1 GBP = 99.40INR                       

BREAKING NEWS

ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍ തന്നെയാകണമെന്ന മലയാളി നിയമം പൊളിച്ചടുക്കി ബ്രിട്ടീഷ് ടെലിവിഷന്‍ ആസ്വാദകര്‍ക്കിടയില്‍ വരദ പ്രിയ താരം; ബിബിസിയിലും സ്‌കൈ ടിവിയിലും സൂപ്പര്‍ പ്രൈം സമയത്തെ പരമ്പരകളിലെ മലയാളി മുഖം; ത്രസിപ്പിക്കുന്ന ക്രൈം തില്ലറുകളില്‍ വരദ സ്ഥിരം സാന്നിധ്യമാകുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: അച്ഛനും അമ്മയും ബ്രിട്ടീഷ് ആരോഗ്യ രംഗത്തെ തിരക്കിട്ട ഡോകടര്‍ ദമ്പതികള്‍. പഠിക്കാന്‍ മിടുക്കിയായ മകള്‍. സ്വാഭാവികമായും ഏവരും കരുതുക മകളും മെഡിക്കല്‍ പ്രൊഫഷനില്‍ എത്തും എന്ന് തന്നെ ആയിരിക്കും. എന്നാല്‍ സറേയിലെ മലയാളി ഡോക്ടര്‍ ദമ്പതികളുടെ മകളുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അല്‍പം കലയും സംഗീതവും കൂടെയുള്ള അച്ഛന്റെ പാത പിന്തുടര്‍ന്ന് തികച്ചും അനിശ്ചിതം നിറഞ്ഞ അഭിനയ രംഗം തിരഞ്ഞെടുക്കാന്‍ തയ്യാറായ കൗമാരക്കാരി കുടുംബത്തെ അടുത്തറിയുന്ന പലരുടെയും നെറ്റി ചുളിപ്പിച്ചു.

അതും കടുത്ത മത്സരമുള്ള ബ്രിട്ടീഷ് അഭിനയ രംഗത്ത് മലയാളിത്തമുള്ള ഒരു പെണ്‍കുട്ടിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ? ടെലിവിഷന്‍ ഡ്രാമ രംഗത്ത് സജീവമാകാന്‍ തയ്യാറായാല്‍ ബ്രിട്ടീഷ് പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിക്കുമോ? എന്നാല്‍ ഡോക്ടര്‍ സേതുവിന്റെയും ഡോക്ടര്‍ അനിതയുടെയും മകള്‍ വരദയുടെ കാര്യത്തില്‍ മുന്‍വിധികള്‍ തെറ്റിച്ച കാര്യങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
എ ലെവല്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ തന്റെ വഴി അഭിനയമാണെന്ന വരദയുടെ തിരിച്ചറിവാണ് ചെറുപ്രായത്തില്‍ തന്നെ തിരക്കുള്ള മിനി സ്‌ക്രീന്‍ നായികയായി മാറാന്‍ വരദയ്ക്ക് കരുത്തായി മാറിയത്. അതും ബ്രിട്ടനില്‍ മാത്രമല്ല, അമേരിക്കന്‍ ചാനല്‍ രംഗത്തും വരദ മിന്നിത്തിളങ്ങി എന്നു വരുമ്പോള്‍ ഇനിയുള്ള വര്‍ഷങ്ങള്‍ ഈ പെണ്‍കുട്ടിയുടെ മുന്നില്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് എന്നു പറയേണ്ടി വരും. ഒരുപക്ഷെ പുതു മലയാളി രക്തത്തിന് ഏറെ ആവേശത്തോടെ, ഏറെ പ്രതീക്ഷയോടെ പറയാന്‍ കഴിയുന്ന പേരായി വരദ മാറിക്കഴിഞ്ഞിരിക്കുകയാണ്.

അച്ഛനമ്മമാരുടെ സാമ്പ്രദായിക ചിന്തകളെ തകിടം മറിച്ചു പുതു വഴികള്‍ തേടുന്ന മക്കള്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ വരദ എന്ന പേരുകൂടി ഇപ്പോള്‍ എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ഗ്ലാമറും ഫാഷനും അഭിനയവും മോഡലിംഗും പരസ്യകലയും മാധ്യമ പ്രവര്‍ത്തനവും അടക്കം വ്യത്യസ്തമായ ഒട്ടേറെ വഴികള്‍ തേടുന്ന യുവരക്തങ്ങള്‍ വിജയ വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ സംശയ നിഴലില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍ക്കുള്ള മറുപടി കൂടിയാണ് വരദ സേതു എന്ന പേര്.

