1 GBP = 87.50 INR                       

BREAKING NEWS

ജേക്കബ് തോമസിനോട് കാണിച്ചുകൊണ്ടിരിക്കുന്ന തുടര്‍ച്ചയായ പകപോക്കല്‍ മാത്രം മതി, പിണറായി വിജയന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്താലും സത്യാന്വേഷികള്‍ താങ്കളെ വെറുത്തുപോവാന്‍; പത്തുകൊല്ലം മുമ്പ് ആരോ ചെയ്ത പ്രവൃത്തിയുടെ പേരില്‍ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് പക വീട്ടുമ്പോള്‍ താങ്കള്‍ ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാവുകയാണ്; ഫാസിസത്തിനെതിരെ താങ്കളേ പോലെയുള്ളവര്‍ വച്ച് വിളമ്പുന്ന ജനാധിപത്യ മന്ത്രങ്ങള്‍ കേട്ട് ഓക്കാനിക്കാന്‍ മാത്രമാണ് തോന്നുന്നത്

Britishmalayali
kz´wteJI³

തനിക്ക് ഉത്തമ ബോധ്യമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ജനഹിതം എന്ത് എന്ന് ആലോചിക്കുന്ന കാര്യത്തില്‍ മടിയുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ഉറച്ച ബോധ്യത്തിന് വേണ്ടി എന്ത് നഷ്ടം വന്നാലും പിണറായി വിജയന്‍ അങ്ങേയറ്റം വരെ പോകും. അതുകൊണ്ടാണ് പിണറായി വിജയനെ ധീരതയുടെ പ്രതീകമായി പോലും പലരും കരുതുന്നത്. ശബരിമലയടക്കമുള്ള പിണറായി വിജയന്റെ പലവിഷയങ്ങളിലേയും നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും ഉറച്ച നിലപാടിന്റെ പേരില്‍ അദ്ദേഹത്തെ പലപ്പോഴും അഭിനന്ദിക്കാന്‍ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പക്ഷേ കേരള ജനത പലവിഷയങ്ങളിലും വിയോജിക്കുമ്പോഴും ചങ്കുറപ്പുള്ള മുഖ്യമന്ത്രിയായി പിണറായി വിജയനെ കരുതുന്നത് പലപ്പോഴും ഇതൊക്കെ കൊണ്ട് തന്നെയാവാം.

എന്തെല്ലാം മേന്മ എടുത്ത് പറയാനുണ്ടെങ്കിലും പക വീട്ടുന്ന കാര്യത്തില്‍ വിദ്വേഷം തീര്‍ക്കുന്ന കാര്യത്തിലും പിണറായി വിജയന്‍ കാണിക്കുന്ന ദാര്‍ഷ്ട്യവും കാര്‍ക്കശ്യവും അദ്ദേഹത്തിന്റെ നന്മയും മേന്മയും ഇല്ലാതാക്കുകയാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ജേക്കബ് തോമസ് എന്ന കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറോട് പിണറായി വിജയന്‍ കാട്ടിക്കൊണ്ടിരിക്കുന്ന ദാര്‍ഷ്ട്യവും പകവീട്ടലും അതിന്റെ മൂര്‍ധന്യത്തിലേക്ക് കടക്കുമ്പോള്‍ വിജയന്‍ എന്ന മുഖ്യമന്ത്രി വെറും മൂന്നാംക്ലാസുകാരന്റെ പിടിവാശിയിലേക്ക് താഴ്ന്നു പോകുന്നു എന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. എന്താണ് ജേക്കബ് തോമസ് എന്ന ഐപിഎസുകാരന്‍ സസ്പെന്‍ഷനില്‍ നിറുത്താനും അഴിമതി കേസില്‍ പ്രതിയാക്കാനും ചെയ്ത കുറ്റം എന്ന് മുഖ്യമന്ത്രി ഇനിയെങ്കിലും ഈ ജനതയോട് തുറന്ന് പറയേണ്ടതുണ്ട്.

