1 GBP = 88.70 INR                       

BREAKING NEWS

രണ്ടുദിവസമായി ഇടയ്ക്ക് നെഞ്ചുവേദന വന്നപ്പോള്‍ അവഗണിച്ചു; മൂന്നാംവട്ടം വന്നപ്പോഴും സാരമില്ലെന്ന് കരുതി ജോലിക്ക് പോയി; മടങ്ങിയെത്തി സായാഹ്ന സവാരിക്ക് ഇറങ്ങിയപ്പോള്‍ കുഴഞ്ഞുവീണ് മരണം; മുംബൈയില്‍ കൊല്ലം സ്വദേശിയായ 23കാരന്‍ ഹൃദയാഘാതം വന്ന് മരിച്ചത് വിശ്വസിക്കാനാവാതെ ബന്ധുക്കളും സുഹൃത്തുക്കളും; ഡോംബിവ്ലി കേരളീയ സമാജം അംഗമായ കൊല്ലം സ്വദേശി ജോണിന്റെ മകന്‍ രാഹുലിന്റെ സംസ്‌കാരം ശനിയാഴ്ച

Britishmalayali
kz´wteJI³

മുംബൈ: രംഗബോധമില്ലാത്ത കോമാളിയാണ് മരണം. മുംബൈയില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ ചെറുപ്പക്കാരന് അകാലത്തില്‍ ജീവന്‍ നഷ്ടമായപ്പോള്‍ അത് ഡോംബിവ്ലി ഈസ്റ്റിലെ ജനങ്ങള്‍ക്കാകെ വലിയ ഞെട്ടലായി മാറി. രണ്ടുദിവസമായി ഇടയ്ക്കിടെ വന്ന നെഞ്ചുവേദന 23 കാരന്റെ ജീവനെടുക്കുമെന്ന് ആരും കരുതിയിരുന്നുമില്ല. ഡോംബിവ്‌ലി ഈസ്റ്റില്‍ ന്യൂ ആരെ റോഡില്‍ താമസിക്കുന്ന പി കെ ജോണിന്റെ മകന്‍ രാഹുലിന് 23 വയസ്സുമാത്രമേ ആയിട്ടുള്ളൂ. ഈ ചെറുപ്രായത്തില്‍ ഹൃദയാഘാതം ജീവനെടുത്തു എന്ന് പറയുമ്പോള്‍ അത് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും വിശ്വസിക്കാനാകുന്നില്ല.

ഡോംബിവ്‌ലി കേരളീയ സമാജം മെമ്പര്‍ കൂടിയായ ജോണിന്റെ രണ്ടു മക്കളില്‍ ഇളയ മകനാണ് രാഹുല്‍. മകള്‍ വിവാഹിതയാണ്. രാഹുലിന് കഴിഞ്ഞ രണ്ടു ദിവസമായി ഇടക്ക് നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നു. പക്ഷേ, ഗൗരവമായി കണക്കാക്കിയില്ല. നെഞ്ചുവേദനയുടെ കാര്യം പറഞ്ഞ് അടുത്തുള്ള ഡിസ്പെന്‍സറിയില്‍ നിന്നും മരുന്ന് വാങ്ങി കഴിക്കുകയും ചെയ്തു രാഹുല്‍. സുഹൃത്തുക്കളോടും ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷേ, ആരും ഹൃദ്രോഗ സാധ്യത കല്‍പിച്ചില്ല. ഇത്രയും ചെറുപ്രായത്തില്‍ ഹൃദ്രോഗം വരുമെന്ന് ആരും പ്രതീക്ഷിച്ചുമില്ല.

എന്നാല്‍ ഇന്നലെ രാവിലെ വീണ്ടും നെഞ്ചു വേദന അനുഭവപ്പെട്ടിരുന്നുവെങ്കിലും ഗൗരവമായി കണക്കാക്കാതെ രാവിലെ രാഹുല്‍ ജോലിക്ക് പോകുകയും ചെയ്തിരുന്നു. വൈകീട്ട് ഓഫീസ് വിട്ടു വന്നതിന് ശേഷം അല്‍പം നടക്കാറുണ്ട്. ഇത്തരത്തില്‍ സായാഹ്ന സവാരിക്കായി താഴെ ഗാര്‍ഡനില്‍ പോകുകയായിരുന്നു. അവിടെ വച്ച് നെഞ്ചു വേദന കലശലായതിനെ തുടര്‍ന്ന് പെട്ടെന്ന് രാഹുല്‍ കുഴഞ്ഞു വീണു. കണ്ടുനിന്നവര്‍ രാഹുലിന്റെ മൊബൈലിലൂടെ ബന്ധപ്പെട്ടാണ് വീട്ടുകാരെ വിവരമറിയിക്കുന്നത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിയില്‍ വച്ച് തന്നെ മരണം സംഭവിച്ചു.

മൂന്ന് ദിവസമായി അനുഭവപ്പെട്ടിരുന്ന നെഞ്ചു വേദന ഗൗരവമായി എടുക്കാതിരുന്നതും ഇത്തരത്തില്‍ മരണത്തിന്റെ മുന്നറിയിപ്പ് അറിയാതെ പോയതുമാണ് രാഹുലിന്റെ മരണ കാരണമായത് എന്നോര്‍ക്കുമ്പോള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആ വേര്‍പാട് താങ്ങാന്‍ ആകുന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടായിരുന്ന ആളായിരുന്നു രാഹുല്‍ എന്നിട്ടും നെഞ്ചുവേദന വന്നപ്പോള്‍ ആശുപത്രിയില്‍ പോകാതിരുന്നത് എല്ലാവര്‍ക്കും വിഷമമായി.

വളരെ ഉന്മേഷവാനായിരുന്ന ഈ ചെറുപ്പക്കാരന്‍ മറ്റുള്ളവരുമായി നന്നായി ഇടപെടുമായിരുന്നു. കോളേജില്‍ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നുവെന്നാണ് സഹപാഠിയായ ആല്‍ബിന്‍ അഗസ്റ്റിന്‍ പറയുന്നത്. ഹോട്ടല്‍ മാനേജ്മന്റ് പൂര്‍ത്തിയാക്കിയ രാഹുല്‍ ഡോംബിവ്‌ലി സെന്റ് തേരേസാ ഹൈസ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ഡോംബിവ്‌ലി ഓര്‍ത്തഡോക്ള്‍സ് പള്ളിയിലെ അംഗമായ രാഹുലിന്റെ പിതാവ് പി കെ ജോണ്‍ കേരളത്തില്‍ കൊല്ലം അഞ്ചല്‍ സ്വദേശിയാണ്.

ഭൗതിക ശരീരം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കല്യാണിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. 13 ശനിയാഴ്ച രാവിലെ വീട്ടില്‍ കൊണ്ട് വരും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം രാവിലെ 10 മണിക്ക് ഡോംബിവിലി എംഐഡിസി ഓര്‍ത്തോഡോക്സ് പള്ളിയിലായിരിക്കും അന്ത്യവിശ്രമം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category