1 GBP = 87.90 INR                       

BREAKING NEWS

അമ്മയ്ക്കൊപ്പം ലോകം കാണാതെ അവര്‍ മടങ്ങി; പ്രസവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ദുരന്തം തട്ടിയെടുത്തത് പുതുലോകത്തേയ്ക്ക് കാല്‍ വയ്ക്കാനിരുന്ന രണ്ടു കുരുന്നു ജീവനുകളെ; അമ്മയുടെ ഇടത്തും വലത്തുമായി ചേര്‍ന്ന് കിടന്ന അവരെ യാത്രയാക്കാന്‍ നാടു മുഴുവന്‍ എത്തി; ദുരന്തം മിനി പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കാനിരിക്കെ

Britishmalayali
kz´wteJI³

വെള്ളറട: ഈ ലോകം കാണാതെ അമ്മയുടെ ചുടുചുംബനം ഏല്‍ക്കാനാവാതെ അവരും ചേതനയറ്റ അമ്മയ്ക്കൊപ്പം യാത്രയായി. മിനിയുടെ അന്ത്യ യാത്രയില്‍ ജനിക്കാതെ മരിച്ച രണ്ടു പൊന്നോമനകളും അവള്‍ക്കൊപ്പം കൂടി. ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും. ലോകം കാണാതെ മടങ്ങാന്‍ വിധിക്കപ്പെട്ട കുഞ്ഞുങ്ങള്‍. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. ചടങ്ങിനെത്തിയവരുടെയെല്ലാം കണ്ണുകള്‍ ഈറനണിഞ്ഞു.

അവര്‍ ഒരു തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും ദൈവം ഇത്ര ക്രൂരനാണോ എന്ന്. പ്രസവത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കെഎസ്ആര്‍ടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് പന്നിമല കൂതാളി ഇരിപ്പുവാലി റോഡരികത്ത് വീട്ടില്‍ ഷിബുജോണിന്റെ ഭാര്യ മിനി(30) ഇക്കഴിഞ്ഞ ചൊവ്വാഴ്ച മരിക്കുന്നത്.

മിനിയെയും കുട്ടികളെയും യാത്രയാക്കാന്‍ നാട് മുഴുവന്‍ എത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഭര്‍ത്താവ് ഷിബുജോണ്‍ ഉള്‍പ്പെടെ ബന്ധുക്കള്‍ പലരും ബോധരഹിതരായി. ഇവരെ ആശുപത്രിയിലേയ്ക്കു മാറ്റി. കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സായിരുന്നു മിനി. നാട്ടില്‍നിന്നു കാരക്കോണം ആശുപത്രിയിലെത്തുന്ന എല്ലാവര്‍ക്കും സഹായി ആയിരുന്നു മിനി.

മിനിയുടെ സംസ്‌കാരചടങ്ങുകള്‍ നടന്ന ഇന്നലെ നാടിന്റെ വിങ്ങല്‍ അലമുറയായി മാറി. അമ്മയുടെ ഇടത്തും വലത്തുമായി ചെറുപെട്ടികളില്‍ മരിച്ചകുട്ടികളെയും കിടത്തിയിരുന്നത് സഹിക്കാവുന്ന കാഴ്ചയായിരുന്നില്ല. ആര്‍ക്കും ആരേയും സമാധാനിപ്പിക്കാന്‍ കഴിയാത്ത സ്ഥിതി. ഒരു കുഴിയില്‍ തന്നെ അടുത്തടുത്തായിട്ടാണ് മൂന്ന് മൃതദേഹങ്ങളും സംസ്‌കരിച്ചുത്. നടന്നതെന്തെന്നുപോലുമറിയാതെ നാലുവയസുള്ള മൂത്ത കുട്ടികള്‍ ബന്ധുക്കളുടെ ഒക്കത്തിരുന്ന് എല്ലാം നോക്കി വിതുമ്പുന്നുണ്ടായിരുന്നു. അവരും ഇരട്ടകളാണ്. ആബേന്‍ ജോണും ആബേല്‍ജോണും.

പ്രസവത്തിനായി 16ന് ആശുപത്രിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. ശമ്പളത്തോടുള്ള 6 മാസ അവധിയുടെ കാര്യങ്ങള്‍ ശരിയാക്കാനായി ഓട്ടോറിക്ഷയില്‍ പേരൂര്‍ക്കടയിലെ ഇഎസ്ഐ ഓഫിസില്‍ പോയി മടങ്ങുമ്പോള്‍ ധനുവച്ചപുരത്തിനു സമീപം മെയ്പുരത്തായിരുന്നു അപകടം. മിനിയുടെ നാട്ടില്‍നിന്നുതന്നെ നെയ്യാറ്റിന്‍കരയിലേയ്ക്കു പോയ കെഎസ്ആര്‍ടിസി ബസ് ഓട്ടോറിക്ഷയില്‍ വന്നിടിക്കുകയായിരുന്നു. ബസിന് അമിതവേഗവും നിയന്ത്രണക്കുറവും ഉണ്ടായിരുന്നുവെന്ന് യാത്രക്കാര്‍ സൂചിപ്പിച്ചതായി മിനിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവ സ്ഥലത്തിനടുത്തുള്ള സിസിടിവിയിലെ ദൃശ്യങ്ങളും ഇത് വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category