മുന്‍പ് പലവട്ടം ഏഷ്യന്‍ മുഖം നല്‍കുന്ന ആനുകൂല്യത്തിന്റെ പേരില്‍ നിരവധി വേഷങ്ങള്‍ വരദയെ തേടി എത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം ബിബിസിക്ക് വേണ്ടി ചെയ്ത ഹാര്‍ഡ് സണ്‍ എന്ന പരമ്പരയാണ് അഭിനേത്രി എന്ന നിലയില്‍ വരദയുടെ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. ഈ വേഷം ചെയ്യുന്നതിന് മുന്‍പ് തന്നെ ഒരു സിനിമയിലും അഞ്ചു സീരിയലുകളിലും വരദ വേഷമിട്ടിരുന്നു.

ഓരോ തവണയും വരദ വാര്‍ത്തകളില്‍ എത്തുമ്പോള്‍ അത് ആദ്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യവും പലപ്പോഴും ബ്രിട്ടീഷ് മലയാളിക്കാണ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ ഹാര്‍ഡ് സണ്‍, സ്‌ട്രൈക് ബാക് എന്നീ സീരിയല്‍ വേഷങ്ങളെ കുറിച്ച് ബ്രിട്ടീഷ് മലയാളി നല്‍കിയ റിപ്പോര്‍ട്ടുകളാണ് വായനക്കാരുടെ നോമിനേഷന്‍ നേടി വരദയെ പോയ വര്‍ഷത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഉള്ള ന്യൂസ് മേക്കര്‍ പുരസ്‌കാരത്തിന്റെ ഫൈനല്‍ ലിസ്റ്റില്‍ എത്തിച്ചിരിക്കുന്നത്.

വൈറ്റിനറി സയന്‍സ് പഠനത്തിനിടയ്ക്കാണ് വരദ അഭിനയ പ്രേമം മൂത്തു ക്യാമറയുടെ വഴിയേ സഞ്ചരിക്കാന്‍ തീരുമാനിച്ചത്. ഭാവിയെ സംബന്ധിച്ചു പക്വതയുള്ള തീരുമാനം എടുക്കാന്‍ പ്രായം ആയോ എന്ന സംശയം ഉണ്ടായെങ്കിലും മകള്‍ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ലെന്ന ചിന്തയില്‍ സര്‍വ പിന്തുണയുമായി അച്ഛനമ്മമാരും കൂടെ നിന്നു. വരുംവരായ്കള്‍ വേണ്ട വിധം ബോധ്യപ്പെടുത്തുകയും ചെയ്തു. കാരണം ഏറെ അനിശ്ചിതത്വം നിറഞ്ഞ ഒരു മേഖല എന്ന നിലയില്‍ അഭിനയം പ്രൊഫഷനാക്കി മാറ്റുന്നതില്‍ ഡോക്ടര്‍ ദമ്പതികള്‍ക്ക് ആശങ്ക ഉണ്ടായിരുന്നു എന്നതാണ് സത്യം.

എന്നാല്‍ ഈ ചെറുപ്രായത്തില്‍ സമാനമായ തരത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ അഭിനേതാക്കള്‍ ഇല്ലെന്നു തന്നെ പറയേണ്ടി വരും. വരദയാകട്ടെ കിട്ടുന്ന ഏതു വേദിയും കയ്യിലെടുക്കാന്‍ മിടുക്കിയുമാണ്. അച്ഛനും അമ്മയും നേതൃത്വം നല്‍കുന്ന ശ്രുതി എന്ന സാംസ്‌കാരിക സംഘടനയുടെ വാര്‍ഷിക ദിനത്തില്‍ എവിടെയാണെങ്കിലും പറന്നെത്തി ഡാന്‍സും നാടകവും ഒക്കെയായി തനി മലയാളി പെണ്‍കുട്ടിയായി മാറാനും വരദയ്ക്ക് സാധിക്കും. വര്‍ഷങ്ങളായുള്ള പതിവ് കൂടിയാണിത്.

