1 GBP = 92.70 INR                       

BREAKING NEWS

ക്രിസ്തു വൈദീകരെ ഏല്‍പ്പിച്ചിരിക്കുന്ന അജപാലന ദൗത്യം വിശ്വാസികളുടെ ആല്‍മീയ പരിരക്ഷയുള്‍പ്പെടുന്ന വിശ്വാസ സംരക്ഷണം മാത്രമാണ്; അതിലൂടെ മാത്രമേ സഭ ഇനിയും വളരുകയുള്ളൂ: റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും വലിയ സഭയുടെ കേന്ദ്രബിന്ദു ആയ യേശു ക്രിസ്തുവിന്റെ ജീവിതത്തിലൂടെയുള്ള അനുകമ്പയുടെയും സഹനത്തിന്റെയും മാതൃക   ആധുനിക യുഗത്തില്‍ എത്രത്തോളം പ്രസക്തിയുണ്ടെന്നും പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും പല വ്യക്തികളും വിവിധ മാധ്യമങ്ങളിലൂടെ വിചിന്തനം ചെയ്യാറുണ്ട്.  പ്രത്യേകിച്ചും ശാസ്ത്രം ഇത്രയും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍. ലോകമെന്പാടുമുള്ള ക്രിസ്ത്യാനികളെല്ലാം ക്രിസ്തുവില്‍ വിശ്വസിക്കുകയും  അദ്ദേഹത്തിന്റെ അനുയായികളെന്നു പ്രഘോഷിക്കുകയും ചെയ്യുന്നുണ്ട്. എല്ലാവരും തന്നെ ക്രിസ്തുവിനെ ആരാധിക്കുന്നതിനോടൊപ്പം രക്ഷകനെ ഓരോരുത്തരുടെയും ഹൃദയങ്ങളിലേയ്ക്ക് ഉള്‍ക്കൊള്ളുവാനും തയ്യാറാവുന്നുണ്ട്. പക്ഷേ എത്ര ക്രിസ്ത്യാനികള്‍ യഥാര്‍ഥ യേശുക്രിസ്തുവിന്റെ ജീവിത മാതൃക പിന്തുടരുവാന്‍ തയ്യാറാവുന്നുണ്ട്.

ഇന്ന് ലോകമെമ്പാടും കോടാനുകോടി ജനങ്ങള്‍ ക്രിസ്തുവിന്റെ അനുയായികളെന്നു അവകാശപ്പെടുന്നു. റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍സും, മൗലികവാദികളും പുരോഗമനവാദികളും പരിഷ്‌കൃതവാദികളും അടങ്ങുന്ന ധാരാളം വ്യക്തിത്വങ്ങള്‍ യേശു ക്രിസ്തുവിനെ രക്ഷിതാവായി തിരഞ്ഞെടുത്തുകൊണ്ടു പിന്തുടരുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. ഇവര്‍ക്കെല്ലാവര്‍ക്കും വ്യത്യസ്ഥമായ ക്രിസ്തീയ കാഴ്ച്ചപ്പാടുകളും  ജീവിത നിലപാടുകളുമുണ്ട്. അവരോരുത്തരുടേയും ജീവിത സാഹചര്യങ്ങള്‍ വളരെയധികം സങ്കീര്‍ണത നിറഞ്ഞതാണ്. വേറിട്ട മതാചാരാനുഷ്ടാനങ്ങളിലും ധാര്‍മികത നിറഞ്ഞ വിശ്വാസങ്ങളിലും വ്യക്തികള്‍ക്ക് സത്യവും നീതിയും തമ്മില്‍ തിരിച്ചറിവുണ്ടാകുവാന്‍ വളരെയധികം കഷ്ടപ്പെടുകയും ചെയ്യുമ്പോളും മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിതം ഹോമിച്ച ക്രിസ്തു ദേവന്റെ ബലിയായ ജീവിതം തങ്ങളുടെ ജീവിതത്തിലേയ്ക്ക് അനുകരിക്കുവാനും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനും ഇന്നത്തെ ക്രിസ്ത്യാനികള്‍ക്ക് സാധ്യമാകുന്നുണ്ടെങ്കില്‍ വിശ്വാസജീവിതം വിജയകരമാവുകയാണ്. എന്നാല്‍ ക്രിസ്തുവിന്റെ ജീവിതകാലത്തെ വ്യക്തികളിലും സമൂഹങ്ങളിലും നിലനിന്നിരുന്ന പല ജീവിത രീതികളും കാഴ്ച്ചപ്പാടുകളും ഇന്നത്തെ അപേക്ഷിച്ചു വളരെ വ്യത്യസ്ഥമായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ആദിമ സഭയില്‍ ക്രിസ്തുവിന്റെ അനുയായികളായിരുന്നവര്‍ യേശുവിനെ അനുഗമിക്കാന്‍ തയ്യാറായിരുന്നവര്‍ ക്രിസ്തു മാര്‍ഗം കൂടിയവരെന്നാണ് അറിയപ്പെട്ടിരുന്നത്. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിത സൗകര്യങ്ങളും ബന്ധുമിത്രാദികളെയും ത്യജിച്ചു ക്രിസ്തുവിന്റെ കരുണയുടെയും സഹനത്തിന്റെ ജീവിതം ജീവിക്കുവാന്‍ തയ്യാറായവര്‍.

