1 GBP = 93.60 INR                       

BREAKING NEWS

കൊച്ചിയില്‍ നിന്നും പാലായില്‍ എത്താന്‍ 20 മണിക്കൂര്‍ എടുത്ത ജനാരവം കണ്ണു തുറപ്പിക്കേണ്ടത് മാണി സാറിനെ കോഴമാണിയാക്കി എന്റെ വക 500 രൂപ പ്രചരണം നടത്തിയ കപടബുദ്ധിജീവികളുടേതാണ്; ശത്രുവിനുപോലും നന്മവരാന്‍ പ്രാര്‍ത്ഥിക്കുന്ന മാണിയെന്ന ലെജന്റിനെ കാലം തിരിച്ചറിയാതിരിക്കുമോ?

Britishmalayali
kz´wteJI³

രു നൂറ്റാണ്ടോളം ഈ നാടിന് വെളിച്ചം പകര്‍ന്ന മാണി സാറിനെ അവസാനമായി ഒന്ന് കാണാന്‍ ഞാനും പോയിരുന്നു. പാലായിലെ മാണി സാറിന്റെ വീടിന് മുന്‍പില്‍ മണിക്കൂറുകളോളം കാത്തു നിന്നതിന് ഒടുവില്‍ വിഷാദ ഗാനം പോലെ മാണി സാറിന്റെ നിശ്ചലമായ മൃതദ്ദേഹം കടലിരമ്പം പോലെ ആര്‍ത്തിളകിയ ജനക്കൂട്ടത്തിനിടയിലേക്ക് വന്നപ്പോള്‍ ഓര്‍ക്കുകയായിരുന്നു ആരായിരുന്നു ഈ മാണി സാര്‍. എന്തിനായിരുന്നു അനേകര്‍ മാണി സാറിനോട് വിരോധം വച്ച് പുലര്‍ത്തിയിരുന്നത്. എന്തുകൊണ്ടാണ് ഇത്രയും ധൃക്ഷണാശാലിയായ മാണി സാറിന് മുഖ്യമന്ത്രി പദം അടുത്തു പോലും എത്താതെ നഷ്ടപ്പെട്ട് പോയത്. എന്തിനായിരുന്നു കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരില്‍ ഒരാളായി കെ.എം മാണിയെ ചിത്രീകരിച്ചത്.

ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നതിന് ഒരു കാരണമുണ്ട്. ഇന്നലെ രാവിലെ എറണാകുളത്ത് നിന്നും കോട്ടയം വഴി പാലായിലേക്കെത്തിച്ച മൃതദ്ദേഹം 20 മണിക്കൂര്‍ കൊണ്ടാണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ഈ 20 മണിക്കൂറില്‍ ഒരു നോക്ക് കാണുന്നതിന് വേണ്ടി ഒഴുകിയെത്തിയത് ലക്ഷങ്ങളാണ്. പാലായിലേയും കോട്ടയത്തേയും കുറവിലങ്ങാടേയും കടുത്തുരുത്തിയിലേയും ഏറ്റുമാനുരിലേയും ഒക്കെ ജനങ്ങള്‍ക്ക് അവരുടെ ജീവിതം കൊണ്ട് സാക്ഷ്യം പറയാന്‍ അനേകം കാര്യങ്ങള്‍ ഉള്ളതുകൊണ്ട് അവര്‍ കണ്ണു നീരോടെ എത്തിച്ചേര്‍ന്നത് മനസിലാക്കാം. എന്നാല്‍ തൃപ്പൂണിത്തുറയിലും പുത്തേട്ടയിലും വൈക്കത്തുമൊക്കെ എത്ര കേരളാ കോണ്‍ഗ്രസുകാര്‍ ഉള്ളത്കൊണ്ടാണ് അവിടെയൊക്കെ ജനസാഗരം ഒഴുകിയെത്തിയത്. ഇതിന് മുന്‍പ് ഇത്രയും വലിയൊരു വിടവാങ്ങല്‍ കേരളം നല്‍കിയിട്ടുള്ളത് കെ. കരുണാകരനും ഇ.കെ നായനാര്‍ക്കും മാത്രമാണ്.

സാക്ഷാല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് വിട പറഞ്ഞപ്പോള്‍ പോലും കേരളം ഇത്രയധികം കരഞ്ഞിട്ടില്ല. എറണാകുളം മുതല്‍ പാലാ വരെ ഒഴുകിയെത്തിയ ലക്ഷക്കണക്കിന് ആളുകളുടെ ചുണ്ടില്‍ നിന്നും വിതുേെമ്പലാ പുറത്ത് വന്നത് മാണി സാര്‍ എന്ന വാക്ക് മാത്രമായിരുന്നു. മാണി സാര്‍ എന്ന നേതാവിന്റെ പരിലാളന കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയ ആയിരങ്ങളുണ്ട്. പട്ടയം നല്‍കിയും വെളിച്ചം നല്‍കിയും പെന്‍ഷന്‍ നല്‍കിയും ആനുകൂല്യങ്ങള്‍ നല്‍കിയും ചികിത്സാ ചെലവ് നല്‍കിയും ഒടുവില്‍ കാരുണ്യാ എന്ന അപൂര്‍വ്വമായ പദ്ധതിയിലൂടെ അനേകം ആളുകളുടെ രോഗാവസ്ഥയില്‍ സഹായം നല്‍കിയുമൊക്കെ മാണി സാര്‍ നേരിട്ട് ഇടപെടുകയായിരുന്നു നേതാവെന്ന നിലയില്‍. ഏതൊരു ഭരണാധികാരിയും ചെയ്യുന്നതല്ലേ മാണി സാറും ചെയ്തത് എന്ന് ചോദിക്കുന്നവര്‍ക്ക് മാണി സാറിനെ കുറിച്ചോ മലയോര കര്‍ഷകരെ കുറിച്ചോ ഒന്നും അറിയില്ല എന്നതാണ് സത്യം.