കുഞ്ഞുനാളില്‍ അമ്മ നല്‍കിയ ചുവടുകളിലൂടെ മലയാളി സദസ്സുകളിലും മറ്റും വരദ നടത്തിയ നൃത്തവും മറ്റുമാണ് ഇപ്പോള്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ മുന്നില്‍ കൂളായി അഭിനയിക്കാന്‍ ഈ പെണ്‍കുട്ടിക്കു കരുത്തായി മാറിയിരിക്കുന്നത്. ജന്മസിദ്ധമായ കഴിവ് കൂടി അനുഗ്രഹിക്കപ്പെട്ടപ്പോള്‍ വരദ എന്ന അഭിനേത്രി പിറന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഗുരു കലൈമാമണി പാണിയും ആദ്യകാല ചുവടുകള്‍ പറഞ്ഞു നല്‍കിയവരുടെ കൂട്ടത്തില്‍ ഉണ്ട്.

ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ ലോകത്തു പിച്ച വയ്ക്കുമ്പോള്‍ സ്‌കൂള്‍ പഠനകാലത്തു തന്നെയാണ് ബിബിസി വഴി ആദ്യ അവസരം എത്തുന്നത്. സ്‌കെറ്റ് എന്ന ഫീച്ചര്‍ ഫിലിം ഫ്രഞ്ച് ഉള്‍പ്പെടെ വിദേശ ഭാഷകളിലും എത്തിയതാണ് വരദയുടെ അഭിനയ ഗ്രാഫ് മേലേക്കുയര്‍ത്തിയത്. തുടര്‍ന്ന് മലയാള സിനിമയും വാരാദ്യക്കു മേല്‍ കണ്ണുവച്ചു. ലണ്ടനില്‍ ഷൂട്ടിങ് നടന്ന ഇംഗ്ലീഷ് എന്ന ചിത്രമാണ് വരദക്കു മലയാള സിനിമയിലേക്ക് വാതില്‍ തുറന്നത്.

ചിത്രം വാണിജ്യപരമായി വിജയം നേടിയില്ലെങ്കിലും ശ്യാമപ്രസാദിനെ പോലെ ഒരാളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആയി എന്നത് വരദയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ പ്രധാന കാരണമായി. മുകേഷ്, നാദിയ മൊയ്തു, നിവിന്‍ പോളി, രമ്യ നമ്പീശന്‍ എന്നിവരൊക്കെ വേഷമിട്ട ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ തന്നെയാണ് വരദയും എത്തിയത്. തുടര്‍ന്ന് നൗ യു സീ മി റ്റു എന്ന ചിത്രത്തിലേക്കാണ് വരദ എത്തിയത്.

സാക്ഷാല്‍ മൈക്കല്‍ കൈന്‍, മോര്‍ഗന്‍ ഫ്രീമാന്‍, വൂഡി ഹരില്‍സണ്‍, മാര്‍ക്ക് റൂഫല്ലോ, ഡാനിയല്‍ റാഡ്ക്ലിഫ് തുടങ്ങിയ താരനിരയ്‌ക്കൊപ്പം ആയിരുന്നു വരദയുടെ സാന്നിധ്യം. തുടര്‍ന്ന് വരദ ബിബിസി, സ്‌കൈ, ഐടിവി, എച്ച്ബിഒ, ഹ്യൂല്‍ തുടങ്ങിയ ചാനലുകള്‍ക്കായി പോപ്പുലര്‍ പരമ്പരകളില്‍ വേഷമിട്ടു. ഇവയില്‍ ഡോക്ടേര്‍സ്, ട്രൂ ബ്ലഡ്, ഡോക്ടര്‍ ഫോസ്റ്റര്‍, എ മിഡ്‌സമ്മര്‍ നൈറ്റ് ഡ്രീം എന്നിവ ഉള്‍പ്പെടുന്നു. തുടര്‍ന്നാണ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ഹാര്‍ഡ് സണ്‍ എത്തുന്നത്, കൂടെ സ്‌കൈ ടിവിയുടെ സ്‌ട്രൈക് ബാക്കും.
ഈ രണ്ടു പരമ്പരകളും ചേര്‍ത്ത് 2018നെ വരദയുടെ പ്രൊഫഷണല്‍ ഗ്രാഫില്‍ നല്‍കിയ കയറ്റങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. സ്‌ട്രൈക് ബാക് ഏഴു ഭാഗങ്ങള്‍ക്കു ശേഷം എട്ടാം ഭാഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ടിപ്പിക്കല്‍ കഥാപാത്രങ്ങള്‍ക്ക് പകരം വ്യത്യസ്തത ഉള്ള വേഷങ്ങള്‍ വരദയെ തേടി എത്തുന്നു എന്നതും ഈ നടിയുടെ ഭാഗ്യമായി വിലയിരുത്തപ്പെടുകയാണ്.

