1 GBP = 90.10 INR                       

BREAKING NEWS

കാര്‍ ഇന്‍ഷുറന്‍സിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ഇത് ശ്രദ്ധിച്ചാല്‍ ലാഭിക്കാന്‍ കഴിയുക 175 പൗണ്ട്.... മറക്കരുതേ ഈ കാര്യം

Britishmalayali
kz´wteJI³

കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ച് കയറുന്നതിനാല്‍ ഇനി കാര്‍ ഇന്‍ഷുറന്‍സിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍  ശ്രദ്ധിച്ചാല്‍ വര്‍ഷത്തില്‍ ഇന്‍ഷുറന്‍സ് ചെലവ് വകയില്‍ 175 പൗണ്ട് വരെ ലാഭിക്കാന്‍ സാധിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ മാറ്റം അനുവര്‍ത്തിച്ചാല്‍ ഇത്തരത്തില്‍ പണം ലാഭിക്കാമെന്നാണ് വിഗദ്ധര്‍ നിര്‍ദേശിക്കുന്നത്. വില്‍പ്ലാഷ് ക്ലെയിമുകള്‍ നിര്‍വഹിക്കുമ്പോള്‍ ചെറിയ മാറ്റം വരുത്തിയാല്‍ പ്രീമിയം ചെലവ് 790 പൗണ്ടില്‍ നിന്നും 690 പൗണ്ടാക്കി വെട്ടിച്ചുരുക്കാനാവുമെന്ന് കഴിഞ്ഞ ആഴ്ച പുറത്ത് വന്ന പ്രഖ്യാപനം വെളിപ്പെടുത്തിയിരുന്നു.

ടെലിമാറ്റിക്സിലേക്ക് മാറുന്നതിലൂടെ ഏതാണ്ട് മൂന്നില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് ചെലവുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ബ്ലാക്ക് ബോക്സ് കാര്‍ ഇന്‍ഷുറേര്‍സ് കവര്‍ ബോക്സ്  പുതിയ കസ്റ്റമര്‍ റിസര്‍ച്ചിലൂടെ കണ്ടെത്തിയിരുന്നു. വര്‍ഷത്തിലെ കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഇത്തരത്തില്‍ സ്വിച്ചിംഗ് നിര്‍വഹിച്ചതിലൂടെ തങ്ങള്‍ക്ക്  ചെലവ് കുറഞ്ഞ റിന്യൂവല്‍ ക്വാട്ട് നേടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് 65 ശതമാനം പേര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ തങ്ങള്‍ക്ക് 100 പൗണ്ടോ അതിലധികമോ ലാഭിക്കാനായെന്നും 50 ശതമാനം പേര്‍ വെളിപ്പെടുത്തുന്നു.

'ഗുഡ് ഡ്രൈവര്‍' ആകുക എന്ന സ്‌കീമിലൂടെ ടെലിമാറ്റിക്സ പോളിസി ഉടമകള്‍ക്ക് കുറഞ്ഞ പ്രീമിയം നിരക്ക് ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എങ്ങനെ ഡ്രൈവ് ചെയ്യുന്നു., എപ്പോള്‍ ഡ്രൈവ് ചെയ്യുന്നു... എവിടെ കാര്‍ ഓടിക്കുന്നു തുടങ്ങിയ ഡ്രൈവിംഗുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ബ്ലാക്ക് ബോക്സ് പോളിസീസ് ശേഖരിച്ചിരുന്നു.  ഓരോ വ്യക്തിയും കാര്‍ എങ്ങനെ ഓടിക്കുന്നുവെന്ന് കണ്ടെത്തുന്നതിന് ഈ ഡാറ്റകളെ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.

പ്രീമിയം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏത് റോഡ് യൂസര്‍ക്കും ഈ തന്ത്രങ്ങള്‍ പയറ്റാനാകുമെന്നാണ് കവര്‍ബോക്സിന്റെ അസോസിയേറ്റ് ഡയറക്ടറായ മാര്‍ട്ടിന്‍ മില്ലെര്‍ പറയുന്നത്. നേരത്തെ വര്‍ധിച്ച പ്രീമിയം അടച്ചവര്‍ക്ക് അതില്‍ നിന്നും ഇത്തരത്തില്‍ രക്ഷപ്പെടാനാവുമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.  ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രിമിയങ്ങള്‍ എന്ന ഭാരത്തില്‍ നിന്നും രക്ഷപ്പെടുന്നതിനായി നിരവധി ഡ്രൈവര്‍മാര്‍  തങ്ങളുടെ സര്‍വീസുകളെ പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് മില്ലെര്‍ വെളിപ്പെടുത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category