1 GBP = 94.40 INR                       

BREAKING NEWS

''ഗായത്രി നായര്‍... സെന്‍സേഷണല്‍ ഹിറ്റ് ഇന്‍ യുകെ''; ഈ മലയാളി പെണ്‍കുട്ടിയെ കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് എത്ര എഴുതിയിട്ടും മതിയാകുന്നില്ല; ബ്രിട്ടീഷ് സംഗീത ലോകത്തു ചുവടുറപ്പിച്ച ആദ്യ മലയാളിയെന്ന പേര് ഗായത്രിക്കു സ്വന്തം; ഈ ശബ്ദം കാതോര്‍ത്തിരിക്കുന്നത് ലക്ഷക്കണക്കിന് സംഗീത പ്രേമികള്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ആരാണ് ഗായത്രി നായര്‍? മലയാളികള്‍ ഒരു പക്ഷെ ഈ പേരിനു മുന്നില്‍ അല്‍പം പകച്ചേക്കും. ഒരുപക്ഷെ പരിചയക്കാരായ ഏതെങ്കിലും ഗായത്രി നായര്‍ ഉണ്ടോ എന്നും മനസ്സില്‍ തപ്പിയേക്കും. എന്നാല്‍ 17കാരിയായ വെസ്റ്റേണ്‍ മ്യൂസിക്കിലെ സെന്‍സേഷണല്‍ ഗായിക എന്ന് പറഞ്ഞാല്‍ ഒരു മലയാളിയും തിരിച്ചറിയാന്‍ വഴിയില്ല. എന്നാല്‍ ഓരോ സാധാരണക്കാരനായ ബ്രിട്ടീഷുകാരനും ഈ ഗായത്രിയെ അറിയും. മലയാളിയായ ഈ പെണ്‍കുട്ടിയാണ് ഇപ്പോള്‍ ബ്രിട്ടീഷ് ജനതയുടെ ആരാധന പാത്രം, ഇവളാണ് ഇപ്പോള്‍ ജന മനസുകളില്‍ സംഗീതത്തിലൂടെ ആനന്ദം എത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഐടിവിയുടെ പോപ്പുലര്‍ സംഗീത പരിപാടിയായ ദി വോയ്‌സിന്റെ സെമി ഫൈനലില്‍ എത്തിയതോടെയാണ് ഗായത്രി കൂടുതല്‍ ആളുകളുടെ ആരാധന നേടി സജീവമായത്. ഇപ്പോള്‍ ഗായത്രിയുടെ പാട്ടുകള്‍ റിലീസ് ചെയ്യാന്‍ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരാണ് യൂറോപ്പില്‍ ഉള്ളത്. ഒരുപക്ഷെ ഗായത്രിയോളം പ്രശസ്തയായ മറ്റൊരു മലയാളിയെ ബ്രിട്ടനില്‍ തന്നെ കണ്ടെത്തുക പ്രയാസം ആയിരിക്കും.
സംഗീതം, യൂറോപ്യരെ പോലെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവര്‍ ഭൂലോകത്ത് മറ്റൊരു ദേശത്തും കാണില്ല. പാശ്ചാത്യ സംഗീതം എന്നാല്‍ ആടിപ്പാടാന്‍ വേണ്ടി ഉള്ളത് തന്നെയാണെന്നാണ് പൊതു നിരീക്ഷണം. പടിഞ്ഞാറിന്റെ പാട്ടു കേട്ടാല്‍ ശരീരം അറിയാതെ ഇളകി തുടങ്ങുമെന്നാണ് ഒരിക്കല്‍ ഗാനഗന്ധവന്‍ ദാസേട്ടന്‍ പോലും പറഞ്ഞിട്ടുള്ളത്. പടിഞ്ഞാറന്‍ സംഗീതം കേട്ടാല്‍ ആരുമൊന്ന് തുള്ളിപ്പോകും. അതാണ് അതിന്റെ വശീകരണ ശക്തി.

