1 GBP = 94.40 INR                       

BREAKING NEWS

നിറപുഞ്ചിരി മാറാതെ ബാബുപോള്‍ മരണത്തിലേക്ക് നടന്നു പോയത് ഒരു ദിവസം മുഴുവന്‍ നീണ്ട വ്യാജവാര്‍ത്തകള്‍ക്ക് ഒടുവില്‍; വിടപറഞ്ഞത് വിജ്ഞാനത്തിന്റെയും വിശുദ്ധിയുടെയും വഴിയേ മാത്രം സഞ്ചരിച്ച ഐഎഎസുകാരന്‍; കേരളത്തെ ഇരുട്ടില്‍ നിന്നും കാക്കുന്ന ഇടുക്കി പദ്ധതിയുടെ സൃഷ്ടാവായ ബാബുപോള്‍ നിറഞ്ഞുനിന്നത് സമസ്ത മേഖലകളിലും; ഉന്നതപദവികള്‍ വഹിക്കുമ്പോഴും സ്വന്തം മേശയില്‍ യേശുവിന്റെ ചിത്രം വച്ച ഭക്തന്‍ ഏറ്റവും വലിയ മതേതരവാദിയായി മാറിയപ്പോള്‍ ഒരുപോലെ സ്നേഹിച്ചതു കേരളജനത മുഴുവനും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഒരു ദിവസം മുഴുവന്‍ നീണ്ട വ്യാജ മരണവാര്‍ത്തകള്‍ക്ക് ഒടുവിലാണ് ഇന്ന് പുലര്‍ച്ചെയോടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേരളം കണ്ട മികച്ച ഉദ്യോഗസ്ഥരില്‍ ഒരാളുമായ ഡോ. ഡി ബാബുപോള്‍ വിടപറഞ്ഞത്. തന്റെ വിശ്വാസത്തില്‍ മുറുകെ പിടിച്ച് കേരളത്തിന്റെ മതേതര സംസ്‌ക്കാരത്തില്‍ മുറുകെപിടിച്ച വ്യക്തിയായിരുന്നു ബാബു പോള്‍. ഇന്നലെ രാവിലെ മുതല്‍ ചില പത്രങ്ങളില്‍ അദ്ദേഹം അന്തരിച്ചതായി വാര്‍ത്തകള്‍ വന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയും ഇത് ഏറ്റുപിടിക്കുകയായിരുന്നു. എന്നാല്‍, ഈ വ്യാജപ്രചരണങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് അദ്ദേഹം വിടപറഞ്ഞ്.

കേരളത്തിന് കനത്ത നഷ്ടമാണ് ഡോ. ബാബുപോളിന്റെ വിയോഗം. കേരളം ഇന്ന് അഭിമാനത്തോടെ പറയുന്ന പദ്ധതികളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മലയാളികളെ ഇരുട്ടില്‍ നിന്നും മോചിപ്പിച്ച ആര്‍ച്ച് ഡാം നിര്‍മ്മാണം അടക്കം പൂര്‍ത്തിയാക്കിയത് ബാബുപോളിന്റെ ഭരണമികിവില്‍ തന്നെയായിരുന്നു. അദ്ദേഹം ഇടുക്കി കലക്ടര്‍ പദവിയിലിരിക്കുമ്പോഴാണ് ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത്.

മലയാളത്തില്‍ പ്രാവീണ്യമുണ്ടായിരുന്ന ബാബുപോള്‍ മലയാളത്തില്‍ തന്നെ ഫയല്‍ എഴുതണമെന്ന നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ജൂനിയര്‍ എന്‍ജിനീയര്‍ ആയി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ശേഷമാണ് ബാബുപോള്‍ സിവില്‍ സര്‍വീസ് നേടുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ എന്ന നിലയിലും ധനം, പൊതുവിദ്യാഭ്യാസം, ടൂറിസം, സാംസ്‌കാരിക വകുപ്പുകളുടെ സെക്രട്ടറിയായും ബാബുപോള്‍ നല്‍കിയ സംഭാവനകള്‍ മികച്ചതാണ്. സാംസ്‌കാരിക സെക്രട്ടറി ആയിരിക്കുമ്പോഴാണ് എഴുത്തച്ഛന്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കെഎസ്ആര്‍ടിസി എംഡി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

21ാം വയസ്സില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ബാബുപോള്‍ 59ാം വയസ്സില്‍ ഐഎഎസില്‍നിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 സെപ്റ്റംബറില്‍ ഉദ്യോഗത്തോടു വിടപറഞ്ഞു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു. ഇടുക്കി അണക്കെട്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ നേതൃത്വം നല്‍കിയതിന് അച്യുതമേനോന്‍ മന്ത്രിസഭ പ്രത്യേക പുരസ്‌കാരം നല്‍കിയതാണ് ബാബുപോളിനെ ആദരിച്ചത്.

