1 GBP = 87.90 INR                       

BREAKING NEWS

ബെല്‍ഫാസ്റ്റ് മലയാളി മുഖ്യ കഥാപാത്രമായ ഇംഗ്ലീഷ് ഹ്രസ്വ ചിത്രവും ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്ക്; ആലപ്പുഴക്കാരന്‍ ഫിലിപ്സണ്‍ അഭിനയിച്ച 'മിസ്റ്റര്‍ സ്‌പൈസ്' ന്റെ പ്രദര്‍ശനം ഈമാസം 13ന് ബെല്‍ഫാസ്റ്റ് ക്വീന്‍ ഫിലിം തീയേറ്ററില്‍

Britishmalayali
kz´wteJI³

ലപ്പുഴക്കാരനും ഇപ്പോള്‍ യുകെയിലെ ബെല്‍ഫാസ്റ്റ് (നോര്‍ത്തേണ്‍ അയര്‍ലണ്ട്) നിവാസിയും ആയ ഫിലിപ്സണ്‍ ചെറിയാന്‍ അഭിനയിച്ച ഹ്രസ്വ ചിത്രവും ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുത്തു. പൂര്‍ണമായും ഇംഗ്ലീഷ് നിര്‍മ്മാതാക്കളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തിലേക്ക്, മുമ്പ് ചെയ്തിട്ടുള്ള പല ഹ്രസ്വ ചിത്രങ്ങളിലെയും അഭിനയം കണ്ടിട്ടാണ് ഫിലിപ്സണിന് അവസരം കിട്ടുന്നത്.

യുകെയിലെ അറിയപ്പെടുന്ന ആംഗലേയ ഷോര്‍ട്ട് ഫിലിം മേക്കേഴ്‌സ് ആണ് ഇതിന്റെ സംവിധായകന്‍ ഡേവിഡ് മൂഡിയും പ്രൊഡ്യൂസര്‍ റിയാന്‍ ഏര്‍ളിയും. ഇതിനു മുമ്പ് ഫിലിപ്‌സണ്‍ അഭിനയിച്ച ബീയോണ്ട് ദി മൈന്‍ഡ് എന്ന മലയാളം ഹ്രസ്വ ചിത്രം യുട്യൂബില്‍ ശ്രദ്ധ നേടിയിരുന്നു. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. 

ഇതിലെ കേന്ദ്രകഥാപാത്രമായ 'പിപ്പ' എന്ന കഥാപാത്രത്തെയാണ് ഫിലിപ്‌സണ്‍ ചെറിയാന്‍ അവതരിപ്പിച്ചത്. അറിയപ്പെടുന്ന ബാഡ്മിന്റണ്‍ താരം കൂടിയായ ഫിലിപ്സണ്‍ ഈയടുത്തു നടന്ന ബെല്‍ഫാസ്റ്റ് ബാഡ്മിന്റണ്‍ ലീഗ് 2019 വിജയി ആണ്. റെജി ഫിലിപ്പ്‌സണ്‍ ആണ് ഭാര്യ.

ഈമാസം 11 മുതല്‍ 20 വരെയുള്ള ഫെസ്റ്റിവലില്‍, 13നു ബെല്‍ഫാസ്റ്റ് ക്വീന്‍ ഫിലിം തീയേറ്ററിലാണ് 'മിസ്റ്റര്‍ സ്‌പൈസ്' പ്രദര്‍ശിപ്പിക്കുക. ഹിന്ദി താരം ആമിര്‍ഖാനും ഈ ഫെസ്റ്റിവലില്‍ അതിഥിയായി പങ്കെടുക്കുന്നു എന്നാണ് വിവരം. ശ്രീകാന്ത് ഗണപതി എന്ന യുകെ മലയാളി സംവിധാനം ചെയ്ത 'സാല്‍വേഷന്‍ ഡോര്‍' എന്ന ചിത്രം കൂടി ബെല്‍ഫാസ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കുടുംബം നഷ്ടപ്പെട്ട എഴുപതു തികഞ്ഞ ഒരു ബ്രിട്ടീഷ് ഇന്ത്യന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ തന്റെ ജീവിത അനുഭവങ്ങളെ മകളുടെ വാത്സല്യം എങ്ങനെ സ്വാധീനിച്ചു എന്ന വിഷയമാണ് ഈ ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിലൂടെ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category