വിശുദ്ധ ബൈബിള്‍ ഒരു പുസ്തകം തന്നെയെന്നു വിശ്വസിക്കുമ്പോഴും പഴയ നിയമവും പുതിയ നിയമവും തമ്മില്‍ ഉള്ളടക്കത്തില്‍ വലിയ അന്തരമുണ്ട്. പഴയ നിയമത്തില്‍ പാപിയെ ശിക്ഷിക്കുന്ന ദൈവത്തെ അവതരിപ്പിക്കുമ്പോള്‍ പുതിയ നിയമത്തില്‍ പാപിയെ രക്ഷിക്കുന്ന ദൈവത്തെയാണ് അവതരിപ്പിക്കുന്നത്. അതോടൊപ്പം തന്നെ പുതിയ നിയമം പഴയ നിയമത്തിന്റെ പിന്തുടര്‍ച്ചയെന്ന് അവകാശപ്പെടുന്നതിന്റെ പ്രധാന കാരണം പഴയ നിയമത്തില്‍ പ്രതിപാദിക്കുന്ന നൂറോളം പ്രവചനങ്ങളുടെ സാക്ഷാല്‍ക്കാരമാണ് പുതിയ നിയമം. അതിലുപരി പഴയ നിയമത്തിലേ രക്ഷയിലേയ്ക്ക് നയിക്കുന്ന പല തത്ത്വങ്ങളും പുതിയ നിയമത്തില്‍ ഉപമകളിലൂടെ വിശദീകരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും പ്രത്യാശയേകുന്ന രക്ഷകന്റെ അവതരണം, പാപികള്‍ക്ക് പാപമോചനം നല്‍കുന്ന രക്ഷകന്റെ വരവിനെപ്പറ്റി പഴയ നിയമത്തില്‍ ധാരാളം സ്ഥലങ്ങളില്‍ പ്രവചിക്കുന്നുണ്ട്. പുതിയ നിയമം ഈ രക്ഷയുടെ പ്രവചനത്തിന്റെ സാക്ഷാല്‍ക്കാരം. പഴയ നിയമത്തില്‍ ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെപ്പറ്റി മാത്രം പ്രതിപാദിക്കുമ്പോള്‍ പുതിയ നിയമം ലോകത്തിലുള്ള എല്ലാ ജീവജാലങ്ങള്‍ക്കും രക്ഷയുടെ സന്ദേശം നല്‍കികൊണ്ട് ജീവനുള്ള എല്ലാവരും ഒന്നാണെന്ന് സ്ഥിരീകരിക്കുന്നു. ചുരുക്കത്തില്‍ ഈ രണ്ടു ഗ്രന്ഥങ്ങളിലൂടെ കരുണാമയനും നീതിമാനുമായ ദൈവത്തെ വിവിധ കാലഘട്ടങ്ങളിലെ മനുഷ്യന്റെ ജീവിത ശൈലിയിലൂടെ അവതരിപ്പിക്കുന്നു. പൊതുവെ അന്വേഷണതല്‍പരരായ മനുഷ്യരുടെ മുന്‍പില്‍ ദൈവം തന്നെത്തന്നെ അവതരിപ്പിക്കുന്നു. ബൈബിളില്‍ പ്രതിപാദിക്കുന്ന ജീവിതശൈലി പിന്തുടരുമ്പോള്‍ എല്ലാ മനുഷ്യര്‍ക്കും നിത്യരക്ഷയിലേയ്ക്ക് അഥവാ ദൈവത്തിലേയ്ക്ക് എത്തിച്ചേരുവാനുള്ള മാര്‍ഗം പഠിപ്പിക്കുന്നു.