ഇതില്‍ നഴ്സ്, പോലീസ് ഉദ്യോഗസ്ഥ, സെക്രട്ടറി, റിബല്‍ തുടങ്ങിയവ ഒക്കെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പരസ്യ ചിത്രങ്ങളിലും ഇടയ്ക്കിടെ വരദയുടെ മുഖം പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്രിട്ടനിലെ പ്രമുഖ ബ്രാന്‍ഡുകളായ മുള്ളേഴ്‌സ് യോഗാര്‍റ്റ്, പേ പാല്‍, ക്ലിയറസില്‍, പിസി വേള്‍ഡ്, ഫാഷന്‍ ബൊട്ടീക് എന്നിവ ഒക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അവതാര്‍ വേഷത്തില്‍ ഉള്ള ഒരു പരസ്യം അടുത്ത വര്‍ഷം പ്രത്യക്ഷപ്പെടുന്നുണ്ട്.

അഭിനയത്തിനൊപ്പം കഴിയുന്നിടത്തോളം സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി എത്താന്‍ കഴിയുന്ന വേദികളില്‍ എല്ലാം വരദയുടെ സാനിധ്യം ശ്രദ്ധ നേടുന്നുണ്ട്. ന്യുറോ ഫിസിയോളജിയില്‍ ഡിഗ്രി നേടിയ വരദ അഭിനയത്തില്‍ ബ്രിസ്റ്റോള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയാണ് വരദ അഭിനയം ഇഷ്ടപ്പെടുന്നവര്‍ക്ക് നല്‍കുന്ന മെന്ററിങ്. ശരിയായ രീതിയില്‍ അഭിനയകലയെ സമീപിച്ചാല്‍ ജന്മസിദ്ധ കഴിവുള്ള ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല എന്നതാണ് ഈ മിടുക്കിയുടെ നിരീക്ഷണം.


ഇങ്ങനെ ഒരു പെണ്‍കുട്ടി നമുക്കിടയില്‍ ഉണ്ടെന്നത് തന്നെ എത്ര അഭിമാനകരമാണ്. ഇന്നും തൊഴില്‍ സ്ഥലത്തും മറ്റും വിദേശിയെന്ന കണ്ണോടെ നേരിടേണ്ടി വരുന്ന അവഹേളങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് വരദയെ പോലുള്ള മലയാളി പെണ്‍കുട്ടികള്‍ ബ്രിട്ടീഷുകാരുടെ സ്വീകരണ മുറിയില്‍ പോലും സ്വാഗതം ചെയ്യപ്പെടുന്നു എന്നത്. അതിനാല്‍ വാര്‍ത്ത താരമായി അംഗീകരിക്കപ്പെടുവാന്‍ ഏറ്റവും അര്‍ഹയായ ഫൈനലിസ്റ്റ് എന്ന് വേണമെങ്കില്‍ പോലും വരദയെ വിശേഷിപ്പിക്കാവുന്നതാണ്. കാരണം സമാനതകള്‍ ഇല്ലാത്ത നേട്ടം തന്നെയാണ് ഈ യുവതി സ്വന്തമാക്കിയിരിക്കുന്നത്. അതിനാല്‍, ബ്രിട്ടനിലെ മലയാളി തലമുറയുടെ അഭിമാന പ്രതീകം എന്ന് വിശേഷിപ്പിക്കാവുന്ന വരദക്കു ആകട്ടെ നിങ്ങളുടെ ന്യൂസ് മേക്കര്‍ വോട്ടുകള്‍.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category