമോന്‍ എത്തിയതോടെ പ്രദേശത്തെ ഹീറോ കൂടിയാണ് ജോമോന്‍. വാര്‍ത്ത വന്ന പിന്നാലെ യുക്മ അടക്കമുള്ള വേദികളില്‍ ലഭിച്ച സാമൂഹിക അംഗീകാരവും ജോമോന്‍ മറക്കുന്നില്ല. കൂട്ടുകാരും അടുത്തറിയുന്നവരും ജോമോന്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ അഭിമാനത്തോടെ ചുറ്റും നിന്നും കാണുമ്പോള്‍ അര്‍ഹതയുള്ളവരെ തേടി ഒരഗീകാരവും വരാതിരിക്കില്ല എന്ന പാഠവും കൂടിയാണ് സത്യമായി മാറുന്നത്.

ബ്രിട്ടീഷ് മലയാളി വാര്‍ത്ത താരത്തിനായുള്ള തിരഞ്ഞെടുപ്പില്‍ ഫൈനല്‍ ലിസ്റ്റില്‍ എത്തി എന്നറിഞ്ഞപ്പോഴും ആദ്യം അവിശ്വസനീയതയാണ് ജോമോന്‍ പങ്കിട്ടത്. എന്നും അര്‍ഹതയുള്ളവരുടെ കൈകളില്‍ മാത്രം എത്തിയ ഈ ജനകീയ പുരസ്‌കാരം ഇത്തവണ ജോമോന്‍ സ്വന്തമാക്കുമോ? ഉത്തരം വായനക്കാരുടെ കയ്യിലാണ്. ജീവിതത്തെ കൂടെ പിടിച്ചു നിര്‍ത്തുന്ന ജോമോന് ഈ അംഗീകാരവും കയ്യെത്തി പിടിക്കാന്‍ വായനക്കാര്‍ സഹായിക്കണമെന്നാണ് ജോമോന്‍ പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നത്. ഒരു വോട്ടു നല്‍കി വായനക്കാരുടെ സ്നേഹം തന്നോട് കാട്ടണമെന്നു ഈ യുവാവ് അഭ്യര്‍ത്ഥിക്കുമ്പോള്‍ അവര്‍ കൈവിടില്ല എന്നാണ് ജോമോന്റെ വിശ്വാസവും. ജോമോന് ജീവിതത്തിലെ മറ്റൊരു അവിശ്വസനീയ ദിനം നല്‍കാന്‍ വായനക്കാര്‍ തയ്യാറാകുമോ, കാത്തിരിക്കാം ജൂണ്‍ ഒന്നിനായി. 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category