ആധുനിക മനുഷ്യന്‍ തന്റെ സങ്കല്‍പ്പങ്ങള്‍ക്കതീതമായ ശാസ്ത്ര പുരോഗതി കൈവരിച്ചിരിച്ചുകൊണ്ടു പ്രപഞ്ചത്തിന്റെ ഉത്ഭവത്തിന്റെയും നിലനില്‍പിന്റെയും കാതലായ പല രഹസ്യങ്ങളും അന്വേഷിച്ചു കണ്ടെത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു ജീവന്‍ ഉത്ഭവിപ്പിക്കുവാനുള്ള എല്ലാ ഘടകങ്ങളും വേര്‍തിരിച്ചെടുത്തപ്പോഴും ശാസ്ത്രജ്ഞന്മാരുടെ മുന്‍പില്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന രഹസ്യം ഒന്നു മാത്രമാണ് ജീവന്റെ എല്ലാമെല്ലാമായ കണിക അതായത് ജീവന്റെ തുടിപ്പ് അഥവാ ക്രിസ്ത്യാനികളുടെ വിശ്വാസമായ ആല്‍മാവ്. അധികം താമസിയാതെ തന്നെ ഈ ദൈവീകരഹസ്യം ലോകശാസ്ത്രജ്ഞന്മാരുടെ മുന്‍പിലെത്തിപ്പെടുമെന്ന് അവരുടെ അക്ഷീണമായ ഗവേഷണ മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ നൂറ്റാണ്ടുകളുടെ ശാസ്ത്രമുന്നേറ്റത്തിനുശേഷവും മനുഷ്യന് ഏറ്റവും അമൂല്യമായ ജീവന്‍ ദൈവീക സൃഷ്ടിയല്ലായെന്നു ശാസ്ത്രത്തിന് തെളിയിക്കുവാന്‍ സാധിച്ചിട്ടില്ല.

ലോകജനസംഖ്യാ വര്‍ദ്ധനവിനൊപ്പവും ക്രിസ്ത്യാനികളുടെ അംഗസംഖ്യയും വളരുന്നത് ആശ്വാസാജനകമാണെങ്കിലും അമേരിക്കയിലും യൂറോപ്പിലാകമാനത്തിലും ക്രിസ്ത്യാനികളുടെ അംഗസംഘ്യ കുറഞ്ഞു കൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. 1910ല്‍ യൂറോപ്പില്‍ 95 ശതമാനം ക്രിസ്ത്യാനികളുളുണ്ടായിരുന്നപ്പോള്‍ ഇപ്പോള്‍ 76 ശതമാനമായി ചുരുങ്ങി അമേരിക്കയില്‍ 96 ശതമാനത്തില്‍ നിന്നും 86 ശതമാനത്തിലേയ്ക്കും കുറഞ്ഞു. എന്നാല്‍ സബ് - സഹാറന്‍ ആഫ്രിക്കയിലും ഏഷ്യയിലുമായി ക്രിസ്ത്യാനികളുടെ അംഗസംഖ്യ വളരുന്നതാണ് ആഗോളതലത്തില്‍ കുറവുകളെ തുല്യപ്പെടുത്തുന്നത്. കാലോചിതമായ ആധുനികവല്‍ക്കരണവും ശരിയായ മതേതരവിദ്യാഭ്യാസവും ഒരു പരിധിവരെ വ്യക്തികളില്‍ അറിവ് വര്‍ദ്ധിപ്പിച്ചുയെന്നു നിരീശ്വരവാദികള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും. വിശ്വാസരാഹിത്യത്തിനു ഇതൊന്നും സ്ഥാപിതമായ വസ്തുതയായി കണക്കാക്കപ്പെടുന്നില്ല. കാരണം മറ്റൊന്നുമല്ല അറിവ് ഒരു കാലത്തും പൂര്‍ണ്ണമായിരുന്നില്ല എക്കാലവും പഴയതിനെ തിരുത്തികൊണ്ടു പുതിയ അറിവുകള്‍ ഉരുത്തിരിഞ്ഞുകൊണ്ടിരുന്നു. ഇന്റര്‍നെറ്റിലൂടെയുള്ള വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണെന്നു അവകാശപ്പെടുന്നവര്‍ നിലവിലുള്ള അറിവിന്റെ ബലഹീനതതകളേയും തെളിവുകളുടെ അഭാവങ്ങളെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.  

