1 GBP = 88.40 INR                       

BREAKING NEWS

നാലു കൊല്ലം ഡല്‍ഹിയില്‍ ജീവിച്ചപ്പോള്‍ മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി; 68ല്‍ കാനഡയ്ക്ക് പറന്നത് ഉപരിപഠനത്തിന്; അവിടെ നിന്ന് അമേരിക്കയില്‍ എത്തി ന്യൂയോര്‍ക്കില്‍ സെറ്റില്‍ ചെയ്ത എന്‍കെപി നായര്‍ ദീര്‍ഘനാള്‍ ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു; അമേരിക്കയില്‍ അന്തരിച്ച സാംസ്‌കാരിക നായകന്‍ നാരായണന്‍കുട്ടി നായര്‍ സ്പീക്കര്‍ പി രാമകൃഷ്ണന്റെ അമ്മാവന്‍

Britishmalayali
kz´wteJI³

ന്യൂയോര്‍ക്ക്: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അമ്മാവന്‍ പി. നാരായണന്‍ കുട്ടി നായര്‍ (83) അന്തരിച്ചത് ന്യൂയോര്‍ക്കില്‍.1964ല്‍ ഡര്‍ഹിയിലെത്തിയ എന്‍.കെ.പി നായര്‍ നാലുകെല്ലത്തോളം അവിടെ ജീവിച്ചു. ഡല്‍ഹി മലയാളി അസോസിയഷന്‍, കേരള ക്ലബ് തുടങ്ങിയ സാംസ്‌കാരിക സംഘടനകളില്‍ നേതൃത്വപരമായ പദവികള്‍ വഹിച്ചിട്ടുണ്ട്. ഉപരി പഠനത്തിനായ് 1968ല്‍ കാനഡയിലേക്കു ചേക്കേറിയ അദേഹം 1972ല്‍ ഡിട്രോയിറ്റിലേക്കും തുടര്‍ന്ന് ഡാലസിലേക്കും താമസം മാറ്റി.

സാംസ്‌കാരിക പ്രവര്‍ത്തകനും സാഹിത്യകാരനുമായ പി. നാരായണന്‍ കുട്ടി നായര്‍ മലപ്പുറം പെരിന്തല്‍മണ്ണ് ആനമങ്ങാട് പുത്തൂര്‍കുന്നത്ത് നാരായണന്‍ എമ്പ്രാന്തിരിയുടെയും ലക്ഷമിക്കുട്ടി നായരുടെയും മകനാണ്. ദീര്‍ഘകാലം ഡാലസ് മലയാളി അസോസിയഷന്‍ പ്രസിഡന്റ് , വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നല്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള അദ്ദേഹം 1996ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗവും പ്രമൂഖ സംഘാടകനുമായിരുന്നു. അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്. എന്‍.കെ.പി. നായര്‍ തികഞ്ഞ ഭാഷാസ്നേഹിയും എഴത്തുകാരനും കറതീര്‍ന്ന മനുഷ്യസ്നേഹിയുമായിരുന്നു. മണ്‍മറഞ്ഞു പോകുന്ന കേരളീയ ക്ഷേത്രകലകളെ സ്നേഹിച്ചിരുന്ന അദേഹമാണ് ഡാലസ് സാംസ്‌കാരിക വേദിയില്‍ ആദ്യമായി ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ചത്.

പ്രവാസി മലയാളികളുടെ കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിച്ച അദേഹം സാമുഹ്യ പ്രതിബദ്ധതയുള്ള എഴുത്തുകാരന്‍ കുടിയായിരുന്നു. വെറുതെ ഒരു യാത്രക്കാരന്‍ എന്ന അദേഹത്തിന്റെ ചെറു കഥാസമാഹാരം പ്രവാസികളായ മനുഷ്യരുടെ എകാന്തതയും ജീവിതബന്ധങ്ങളുടെ ആഴത്തിലുള്ള തിരസ്‌ക്കരണവും അതിന്റെ വേദനകളും പ്രതിപാദിക്കുന്നു. അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ കഥകള്‍ക്കു മലയാളവേദി രാജ്യാന്തര പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

ഡാലസ് കേരള ഹിന്ദു സൊസൈറ്റിക്കു രൂപം നല്‍ക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള എന്‍.കെ.പി. നായര്‍ 1996ല്‍ ഡാലസില്‍ നടന്ന ഫൊക്കാന നാഷണല്‍ കമ്മിറ്റയംഗവും പ്രമുഖ സംഘാടകനുമായിരുന്നു. യുവാക്കളായ സാഹിത്യകാരന്മാരെയും കലാകാരന്മാരെയും ഏറെ പ്രോത്സാഹിപ്പിച്ച അദേഹം അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ രൂപീകരണത്തിലും പങ്കു വഹിച്ചിട്ടുണ്ട്.

ഡാലസ് ലിറ്റററി സൊസൈറ്റിയുടെ പ്രമുഖ പ്രവര്‍ത്തകനും സംഘടിതാവുമായിരുന്നു പി. നാരായണന്‍ കുട്ടി നായര്‍. പരേതയായ രാജമ്മ നായരാണ് ഭാര്യ. മക്കള്‍ അനിതാ നായര്‍, വിനീതാ നായര്‍. ചൊവ്വാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്കിലിന്‍ ഗ്രീന്‍വുഡ് സിമിട്രിയില്‍ സംസ്‌ക്കാര ചടങ്ങുകളും പൂജകളും നടക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category