1 GBP = 87.50 INR                       

BREAKING NEWS

ഒരു ജനതയുടെ വിശ്വാസത്തിന്റെ ആണിക്കല്ല് പിഴുതെടുത്ത ശേഷം അതേകുറിച്ച് മിണ്ടരുത് എന്ന് പറയുന്നത് എന്തു തരം ജനാധിപത്യമാണ്? ശബരിമലയെ കുറിച്ച് മിണ്ടാന്‍ പാടില്ലെങ്കില്‍ ബാബരി മസ്ജിദിനെ കുറിച്ചും മിണ്ടരുത്; രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് പ്രകടന പത്രികയില്‍ പറഞ്ഞ ബിജെപി സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ അയോഗ്യരാക്കണം; ഇന്ത്യന്‍ ജനാധിപത്യത്തെ കൊഞ്ഞനം കാണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേയും അനുവദിച്ച്കൂട

Britishmalayali
ഷാജന്‍ സ്‌കറിയ

2018-2019 വര്‍ഷത്തിന്റെ സാംസ്‌കാരിഗ രംഗം പരിശോധിക്കുമ്പോള്‍ മറ്കകാനിടയില്ലാത്ത രണ്ട് കാര്യങ്ങളാണ് കേരളം ഓര്‍മ്മിക്കപ്പെടുക. നിനച്ചിരിക്കാതെ ഉണ്ടായ പേമാരിയും അതിന് പിന്നാലെ ഉണ്ടായ മഹാപ്രളയവും അതിനെ അതിജീവിക്കാന്‍ മലയാളികള്‍ കാണിച്ച ഒത്തൊരുമയുമാകും അതില്‍ ഒന്നാമത്തേത്. അതിന്റെ ബാക്കിയായി പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ വന്ന വീഴ്ച്ചകളും പ്രളയത്തില്‍പ്പെട്ടവരുടെ ദുരിതങ്ങളും ചര്‍ച്ചയായേക്കാം. അതോടൊപ്പം തന്നെ കേരളം ഓര്‍ത്തിരിക്കുന്ന രണ്ടാമത്തെ സംഭവം ശബരിമലയുടെ പേരില്‍ നടന്ന പ്രക്ഷോഭങ്ങളുമാണ്. ഈ രണ്ട നാടിനെ നടുക്കിയ സംഭവങ്ങളിലും പ്രത്യക്ഷത്തില്‍ നാട് ഭരിച്ചിരുന്ന സര്‍ക്കാര്‍ ഉത്തരവാദികള്‍ അല്ലെങ്കിലും ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്ന് ഈ സര്‍ക്കാരിന് ഒഴിഞ്ഞ് മാറാന്‍ കഴിയുകയില്ല.

പ്രകൃതി ദുരന്തം ഒരു സ്വാഭാവിക ദുരന്തമായിരിക്കെ അതിന് എങ്ങനെ സര്‍ക്കാരിനെ കുറ്റം പറയും എന്ന് ചോദിക്കുന്നവര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഡാം മാനേജ്മെന്റിലെ വീഴ്ച്ചയെ കുറിച്ച് ഒന്നും പറയാനില്ലെ എന്ന ചോദ്യവും. പ്രളയത്തിന് ശേഷം കോടികള്‍ പിരിച്ചെങ്കിലും പതിനായിരം രൂപ പോലും കൊടുക്കാതെ അനേകം പോര്‍ ഇപ്പോഴും ദുരിതമനുഭവിക്കുന്നതിന്റെ നഖചിത്രങ്ങളും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധിയാണ് പ്രശ്നമെന്നും പരമോന്നധ കോടതിയുടെ വിധി നടപ്പിലാക്കുക എന്നല്ലാതെ മറ്റൊരു മാര്‍ഗ്ഗവും സര്‍ക്കാരിന് ഇല്ല എന്നും പറഞ്ഞ് കൈയൊഴിയാന്‍ ശ്രമിക്കുന്നത് മറ്റൊരു രക്ഷപ്പെടലാണ്. അത്തരമൊരു തീരുമാനം ഉണ്ടാക്കുന്ന സാമൂഹിക പ്രത്യാഖാതങ്ങള്‍ പടിക്കുകയും അത് കോടതിയുടെ മുന്നില്‍ എത്തിക്കുകയും ചെയ്യുന്നതും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കാണ്.