നസറെത്തിലെ യേശു മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു എന്നുള്ളതാണ് ക്രൈസ്തവതയുടെ അടിസ്ഥാന വിശ്വാസമാണ് അതിലുറച്ചതാണ് ആഗോളക്രിസ്തുസഭ. ഈ സംഭവത്തിന് ദൃക്‌സാക്ഷികളുള്ളതായി പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളും സാക്ഷ്യപ്പെടുത്തുന്നു. ഒന്നോ രണ്ടോ വ്യക്തികളല്ല മറിച്ച് അഞ്ഞൂറില്‍പരം ദൃക്‌സാക്ഷികളുണ്ടെന്നു അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ ആധുനിക യുഗത്തിലെ ഭൂരിഭാഗം സുവിശേഷ പണ്ഡിതന്മാരും വിശ്വസിക്കുന്നത്  നിലവിലുള്ള ഈ സുവിശേഷങ്ങളെല്ലാം രചിക്കപ്പെട്ടിട്ടുള്ളത് യേശു മരിച്ച് ഏതാനും ദശാബ്ദങ്ങള്‍ക്കു ശേഷമാണെന്നാണ് അതുകൊണ്ടുമാത്രം  ദൃക്‌സാക്ഷികളുണ്ടെന്നുള്ള വാദം നിലനില്‍ക്കുന്നിയിലായെന്നും.

അഭ്യസ്ഥവിദ്യരായ പല യാഥാസ്ഥിതിക ക്രിസ്ത്യാനികളും യുക്തിവാദികളുടെയും നിരീശ്വരവാദികളുടെയും ഇതുപോലുള്ള വാദമുനകള്‍ തകര്‍ക്കുന്നത് പഴയ നിയമത്തിലേ പ്രവചനങ്ങള്‍ ഉയര്‍ത്തിക്കാട്ടിത്തന്നെയാണ്. അതായത് ക്രിസ്തീയ വിശ്വാസത്തിന്റെ രണ്ടാമത്തെ അടിസ്ഥാനപരമായ അവകാശവാദമായ പഴയനിയമത്തിലെ നൂറുകണക്കിന് പ്രവചനങ്ങളാല്‍ യാഥാര്‍ഥ്യമായത് നസറായനായ യേശുവിന്റെ ഭൂമിയിലേക്കുള്ള അവതരണത്തിലൂടെ. അങ്ങനെ വരുമ്പോള്‍ മരിച്ചവരില്‍നിന്ന് അവന്‍ ഉയിര്‍പ്പിക്കപ്പെട്ടുവെന്ന അവകാശവാദവും ശരിയാണെന്ന് തന്നെ വിശ്വസിക്കേണ്ടിവരും. അങ്ങനെ മനുഷ്യ മനസുകള്‍ക്ക് അപ്രാപ്യമാണെങ്കിലും വിശ്വസനീയമായ വാദഗതികളുയര്‍ത്തി ക്രിസ്തീയ സഭയുടെ അടിത്തറയായ വിശുദ്ധ ഗ്രന്ഥത്തിലെ പഴയ നിയമവും പുതിയ നിയമവും പരസ്പര പൂരകങ്ങളായി നിലനില്‍ക്കുന്നു.

