1 GBP = 87.80 INR                       

BREAKING NEWS

ഞങ്ങള്‍ കോട്ടയംകാര്‍ക്ക് മാണി സാര്‍ ഒരു വികാരമാണ്; തമിഴര്‍ക്ക് എംജിആറിനേയും ജയലളിതയയും പോലെയാണ് ഞങ്ങള്‍ക്ക് മാണി സാര്‍; മലപാമ്പിനോടും മലമ്പനിയോടും മല്ലിട്ട് ഞങ്ങള്‍ പൊരുതി തുടങ്ങിയപ്പോള്‍ മുതല്‍ മാണിസാറാണ് ഞങ്ങളുടെ രക്ഷകന്‍; അച്ചായന്‍ എന്ന് നിങ്ങള്‍ അധിക്ഷേപിക്കാന്‍ വിളിക്കുമ്പോഴും ഞങ്ങള്‍ അഭിമാനിച്ചിരുന്നത് ഈ ജുബ്ബായും മുണ്ടും ധരിച്ച എന്നാ ഉണ്ട് ഊവ്വേ എന്ന വിളിയില്‍ മാത്രമായിരുന്നു

Britishmalayali
kz´wteJI³

മാണി സാറിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചത് ലണ്ടനിലെ എന്റെ സുഹൃത്ത് ടോമിച്ചനെയായിരുന്നു. കൊഴുവനാലുകാരനായ ടോമിച്ചന്‍ ഒന്നും മിണ്ടാതെ കരയുകയായിരുന്നു. ടോമിച്ചനെ പോലെ അനേകം കോട്ടയംകാര്‍ ഇപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരിക്കും. അവര്‍ ആരും കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോ കേരളാ കോണ്‍ഗ്രസിന് വോട്ടു ചെയ്യുന്നവരോ ആയിരിക്കണമെന്നില്ല. അവരില്‍ സിപിഎംകാരുണ്ട്., കോണ്‍ഗ്രസുകാരുണ്ട് ഹിന്ദുവുണ്ട് മുസ്ലീമുണ്ട് ക്രിസ്ത്യാനിയുണ്ട്. അവര്‍ക്ക് ജാതിയില്ല മതമില്ല ദേശമില്ല ഭാഷയില്ല.

അവര്‍ക്ക് ഒരു വികാരമേയുള്ളൂ മാണിസാര്‍. നീണ്ട അറുപത് വര്‍ഷം ഞങ്ങള്‍ കോട്ടയംകാരുടെ മാണിക്യമായിരുന്നു കെ.എം മാണി. കെ.എം മാണിയെന്നാല്‍ ഞങ്ങള്‍ക്ക് കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാവ് മാത്രമായിരുന്നില്ല. രാഷ്ട്രീയ ഭേദമന്യെ ഞങ്ങളുടെ വികാരമറിയുന്ന ഞങ്ങളുടെ സ്വഭാവമറിയുന്ന ഞങ്ങളുടെ ക്ഷോഭവും രോഷവും രൗദ്രതയുമറിയുന്ന ഞങ്ങളുടെ സ്വന്തം നേതാവായിരുന്നു. മാണി സാര്‍ മരിച്ചുവെന്ന് വിശ്വസിക്കാന്‍ മടിക്കുന്ന എന്നെപ്പോലെ അനേകം പേരുണ്ട്. മാണി സാര്‍ എന്നും ഞങ്ങള്‍ക്ക് ആശയും ആവേശവുമായിരുന്നു. മാണി സാര്‍ എന്നും ഞങ്ങള്‍ക്ക് വഴികാട്ടിയായിരുന്നു.