അതില്‍ വീഴ്ച വരുത്തി എന്ന മാത്രമല്ല മറ്റൊരു കോടതി വിധിയോടും ഇല്ലാത്ത മമതയും ഇഷ്ടവും മൂലം അത് നടപ്പിലാക്കിയെ മതിയാകു എന്ന പ്രതിജ്ഞ ചെയ്ത് സര്‍ക്കാര്‍ രംഗത്ത് ഇറങ്ങുകയും ചെയ്തു.അത്കൊണ്ട് തന്നെ ശബരിമല പ്രശ്നത്തിന്റെ ഉത്തരവാദിത്വം ആദ്യം ഏറ്റെടുക്കേണ്ടത് പിണറായി സര്‍ക്കാര്‍ തന്നെയാണ്. അത്കൊണ്ട് തന്നെ ഈ രണ്ട് വിഷയങ്ങള്‍ക്ക് ശേഷവും വരുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാകുന്നത് സ്വാഭാവികമാണ്. ക്യാപ്റ്റന്‍ എന്ന ബ്രാക്കറ്റ് ഇട്ടുകൊണ്ട് പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ മുമ്പില്‍ നിന്ന മുഖ്യമന്ത്രിയുടെ ധീരതയെ വാഴ്ത്തിക്കൊണ്ട് സിപിഎമ്മുകാര്‍ വോട്ട് പിടിക്കുന്നത് നിയമപരമെന്നും മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും വീഴ്ചയും അമിതാവേശവും കാരണം ഉണ്ടായ ശബരിമല വിഷയത്തെ കുറിച്ച് പറഞ്ഞ് അയ്യപ്പഭക്തന്മാര്‍ വോട്ട് പിടിക്കുന്നത് തെറ്റെന്നും പറയുന്നത് യുക്തി രഹിതവുമാണ്.


സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിന്റെ വിധി തന്നെയാണ് ശബരിമല വിഷയം ഉയര്‍ത്തരുത് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതും ഈ പശ്ചാത്തലത്തില്‍ തന്നെ. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് ഞാന്‍ ക്ഷേത്രം പണിഞ്ഞ് തരാം. നിങ്ങള്‍ എനിക്ക് വോട്ട് ചെയ്താലെ മറ്റ് ജാതിക്കാര്‍ നിങ്ങളെ കൊല്ലാതിരിക്കുകയുള്ളു, നിങ്ങള്‍ എനിക്ക് വോട്ട് ചെയ്യേണ്ടത് ഒരു പ്രത്യേക മതത്തിന്റേയോ വിഭാഗത്തിന്റേയോ ധര്‍മ്മം സംരക്ഷിക്കാനാണ് എന്നിങ്ങനെ മറ്റുള്ളവരെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയകള്‍ക്ക് നിയന്ത്രണം കൊണ്ട വരാനാണ് സുപ്രീം കോടതി അങ്ങനെ ഒരു വിധി പ്രഖ്യാപിച്ചത്. എന്നാല്‍ ശബരിമലയിലെ ആചാരങ്ങള്‍ ബോധപൂര്‍വ്വം നശിപ്പിക്കുക എന്ന ലക്ഷ്യ്തതോടുകൂടി നാട് ഭരിക്കുന്ന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു എന്ന പറയുന്നത് ആ സര്‍ക്കാരിന്റെ ജനവിരുദ്ധ നിലപാടിന് എതിരെ പറയുവാനുള്ള ഏതൊരു സാധാരണക്കാരന്റേയും അവകാശമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category