ശാസ്ത്രം തെളിവുകളില്‍ വിശ്വസിക്കുന്നതുകൊണ്ടു തെളിയാക്കപ്പെടാത്തതിനെ തള്ളിപ്പറയുന്നില്ല അതുകൊണ്ടു തന്നെ ബുദ്ധിമാനായ സ്രഷ്ടാവ് അതായതു ദൈവം അമാനുഷികശക്തിയിലൂടെ ഈ പ്രപഞ്ചം മുഴുവന്‍ സൃഷ്ടിച്ചു എന്ന അവകാശവാദത്തെ തള്ളിപ്പറയുന്നില്ല. അതോടൊപ്പം ഏതോ അദൃശ്യ ശക്തിയുടെ കരങ്ങളാല്‍ നിലവില്‍ വന്നു എന്ന തത്ത്വവും തള്ളിക്കളയുന്നില്ല. എന്നാല്‍ ശാസ്ത്രം ഒരു കാര്യം ഉറപ്പിച്ചു പറയുന്നുണ്ട് സ്രഷ്ടാവ് ഈ പ്രപഞ്ചത്തെ സൃഷ്ടിക്കാന്‍ അമാനുഷികമായി ശക്തി ഉപയോഗിച്ചിരിക്കാം. പക്ഷേ സൃഷ്ടി പൂര്‍ത്തിയായതിനുശേഷം, അമാനുഷികതയെ ഈ പ്രപഞ്ചത്തില്‍ നിന്നും നീക്കം ചെയ്തതായി. കാരണം പിന്നീട് സംഭവിക്കുന്നതെല്ലാം പരിണാമ പ്രക്രിയ മാത്രമാണ്. മനുഷ്യന്റെ ഭൂമിയിലെ ജീവിതം മൂലമുണ്ടാകുന്ന പരിണാമപ്രക്രിയകള്‍.

ആഗോള ക്രിസ്തീയ സഭയിലുണ്ടാവുന്ന വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വിശ്വാസികളുടെയും നേതൃത്ത്വത്തിന്റെയും പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലം മാത്രമാണ്. ലോകം വളരുന്നതിനോടൊപ്പം തന്നെ നിലവിലുള്ള സമ്പ്രദായങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കുന്നത് പരിണാമ പ്രക്രിയ മൂലമാണ്. യാഥാസ്ഥിതിക ചിന്താഗതികള്‍ കൊണ്ട് കുറച്ചു നാളുകള്‍ തടഞ്ഞു നിര്‍ത്തുവാനും ഒഴിവാക്കുവാനും സാധിച്ചേക്കും. പക്ഷേ എല്ലാക്കാലവും സാധിക്കില്ല. അങ്ങനെ എന്നും ചെറുത്തുനിറുത്തുവാന്‍ ശ്രമിച്ചാല്‍ അധികം താമസിയാതെ നശിക്കുവാന്‍ തുടങ്ങും. വികസിത രാജ്യങ്ങളിലെ ക്രിസ്തീയ സഭകള്‍ ശോഷിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. ഭാരതത്തിലും ഇതാവര്‍ത്തിക്കാതിരിക്കണമെങ്കില്‍ ക്രിസ്തീയ സഭ വളരണമെങ്കില്‍ അഭ്യസ്തവിദ്യരായ വിശ്വാസികളെയും സഭയുടെ  ഒപ്പം നിര്‍ത്തി  ദൈനദിന ഭരണചുമതലകളില്‍ പങ്കാളികളാക്കണം.

ഇനിയും കാനന്‍ നിയമത്തിന്റെയും ദൈവിക ശാപത്തിന്റെയും സഭാ സംരക്ഷണത്തിന്റെയും പേര് പറഞ്ഞു വിശ്വാസികളെ പേടിപ്പിക്കാമെന്നു വ്യാമോഹിക്കരുത്. പകരം വിശ്വാസികളുടെ വിയര്‍പ്പാണ് സഭയെന്നു സമ്മതിച്ചുകൊണ്ടും വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്ന പണത്തിന്റെ കൃത്യമായ കണക്ക് അറിയുവാനുള്ള അവകാശം അവര്‍ക്കുണ്ടെന്നു തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യണം. പ്രാവര്‍ത്തികമാക്കേണ്ട ചര്‍ച്ച് ബില്ലിലൂടെ ഓരോ സാധാരണ വിശ്വാസിയും ആഗ്രഹിക്കുന്നത് സഭയുടെ നാശമല്ല മറിച്ചു സഭയുടെ സംരക്ഷണമാണ്. സഭാ സ്ഥാപനങ്ങളിലെ വരവ് ചിലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും. അവയില്‍ എന്തെങ്കിലും തിരിമറി നടന്നു എന്ന് തോന്നിയാല്‍ സഭാംഗങ്ങളായവര്‍ക്കു പരാതിപ്പെടുവാനും സ്വാഭാവികനീതി സാധ്യമാക്കുവാനും ഉതകുന്ന ഒരു ട്രിബ്യുണല്‍ സ്ഥാപിക്കുക.

