1 GBP = 90.10 INR                       

BREAKING NEWS

യുകെയില്‍ തന്നെ നമ്മുടെ ജീവിതം തുടരുമെന്ന് ഉറപ്പായിരിക്കവെ എന്തുകൊണ്ട് സ്റ്റേറ്റ് പെന്‍ഷനെക്കുറിച്ച് ചിന്തിക്കുന്നില്ല? പരമാവധി സ്റ്റേറ്റ് പെന്‍ഷന്‍ കിട്ടാന്‍ ചെയ്യേണ്ടത്

Britishmalayali
kz´wteJI³

ജീവിതത്തിന്റെ അവസാനകാലത്ത് പിടിച്ച് നില്‍ക്കാന്‍ സഹായിക്കുന്ന നിര്‍ണായകയമായ തുകയാണ് മിക്കവരെ സംബന്ധിച്ചും സ്റ്റേറ്റ് പെന്‍ഷന്‍. അതിനാല്‍ യുകെയില്‍ തന്നെ നമ്മുടെ ജീവിതം തുടരുമെന്ന് ഉറപ്പായിരിക്കവെ എന്തുകൊണ്ട് സ്റ്റേറ്റ് പെന്‍ഷനെക്കുറിച്ച് ചിന്തിക്കുന്നേയില്ല എന്ന ചോദ്യം ശക്തമാകുന്നുണ്ട്.  എന്‍ഐയും ടാക്സും ഒക്കെ അടയ്ക്കുമ്പോള്‍ പരമാവധി സ്റ്റേറ്റ് പെന്‍ഷന്‍ കിട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന ചില വിദഗ്ധ നിര്‍ദേശങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇതിലൂടെ സ്റ്റേറ്റ് പെന്‍ഷന്‍ തുക വകയില്‍ ലഭിക്കുന്ന തുക പരമാവധി വര്‍ധിപ്പിക്കാന്‍ നമുക്ക് സാധിക്കും.

തങ്ങളുടെ സ്റ്റേറ്റ് പെന്‍ഷന്‍ വകയില്‍ ലഭിക്കാന്‍ സാധ്യതയുള്ള പരമാവധി തുക നിരവധി പെന്‍ഷനര്‍മാര്‍ക്ക് ലഭിക്കാത്ത ദുരവസ്ഥ നിലവിലുണ്ടെന്നാണ് വിദഗ്ധര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷന്‍ പരമാവധി വര്‍ധിപ്പിക്കാനുള്ള വഴികളുണ്ടെന്ന് പോലും നിരവധി പെന്‍ഷനര്‍മാര്‍ക്ക് അറിവില്ല. ബ്രിട്ടനിലെ 52 ശതമാനവം ഹോംഓണര്‍മാരും തങ്ങള്‍ക്ക് സ്റ്റേറ്റ് ബെനഫിറ്റുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കുക പോലും ചെയ്യുന്നില്ലെന്നാണ് എച്ച് യുബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് പെന്‍ഷന്‍ പ്രായത്തിലെത്തിയ ബ്രിട്ടീഷുകാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ സമ്പാദ്യം, വരുമാനം, അല്ലെങ്കില്‍ പ്രോപ്പര്‍ട്ടി, തുടങ്ങിയ കാര്യങ്ങള്‍ തങ്ങള്‍ക്ക് ബെനഫിറ്റിനുള്ള അര്‍ഹത നിഷേധിക്കുമെന്നാണ് നിരവധി പേര്‍ വിശ്വസിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍  ഓരോ വര്‍ഷവും ഒരു മില്യണിലധികം പേര്‍ മൂന്ന് ബില്യണ്‍ പൗണ്ടിലധികം പെന്‍ഷനര്‍ ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യാതെ പോകുന്ന അവസ്ഥയുണ്ടെന്നാണ് എച്ച് യുബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സിലെ മാനേജിംഗ് ഡയറക്ടറായ സൈമണ്‍ ഗ്രേ വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ തങ്ങള്‍ക്ക് അര്‍ഹതയുള്ള പണത്തെക്കുറിച്ച് നിരവധി പേര്‍ പരിശോധന പോലും നടത്താത്തതെന്താണെന്ന ചോദ്യവും ഇതിനാല്‍ ശക്തമാകുന്നുണ്ട്.

ഇത്തരം ബെനഫിറ്റുകള്‍ക്ക് അര്‍ഹതയുണ്ടോയെന്ന് പരിശോധിക്കുന്നതിന് സഹായമേകുന്ന നിരവധി ഓണ്‍ലൈന്‍ ടൂളുകള്‍ നിലവിലുണ്ട്. ഇതില്‍ എന്‍ടൈറ്റില്‍ഡ്ടു.യുകെ പോലുള്ളവ ഉള്‍പ്പെടുന്നു. നിങ്ങളുടെ സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിന് മറ്റ് ചില വഴികളുമുണ്ട്. നിങ്ങളുടെ നാഷണല്‍ ഇന്‍ഷുറന്‍സ് റെക്കോര്‍ഡും ലഭിക്കുന്ന സ്റ്റേറ്റ് പെന്‍ഷനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. അതായത് പരമാവധി സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതിനായി നിങ്ങള്‍ 35 വര്‍ഷം വരെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യുഷനുകള്‍ നല്‍കണം.