ശതകോടികള്‍ മോഷ്ടിക്കുകയും സ്വജനപക്ഷപാതം ഹോബിയായി കൊണ്ടു നടക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥന്മാരും നേതാക്കന്മാരും ജീവിച്ചിരിക്കുന്ന നാട്ടില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ഒരു ഉദ്യോഗസ്ഥനെ അഴിമതിക്കാരാക്കി ചിത്രീകരിക്കുകയും അയാളുടെ ജീവിതം ദുസ്സഹമാക്കുന്നതിന് ചെയ്യാവുന്നതൊക്കെ ചെയ്യുകയും ചെയ്യുന്നതിന് പക വീട്ടലെന്നും വിരോധം തീര്‍ക്കലെന്നും പണികൊടുക്കലെന്നും അല്ലാതെ മറ്റെന്ത് പദം ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തും ഈ ഗവണ്‍മെന്റിന്റെ കാലത്തും നട്ടെല്ലോടു കൂടി നിലപാടെടുക്കുന്നതിന്റെ പേരില്‍ അഴിമതിക്കാരന്‍ എന്ന് മുഖമില്ലാത്തവരെ കൊണ്ട് നുണ പറയിപ്പിച്ച് ആഘോഷിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഈ നാട്ടിലുണ്ട്.


കര്‍ണാടകയില്‍ കോടികളുടെ ഭൂമിയുണ്ട്. തുറമുഖത്തില്‍ ഡ്രഡ്ജര്‍ വാങ്ങിയതിന് 14 കോടി രൂപ പോക്കറ്റിലാക്കി തുടങ്ങിയ അനേകം അഴിമതി കഥകള്‍ ജേക്കബ് തോമസിനെതിരെ ഉയരാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തിലധികമായി. അതൊന്നും തെളിയിക്കാന്‍ കഴിയുകയില്ല എന്ന ഉത്തമ ബോധ്യം അന്വേഷിച്ച് കണ്ടെത്തിയതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ 19 എ ഒന്ന് എന്ന ആര്‍ട്ടിക്കിള്‍ അനുവദിക്കുന്ന മൗലിക അവകാശമായ ഇഷ്ടമുള്ളത് സംസാരിക്കാനുള്ള അവകാശം വിനിയോഗിച്ചതിന്റെ പേരിലാണ് ജേക്കബ് തോമസിനോട് പക വീട്ടുന്നത് എന്നോര്‍ക്കണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെയുള്ള ഇടതു മുന്നണികളുടെ പ്രചരണ പരിപാടികളുടെ ഏറ്റവും വലിയ ആയുധമായി മാറിയതുകൊണ്ട് മാത്രം മറ്റൊരു നിവൃത്തിയുമില്ലാതെ വിജിലന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് ജേക്കബ് തോമസിനെ നിയമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ ആ പദവിയില്‍ നിന്നും ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറെ ഇറക്കി വിടുന്നത് ഇ.പി ജയരാജനും മേഴ്സിക്കുട്ടിയമ്മയും ടി.പി ദാസനുമടക്കം സിപിഎമ്മിന്റെ വിശുദ്ധ പശുക്കളിലേക്ക് ആ അന്വേഷണം നീങ്ങുന്നുവെന്ന് കണ്ടപ്പോഴാണ്. റിട്ടയര്‍ ചെയ്ത് അഞ്ചു കൊല്ലം സര്‍ക്കാര്‍ സേവനം അനുഷ്ടിക്കുകയും അതു കഴിഞ്ഞ് വീണ്ടും നിയമിതനായ ഐഎഎസ് ഉദ്യോഗസ്ഥനെ ഇരുത്തിയിരിക്കുന്ന ഐഎംജി ഡയറക്ടര്‍ എന്ന പദവിയിലേക്കാണ്.

ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഓഫീസറില്‍ ഒരാളായ കേരളത്തിലെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറായ ജേക്കബ് തോമസിനെ പിണറായി വിജയന്‍ മാറ്റി നിയമിക്കുന്നത്. പിണറായി വിജയന്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ ആക്കുമ്പോഴുണ്ടായിരുന്ന അഴിമതിയാരോപണങ്ങളെ കുറിച്ച് പിണറായി വിജയന്റെ ഏജന്‍സികള്‍ അന്വേഷിച്ച് അത് കള്ളമാണ് എന്ന് തെളിഞ്ഞതുകൊണ്ടാണ് അന്ന് വിജിലന്‍സ് ഡയറക്ടറാക്കിയത്. എന്നിട്ട് പിണറായിയുടെ പൊലീസും വിജിലന്‍സും അന്വേഷിച്ച് വ്യാജമാണ് എന്ന് തെളിഞ്ഞ അതേ ആരോപണങ്ങള്‍ ഉന്നയിച്ച് പിന്നീട് ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്യുകയും ഇപ്പോള്‍ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരിക്കുന്നത് സര്‍ക്കാരിന്റെ ഓഖി നയത്തെ കുറിച്ച് വാ തുറന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ്.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category