കെ.എം മാണി എന്നൊരു നേതാവ് ഇല്ലായിരുന്നെങ്കില്‍ മധ്യ തിരുവിതാംകുറില്‍ ജനിച്ച് വളരുകയും കേരളത്തിന്റെ മലയോര പ്രദേശങ്ങളിലേക്ക് പടര്‍ന്ന് പിടിക്കുകയും ചെയ്ത മലയോര കര്‍ഷകര്‍ ഇന്നും പട്ടയമില്ലാത്ത ഭൂമിയുള്ളവരും വൈദ്യുതിയില്ലാത്ത വീടുള്ളവരും കൈയേറ്റക്കാര്‍ എന്ന ലേബലില്‍ അധിക്ഷേപിക്കപ്പെടുന്നവരുമായിരുന്നു. മലപ്പുറത്തേയും വയനാട്ടിലേയും കാസര്‍കോടേയും കണ്ണൂരിലേയും ഇടുക്കിയിലേയും പാലക്കാട്ടേയും ഒക്കെ മലയോര പ്രദേശങ്ങളിലേക്ക് പടര്‍ന്ന് പിടിച്ച മലമ്പാമ്പിനോടും മലേറിയയോടും പൊരുതി വിജയിച്ച ഒരു തലമുറ ഈ നാടിന്റെ ചരിത്രത്തിലുണ്ട്. അവരുടെ പിന്‍ഗാമികളാണ് എന്നെപോലെയുള്ള അനേകായിരങ്ങള്‍.

അവരുടെ കണ്ണീരൊപ്പാന്‍ അവരുടെ വിഷമം മനസിലാക്കാന്‍ മാണിസാറിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് മാണി സാറിനെ ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തിയത്. നായനാര്‍ക്കും കരുണാകരനും കൊടുത്തതിനേക്കാള്‍ അന്തസുള്ള ഒരു അന്ത്യാഭിവാദ്യം നല്‍കിയത്. ഇത്തരുണത്തില്‍ എനിക്കെന്റെ മാധ്യമ സുഹൃത്തുക്കളോടും പൊതു സമൂഹത്തിലെ ബുദ്ധി ജീവി ജാഢ കാണിക്കുന്ന ചിലവരോടും ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എന്താണ് മാണിസാറിനോട് നിങ്ങള്‍ക്കിത്ര വിരോധം. എന്തുകൊണ്ടാണ് 50 കൊല്ലം പൊതുപ്രവര്‍ത്തനം നടത്തിയ മാണി സാര്‍ എന്ന മനുഷ്യസ്നേഹിയോട് നിങ്ങള്‍ തീര്‍ത്താല്‍ തീരാത്ത പകയോടെ പെരുമാറിയത്.

ഒരാളോടും ദേഷ്യപ്പെടാതെ ഒരാളോടും പ്രതികാരം തീര്‍ക്കാതെ എല്ലാവരുടേയും നന്മ മാത്രം ആഗ്രഹിച്ച ഒരു നേതാവായിരുന്നു മാണി സാര്‍. മാണി സാറിനെ പച്ചയ്ക്ക് തെറി വിളിച്ചും അധിക്ഷേപിച്ചും നടന്ന പി.സി ജോര്‍ജിനോട് പോലും മാണി സാര്‍ പരുഷമായി സംസാരിച്ചിട്ടില്ല. ഈ മനുഷ്യന്‍ അഴിമതിയില്ലാത്ത സ്വാത്വികനായ മാതൃകയായ നേതാവാണ് എന്ന് വിശ്വസിക്കുന്നൊരു വിഡ്ഢിയല്ല ഞാന്‍. കേരളാ കോണ്‍ഗ്രസ് പോലൊരു സ്വകാര്യ രാഷ്ട്രീയ പാര്‍ട്ടിയെ നട്ടു വളര്‍ത്തി പരിപാലിച്ച് ഇത്രയധികം ജനപ്രതിനിധികള്‍ ഉള്ള പ്രസ്ഥാനമായി കഴിഞ്ഞ 60 കൊല്ലം മുന്‍പോട്ട് കൊണ്ടു പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അഴിമതി ആ പരിസരത്തൊക്കെ ഉണ്ടാകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category