ഇതിനായി 2018-19 വര്‍ഷത്തില്‍ ആഴ്ചയില്‍ അടക്കേണ്ടിയിരുന്നത് 164.35 പൗണ്ടാണ്. വര്‍ഷങ്ങളോളം നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചില്ലെങ്കിലും പെന്‍ഷന്‍ ലഭിക്കുന്നതിന് ചില  വഴികളുണ്ട്. ഇതിനായി ചുരുങ്ങിയത് ആറ് വര്‍ഷമെങ്കിലും നിര്‍ബന്ധമായി നാഷണല്‍ ഇന്‍ഷുറന്‍സ് അടക്കണമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. ഇത് അടക്കുന്നതിനുള്ള അവസാന തിയതി ഓരോ വര്‍ഷവും ഏപ്രില്‍ അഞ്ചാണ്. നിങ്ങളുടെ സ്റ്റേറ്റ് പെന്‍ഷന്‍ വൈകിപ്പിച്ചും നിങ്ങളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും. 

2016 ഏപ്രില്‍ ആറിന് മുമ്പ് സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിലെത്തിയാല്‍
നിങ്ങള്‍ 2016 ഏപ്രില്‍ ആറിന് മുമ്പ് സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിലെത്തിയെങ്കില്‍ നിങ്ങള്‍ക്ക് ലംപ് സം പേമെന്റിന് അര്‍ഹതയുണ്ട്. അതിനായി നിങ്ങള്‍ സ്റ്റേറ്റ് പെന്‍ഷന്‍  ക്ലെയിം ചെയ്യുന്നത് കുറഞ്ഞത് 12 മാസത്തേക്കെങ്കിലും നീട്ടി വയ്ക്കണം. ഇതിലൂടെ നിങ്ങള്‍ക്ക് ഏതാണ്ട് 6713 പൗണ്ടിന്റെ  ലംപ് സം ലഭിക്കും.  ഇതില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് നിരക്കിന് മേലുള്ള രണ്ട് ശതമാനം പലിശയും ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തേക്ക് ബേസിക് സ്റ്റേറ്റ് പെന്‍ഷനായ 125.95 പൗണ്ട്  ഒര3ഴ്ചത്തേക്ക് നീട്ടി വയ്ക്കുമ്പോഴാണിത് ലഭിക്കുന്നത്.

നിങ്ങളുടെ സ്റ്റേറ്റ് പെന്‍ഷന്‍ വാങ്ങുന്നത് ഓരോ അഞ്ചാഴ്ച നീട്ടുമ്പോഴും  ഏതാണ്ട് ഒരു ശതമാനമാണ് വര്‍ധിക്കുന്നത്. ഇത്തരത്തില്‍ മൊത്തത്തില്‍ ഒരു വര്‍ഷം 10.4 ശതമാനം വര്‍ധനവുണ്ടാകുന്നു. 2018-19ല്‍ ബേസിക് സ്റ്റേറ്റ് പെന്‍ഷന്‍ ആഴ്ചയില്‍ 125.95 പൗണ്ടായിരുന്നു. വര്‍ഷത്തില്‍ ഇത് 6549.40 പൗണ്ടായിരുന്നു. പെന്‍ഷന്‍ സ്വീകരിക്കുന്നത് ഒരു വര്‍ഷം നീട്ടിയാല്‍  സ്റ്റേറ്റ് പെന്‍ഷനില്‍ ആഴ്ചയില്‍ 139.05 പൗണ്ട് അല്ലെങ്കില്‍ വര്‍ഷത്തില്‍ 7230.60 പൗണ്ട് എന്നിങ്ങനെ വര്‍ധിച്ചിട്ടുമുണ്ട്.

2016 ഏപ്രില്‍ ആറിന് ശേഷം സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിലെത്തിയാല്‍
നിങ്ങള്‍ 2016 ഏപ്രില്‍ ആറിന് ശേഷം സ്റ്റേറ്റ് പെന്‍ഷന്‍ ഏയ്ജിലെത്തിയാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ കുറഞ്ഞ വര്‍ധനവ് മാത്രമേയുണ്ടാവുകയുള്ളൂ. പുതിയ സ്റ്റേറ്റ് പെന്‍ഷന്‍ ബേസിക് സ്റ്റേറ്റ് പെന്‍ഷനേക്കാള്‍ കൂടുതലായതിലാണിത്. ഒമ്പത് ആഴ്ചയോളം പെന്‍ഷന്‍ വാങ്ങുന്നത് നീട്ടിയാല്‍ ഇതുപ്രകാരം സ്റ്റേറ്റ് പെന്‍ഷനില്‍ ഒരു ശതമാനം വളര്‍ച്ചയുണ്ടാകും. ഫുള്‍ ഇയറില്‍ 5.8 ശതമാനമായിരിക്കും ഈ വര്‍ധനവ്. ആഴ്ചയില്‍ 164.35 പൗണ്ട് അല്ലെങ്കില്‍ വര്‍ഷത്തില്‍ 8546.20 പൗണ്ട് എന്നിങ്ങനെയാണ് നിങ്ങള്‍ക്ക് 2018-19ല്‍ സ്റ്റേറ്റ് പെന്‍ഷന്‍ ലഭിക്കുന്നതെങ്കില്‍ ഇത് വാങ്ങുന്നത് ഒരു വര്‍ഷത്തേക്ക് നീട്ടിയാല്‍ ഇത് ആഴ്ചയില്‍ 173.89 പൗണ്ട് അല്ലെങ്കില്‍ വര്‍ഷത്തേക്ക് 9041.88 പൗണ്ടായി വര്‍ധിക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category