ഇങ്ങനെയൊരു നിയമത്തിന്റെ അഭാവമാണ് അഹങ്കാരത്തിന്റെ മൂര്‍ത്തീഭാവങ്ങളായ ഫ്രാങ്കോമാരെയും റോബിന്‍മാരെയും ഇപ്പോള്‍ ആന്റണിമാരെയും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നുവെന്നു വിശ്വാസികള്‍ തിരിച്ചറിഞ്ഞു തുടങ്ങി. ഇനിയെങ്കിലും സഭാ സ്വത്തുക്കളുടെ ഭരണത്തിനായുള്ള പിടിവാശി ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ പ്രകാശിപ്പിക്കുന്ന ഹൃദയത്തിനു ഉടമകളായി ക്രിസ്തു പണിത സഭയെ പരിഭോഷിപ്പിക്കുവാന്‍ നിങ്ങളെ ഏല്‍പിച്ചിരിക്കുന്നു അജപാലന ദൗത്യം മാത്രം നിറവേറ്റുക. ഓരോ വൈദീകനും വിശുദ്ധ ജീവിതം നയിക്കുവാനും വിശ്വാസികളെ ആല്മീയമായി സംരക്ഷിക്കുവാനുമാണ് ദൈവീകവിളി അനുസരിച്ചു  സെമിനാരിയില്‍ ചേര്‍ന്നതും ഇപ്പോള്‍ ദൈവവേല ചെയ്യുന്നതും അല്ലാതെ സ്വത്തുക്കള്‍ ഭരിക്കാമെന്നുള്ള ദുരാഗ്രഹം കൊണ്ടല്ല. സ്വാര്‍ത്ഥ മോഹങ്ങള്‍ ഇനിയും ബാക്കിയുണ്ടെങ്കില്‍ തിരുവസ്ത്രം ഉപേക്ഷിക്കുവാനുള്ള സ്വാതന്ത്ര്യം നിലനില്‍ക്കുന്നു എന്നാല്‍ തിന്മ പ്രവര്‍ത്തിച്ചു തിരുസഭയെ തകര്‍ക്കുവാനുള്ള അധികാരമാര്‍ക്കും നല്‍കിയിട്ടില്ല.

യേശു ക്രിസ്തുവിന്റെ പാപമോചന ബലിയുടെ ഓര്‍മ്മ ആചരിക്കുന്ന ഈ വലിയ ആഴ്ച്ചയില്‍ മനുഷ്യജീവിതത്തിന് ഏറ്റവും വിലപ്പെട്ട സ്വന്തം ജീവന്‍ തന്നെ മറ്റുള്ളവരുടെ പാപമോചനത്തിനായി ബലിയായി അര്‍പ്പിക്കുന്ന യേശു ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാണ് ഓരോ പുരോഹിതനുമെന്നു അഭ്യസ്തവിദ്യരായ വിശ്വാസികള്‍ ഏറ്റുപറയുവാനുള്ള സ്ഥിതിവിശേഷമുളവായെങ്കില്‍ മാത്രമേ വിശ്വാസികളുടെ വിശ്വാസം നിലനില്‍ക്കുകയുള്ളൂ. അനുദിനം സാംസ്‌കാരികമായും സാമ്പത്തികമായും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയാണ് ഇപ്പോള്‍ ഭാരതത്തിലുള്ളത്. തെറ്റ് ചെയ്യുന്ന വ്യക്തികളെ തിരിച്ചറിയുവാനുള്ള അറിവ് ഇപ്പോള്‍ ഭാരതത്തിലേ ക്രിസ്ത്യാനികള്‍ക്കുണ്ട് ഈ വസ്തുത ഇനിയും സഭ മനസിലാക്കുന്നില്ലെങ്കില്‍ ഭാരതത്തില്‍ കത്തോലിക്കാ സഭ വീണ്ടും ശോഷിച്ചുപോകും.gfhfgh 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category