നവോന്മേഷം പകരുന്ന പ്രതിഭാശേഷിയും കര്‍മോത്സുകതയും കൊണ്ട് ഏവരെയും പ്രചോദിപ്പിച്ചു. 1962 മുതല്‍ 2001 വരെയുള്ള മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തെക്കുറിച്ച് എഴുതിയ 'കഥ ഇതുവരെ' ആത്മകഥയാണ്. വ്യത്യസ്ത മേഖലകളില്‍ തന്റെ വ്യക്തിത്വവും കര്‍മകുശലതയും അടയാളപ്പെടുത്തിയിട്ടുണ്ട് ബാബുപോള്‍.

ഇന്നത്തെ ഐഎഎസുകാര്‍ക്ക് രാഷ്ട്രീയക്കാരുടെ ദേഷ്യത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ബാബുപോളിന്റെ കാര്യം തീര്‍ത്തും വ്യത്യസ്തമായിരുന്നു. എല്ലാ പാര്‍ട്ടിയിലെയും നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും ഉമ്മന്‍ ചാണ്ടിയെയും മിടുക്കരായി കാണുന്ന വ്യക്തിയായിരുന്നു അദ്ദേഹം. കരുണാകരന്‍ കര്‍മ്മധീരനായ മുഖ്യമന്ത്രിയെന്നും അദ്ദേഹം പറയും.

കേരളത്തില്‍നിന്ന് സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ചതാണു കേരള സിവില്‍ സര്‍വീസ് അക്കാദമി. പ്രതിഫലം പറ്റാതെ അതിന്റെ 'മെന്റര്‍ എമിരറ്റസ്' ആയിരുന്നു അഞ്ചു വര്‍ഷത്തോളം. ഐഎഎസ് നേടാന്‍ എന്തുചെയ്യണം എന്നറിയാതിരുന്ന തന്റെ യൗവനത്തോടുള്ള കടംവീട്ടല്‍. അവനവന്റെ അത്യധ്വാനമാണു വിജയരഹസ്യം എന്നതു മറക്കരുതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. മിതംസ്വപിത്യമിതം കര്‍മകൃത്വാ: ഉറക്കം മിതം, അധ്വാനം അമിതം ഒരു പരിശീലന കേന്ദ്രവും ആരെയും ജയിപ്പിക്കുന്നില്ല. അവര്‍ വഴി കാട്ടും; അത്രതന്നെ.