സകല വിഷമങ്ങളും മറന്നു മനസുകളെ ആകാശത്തോളം പൊക്കത്തില്‍ ഉയര്‍ത്തി നിര്‍ത്തി ആനന്ദത്തില്‍ ആറാടിക്കാന്‍ ഉള്ള പടിഞ്ഞാറന്‍ സംഗീതത്തിന്റെ കഴിവ് അപാരമാണ്. അതിനാല്‍ തന്നെ യൂറോപ്പിലെ സംഗീത രാവുകളില്‍ പതിനായിരങ്ങള്‍ ഒന്നിച്ചു ആടിപ്പാടുന്നത് പതിവ് കാഴ്ചയുമാണ്. അഞ്ചു നാള്‍ നീളുന്ന ഗ്ലാസ്റ്റന്‍ബറി സംഗീത ഉത്സവത്തിലും മറ്റും ജനലക്ഷങ്ങളാണ് ആടിപ്പാടി ആഘോഷിക്കുന്നത്. ഇത്തരത്തില്‍ മാസ് എനര്‍ജിയാണ് വെസ്റ്റേണ്‍ സംഗീതം ആരാധകര്‍ക്ക് സമ്മാനിക്കുന്നത്.

ഈ സംഗീത ലോകത്തെ ഏറ്റവും പുതിയ സെന്‍സേഷന്‍ ആയി ഉയര്‍ന്നു വരുന്നത് ഒരു മലയാളി പെണ്‍കുട്ടിയാണ് എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? പക്ഷെ ഗായത്രി നായര്‍ എന്ന പേരുപറഞ്ഞാല്‍ ഒരു സംശയവും കൂടാതെ ബ്രിട്ടീഷുകാര്‍ പറയും, ഇവളാണ് ഞങ്ങളുടെ പ്രിയ പാട്ടുകാരിയെന്ന്. ഗായത്രിയുടെ കഥ അച്ഛന്‍ സുനില്‍ നായര്‍ പറയുന്നത് ഏറെ ആവേശകരമാണ്. ഒരിക്കല്‍ മകളും ഒത്തു പെക്കാം ടൗണില്‍ ഷോപ്പിങ്ങിനു പോയപ്പോള്‍ എച്ച്എംവിയുടെ പാട്ടുകട കാണുകയും അവിടെ കേട്ട ഒരു പാട്ടു പഠിക്കണം എന്നാവശ്യപ്പെടുകയും ആയിരുന്നു.

സാധാരണ കുട്ടികള്‍ കളിപ്പാട്ടം ആവശ്യപ്പെടുന്ന സമയത്താണ് ഗായത്രി പാട്ടുപാടിക്കാന്‍ ആവേശം കാട്ടിത്. ആദ്യം കുട്ടിയുടെ കൗതുകം എന്ന് കരുതിയ സുനില്‍ ആവശ്യം ഗൗരവത്തില്‍ എടുത്തില്ലെങ്കിലും പിന്നീട ആവശ്യം ശക്തമായപ്പോള്‍ ഒരു സംഗീത അധ്യാപികയെ കണ്ടെത്തുക ആയിരുന്നു. എന്നാല്‍ അവിടെകൊണ്ടും കഥ തീരുക ആയിരുന്നില്ല, തുടങ്ങുക ആയിരുന്നു.