ഞങ്ങളെയൊക്കെ മാണി സാര്‍ പേരുചൊല്ലി വിളിക്കും ഞങ്ങളുടെ പാര്‍ട്ടി മാണിസാറിന് പ്രശ്നമേയല്ല. തോളില്‍ കൈവച്ച് മോനെയെന്ന് വിളിച്ച് കുശലം ചോദിക്കുമ്പോള്‍ ഞങ്ങള്‍ ഉരുകിയൊലിച്ച് വെറും സാധാരണ മനുഷ്യരായി മാറുമായിരുന്നു. ഞങ്ങള്‍ കോട്ടയംകാര്‍ക്ക് മാണിസാര്‍ ഒരു സംസ്‌കാരത്തിന്റെ പ്രതീകം തന്നെയായിരുന്നു. അലക്കിത്തേച്ച ജുബ്ബയും മുണ്ടും ധരിച്ച ആ കുറിയ മനുഷ്യന്‍..അത് ഞങ്ങളുടെ സംസ്‌കാരത്തിന്റെ പ്രതീകമായിരുന്നു. അച്ചായന്മാര്‍ എന്ന് പലരും ഞങ്ങളെ വിളിച്ച് അധിക്ഷേപിക്കുമ്പോള്‍ ഞങ്ങള്‍ ആശ്വസിച്ചിരുന്നത് ഞങ്ങള്‍ക്കൊരു യഥാര്‍ത്ഥ അച്ചായന്‍ നേതാവായി ഉള്ളതുകൊണ്ടാണ്.

ഞങ്ങളുടെ ഭാഷയും ഞങ്ങളുടെ സംസ്‌കാരവും മാണിസാറിനോട് കടപ്പെട്ടിരിക്കുന്നു. എന്നാടാ ഊവേ എന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കുന്നുണ്ടെങ്കില്‍ അത് മാണിസാറിന്റെ കൂടെ ഓര്‍മ്മയാണ്. ഞങ്ങള്‍ പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരുമൊക്കെ ഒരുപോലെ സംസാരിക്കുന്നത് ഞങ്ങള്‍ പച്ച മലയാളം പറയുന്നത്, ഞങ്ങളെ പേടിപ്പിക്കാന്‍ വരുന്നവരെയൊക്കെ പേടിപ്പിച്ച് മാണി സാറില്‍ നിന്നും ആവേശം കൊണ്ടു കൊണ്ടാണ്. ഞങ്ങള്‍ രോഷാകുലരാകും പൊട്ടിത്തെറിക്കും ഞങ്ങളെ അസഭ്യം പറയുന്നവരെ ഞങ്ങള്‍ തുണി പൊക്കി കാണിക്കും. അതാണ് ഞങ്ങളുടെ സംസ്‌കാരം. പക്ഷേ ഞങ്ങള്‍ക്ക് വേദനിച്ചാല്‍ ഞങ്ങള്‍ പൊട്ടിക്കരയും.

ഒരു ഇന്‍ജക്ഷന്‍ എടുക്കാന്‍ ഏങ്ങലടിച്ച് കരയുന്ന മാണിസാറിനെ ഞങ്ങള്‍ക്കറിയാം. കാരിരുമ്പ് പോലുള്ള കരുത്തിനുള്ളില്‍ ഒളിപ്പിച്ച് വെച്ച കരുണയുടേയും കണ്ണു നീരിന്റെയും മുഖമാണ്. ഞങ്ങള്‍ക്ക് വേദനിച്ചാല്‍ ഞങ്ങള്‍ ഉറക്കെ കരയും. വേദനിക്കുന്ന ആരെ കണ്ടാലും ഞങ്ങള്‍ കരയും അവര്‍ക്ക് വേണ്ടി ഞങ്ങള്‍ എന്തും ചെയ്യും. ഞങ്ങളുടെ ലക്ഷ്യങ്ങളൊക്കെ ഞങ്ങള്‍ മറന്ന് പോവും. ഞങ്ങളുടെ ആവശ്യങ്ങളൊക്കെ ഞങ്ങള്‍ മാറ്റിവയ്ക്കും. ഞങ്ങള്‍ കോട്ടയംകാര്‍ക്ക് അങ്ങനെയൊരു രോഗമുണ്ട്. അതിന് ഞങ്ങള്‍ക്കൊപ്പം എന്നും കൂടെ നിന്നത് മാണി സാറാണ്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category