കുട്ടിയുടെ ജന്മ സിദ്ധ കഴിവ് തിരിച്ചറിഞ്ഞ ആ അധ്യാപികയാണ് കുട്ടിയെ സംഗീത സ്‌കൂളില്‍ ചേര്‍ക്കണം എന്ന് പറഞ്ഞത്. ഇതോടെ സുനില്‍ ധര്‍മ്മ സങ്കടത്തിലായി. സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ അവിടെ നിന്നും പറിച്ചെടുത്തു എങ്ങനെ ഫുള്‍ ടൈം മ്യൂസിക് സ്‌കൂളില്‍ ചേര്‍ക്കും. അത്ര ഈസി ആയിരുന്നില്ല ആ തീരുമാനം. പക്ഷെ ഒടുവില്‍ പ്രശസ്തമായ പര്‍സല്‍ മ്യൂസിക് സ്‌കൂളില്‍ ഗായത്രിയെ ചേര്‍ക്കാന്‍ തന്നെ സുനില്‍ തീരുമാനിച്ചു. ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള മ്യൂസിക് സ്‌കൂളും ഇതുതന്നെയാണ്. അതിനായി ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു. രാവിലെയും വൈകിട്ടും ഗായത്രിയെ സ്‌കൂളില്‍ എത്തിക്കുവാനും തിരികെ കൂട്ടുവാനും ഏറെ ദൂരം സഞ്ചരിക്കേണ്ടി വന്നു. അതും വീട്ടില്‍  അമ്മയെ പരിചരിക്കുക എന്ന ധൗത്യം കൂടി നിര്‍വഹിച്ചു കൊണ്ട് തന്നെ.

പ്രതിവര്‍ഷം 32000 പൗണ്ട് പഠന ചിലവുള്ള സ്‌കൂളില്‍ മുഴുവന്‍ ഫീസും ഗായത്രിയുടെ കഴിവിന് മുന്നില്‍ സ്‌കോളര്‍ഷിപ്പായി പറന്നെത്തി. വാറ്റ്ഫോഡിലെ പ്യൂര്‍സെല്‍ സംഗീത സ്‌കൂളില്‍ ശാസ്ത്രീയ സംഗീതം പഠിക്കുന്ന ഗായത്രി യൂണിവേഴ്സിറ്റിയില്‍ മ്യൂസിക് കോഴ്‌സില്‍ ചേര്‍ന്നാണ് സംഗീത ലോകത്തു സ്ഥാനം ഉറപ്പിക്കുന്നത്. പക്ഷെ എട്ടു വയസില്‍ തന്നെ ഗായത്രി സ്റ്റേജ് കയ്യില്‍ എടുത്തപ്പോള്‍ തന്നെ ഇവള്‍ ഭാവിയുടെ പാട്ടുകാരിയെന്നു ഏറെക്കുറെ ഉറപ്പായിരുന്നു. ദി വോയ്‌സില്‍ അപേക്ഷിക്കാന്‍ ഉള്ള പ്രായം 16 എന്ന് നിജപ്പെടുത്തിയത് കൊണ്ടാണ് ഐടിവി ഷോയില്‍ എത്താന്‍ ഗായത്രി ഇതുവരെ കാത്തിരിക്കേണ്ടി വന്നത്.

കഴിഞ്ഞ വര്‍ഷത്തെ മ്യൂസിക് റിയാലിറ്റി ഷോയില്‍ സെമിയില്‍, പബ്ലിക് വോട്ടെടുപ്പ് കൂടി പരിഗണിച്ച മത്സര ഫോര്‍മാറ്റില്‍ ആ യാത്ര അവസാനിച്ചെങ്കിലും ബ്രിട്ടനിലെ ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകള്‍ അടക്കം ഗായത്രിയെ കൂടെ കൂട്ടുന്ന കാഴ്ചയാണ് പിന്നീട്ട് കണ്ടത്. ഐടിവി മ്യൂസിക് ഷോ വിജയി ആയിരുന്നെങ്കില്‍ ഒരു ലക്ഷം പൗണ്ട് ആയിരുന്നു സമ്മാനമായി ഈ മിടുക്കിയുടെ കയ്യില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ഫൈനല്‍ പ്രവേശനം കാഴ്ചക്കാര്‍ നല്‍കുന്ന വോട്ടുകള്‍ കൂടിയായപ്പോള്‍ ഗായത്രിയുടെ സംഗീത പ്രതിഭയാണ് പരിഗണിക്കപ്പെടാതെ പോയത്.
ഗായിക എന്നതിനൊപ്പം ഏറ്റവും മികച്ച പിയാനിസ്റ്റ് എന്നത് കൂടിയാണ് ഗായത്രിയുടെ ഐഡന്റിറ്റി. മാത്രമല്ല, പാട്ടു പഠനം തുടങ്ങി മൂന്നു വര്‍ഷം കൊണ്ട് സാധാരണ കുട്ടികള്‍ പത്തു വര്‍ഷം പഠിക്കുന്ന കാര്യങ്ങള്‍ ഗായത്രിഹൃദ്യസ്ഥമാക്കുകയും ചെയ്തു. ഇതോടെ ഈ പ്രതിഭ ഗാനരംഗത്തു നേട്ടങ്ങള്‍ കൊയ്തവരുടെ കണ്ണില്‍ ഉടക്കുക ആയിരുന്നു. ഇതിനകം യുകെയിലെ ഏറ്റവും വിലപിടിപ്പുള്ള ബാന്‍ഡായ ജെ എല്‍ എസിനൊപ്പം പോലും പടിക്കഴിഞ്ഞ ഗായത്രി പതിനായിരങ്ങള്‍ തിങ്ങി നിറയുന്ന വെംബ്ലി അരീനയില്‍ കഴിഞ്ഞ വര്‍ഷം അമേസിംഗ് ഗ്രേസ് പാടിയും പാട്ട് തനിക്കു ജീവശ്വാസം പോലെ പ്രിയങ്കരമാണ് എന്നും തെളിയിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ സമയത്തു തന്നെയാണ് ഗായത്രി ഐടിവി സെമി ഫൈനല്‍ മത്സരത്തിന് എത്തിയത് എന്നതും ശ്രദ്ധേയം. ഇത്തവണ അത് സ്വന്തം നാട്ടുകാരുടെ മുന്നിലാണ്. പാട്ടിനെ മലയാളികള്‍ക്കും ഏറെ ഇഷ്ടമായതിനാല്‍ ബ്രിട്ടനിലെ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായി ഈ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കാന്‍ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ തയ്യാറാകുമോ? വെസ്റ്റേണ്‍ മ്യൂസിക് ഇന്നും യുകെ മലയാളികള്‍ക്ക് അത്ര പഥ്യം അല്ലെങ്കിലും യുകെയിലെ പുതു തലമുറയ്ക്ക് ഈ പാട്ടുകള്‍ ജീവശ്വാസം പോലെ പ്രിയങ്കരമാണ്.
ഒരുപക്ഷെ യുകെയിലെ പുത്തന്‍ തലമുറയ്ക്ക് ഗായത്രി നായര്‍ എന്ന പാട്ടുകാരിയും ഏറെ പരിചിതം ആയിരിക്കും. പുതുതലമുറയ്ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച റോള്‍ മോഡല്‍ എന്ന നിലയിലും ഈ പെണ്‍കുട്ടി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഇഷ്ടവും വോട്ടും അര്‍ഹിക്കുന്നുണ്ട്. ഇനിയൊരു ഒറ്റ ചോദ്യമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഐടിവിയില്‍ പബ്ലിക് വോട്ടിങ്ങില്‍ പിന്തള്ളപ്പെട്ടു പോയ ഗായത്രി തന്റെ നേട്ടങ്ങള്‍ക്കു മുന്നില്‍ മലയാളികളുടെ വോട്ടു നേടി അവരുടെ ഇഷ്ടം സ്വന്തമാക്കുമോ? ഗായത്രിക്കുട്ടിയുടെ പാട്ടുകള്‍ കൂടുതല്‍ ഉയരത്തില്‍ എത്തിക്കാന്‍ നിങ്ങളുടെ ഒരു വോട്ടിനു കഴിഞ്ഞേക്കും. ബ്രിട്ടീഷ് മലയാളികളുടെ ജനപ്രിയ പുരസ്‌കാരം ഈ പെണ്‍കുട്ടിയുടെ കൈകളില്‍ എത്തുമോ എന്ന് കാത്തിരുന്ന് കാണാം.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category