'1962ല്‍ ഐഎഎസ് പരീക്ഷ എഴുതാന്‍ നിശ്ചയിച്ചു. എവിടെ തുടങ്ങണം, എങ്ങനെ തുടരണം എന്നറിയില്ല. 1961 ബാച്ചില്‍ ഐഎഎസ് നേടി കോട്ടയത്ത് അസിസ്റ്റന്റ് കലക്ടര്‍ ആയി പരിശീലനം നടത്തിവന്ന ജി.ഗോപാലകൃഷ്ണപിള്ളയെ (പിഎസ്സി ചെയര്‍മാന്‍ ആയി വിരമിച്ചു) ഓര്‍മയില്‍ തെളിഞ്ഞു. സിഇടിയില്‍ നിന്നുള്ള ആദ്യത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹവുമായി ചര്‍ച്ച ചെയ്തു വിഷയങ്ങള്‍ നിശ്ചയിച്ചു.
ജീവിതത്തിലെ ആദ്യത്തെ ഓര്‍മയെപ്പറ്റി ചോദിച്ചപ്പോള്‍ നിറഞ്ഞുനിന്നത് അനുജന്‍ കെ.റോയ് പോള്‍. 'എന്റെ അനുജന്‍ ജനിച്ചു എന്ന് ഒരു ബന്ധു എന്നോടു പറഞ്ഞതാണ് ആദ്യ ഓര്‍മച്ചിത്രം. വര്‍ഷം 1944. എനിക്കു മൂന്നു വയസ്സ് പ്രായം. അച്ഛന്‍ നാട്ടിലെ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. സ്‌കൂള്‍വളപ്പില്‍ തന്നെയായിരുന്നു ഹെഡ്മാസ്റ്ററുടെ ജീവിതം. അക്കാലത്തൊക്കെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സമ്പ്രദായമൊന്നും ഇല്ലല്ലോ. അമ്മ പ്രസവിച്ച ദിവസം, തൊട്ടടുത്ത സ്‌കൂളിന്റെ വരാന്തയില്‍ സ്‌കൂള്‍ ശിപായിയുടെ മൂത്ത മകന്‍ എന്നെ ഓലപ്പാമ്പുണ്ടാക്കി കളിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ്, അമ്മ പ്രസവിച്ചു എന്ന് ബന്ധു എന്നോടു പറഞ്ഞത്. ആരുടെ അമ്മ എന്നു ഞാന്‍ ചോദിച്ചപ്പോള്‍, ബാബുവിന്റമ്മ എന്ന് തിരിച്ചു പറഞ്ഞു. അമ്മയുടെ പ്രസവം അടുത്തിരിക്കുകയാണെന്നൊന്നും മൂന്നുവയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിക്ക് തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അവന്‍ എന്നെക്കാള്‍ കുസൃതിയായിരുന്നു. അതു കൊണ്ടുതന്നെ 10 വയസ്സ് ആകുംവരെ അവന് പതിവായി അടി കിട്ടുമായിരുന്നു. എന്നെ അച്ഛന്‍ ഒരിക്കലടിച്ച ഓര്‍മ മാത്രമേ എനിക്കുള്ളൂ. അന്ന് മൂത്രമൊഴിച്ച ഓര്‍മയും വ്യക്തമായി മനസ്സിലുണ്ട്'.

ഒരു പകലും രാത്രിയും കൊണ്ട് ഇടുക്കി ജില്ല പിറന്നപ്പോള്‍ നാഥനായത് ബാബു പോള്‍ ആയിരുന്നു. ഞാന്‍ വളര്‍ത്തിയെടുത്ത ജില്ലയാണ് ഇടുക്കിയെന്ന് എപ്പോഴും പറയും. ഏലത്തിന്റെ മണമുള്ള ആ ഓര്‍മകളിലേക്ക്: '1971 ഓഗസ്റ്റിലായിരുന്നു ആദ്യമായി ഇടുക്കിയിലെത്തിയത്. കുണ്ടും കുഴിയും നിറഞ്ഞ റോഡാണ്. മീനച്ചിലാറിന്റെ തീരത്തു കൂടെ, റബര്‍ തോട്ടങ്ങള്‍ക്കിടയിലൂടെ, നെല്ലാപ്പാറയിലെ കട്ടിവനങ്ങള്‍. അധ്വാനശീലനായ മലയോര കര്‍ഷകന്റെ വിയര്‍പ്പുകണങ്ങള്‍ ധന്യമാക്കിയ മലഞ്ചെരിവുകള്‍. ഇടുക്കി ജില്ലയെക്കുറിച്ചു കേള്‍ക്കാന്‍ തുടങ്ങിയത് പെട്ടെന്നാണ്. മൂവാറ്റുപുഴ ജില്ല വേണമെന്നും ഹൈറേഞ്ച് പ്രദേശങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ജില്ല മതിയെന്നും ഒക്കെ ശബ്ദങ്ങള്‍ ഉയര്‍ന്നു.
തലസ്ഥാനം എവിടെ വേണം എന്ന കാര്യത്തിലും തര്‍ക്കമുണ്ടായി. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാര്‍ തുടങ്ങിയ ഹൈറേഞ്ചിലെ എല്ലാ പഞ്ചായത്തുകളും ജില്ലയുടെ ആസ്ഥാനം കൊതിച്ചു. ഈ സമയത്താണു സര്‍ക്കാരിന് ഇക്കാര്യത്തില്‍ പെട്ടെന്നു താല്‍പര്യം ജനിച്ചത്. റവന്യു സെക്രട്ടറിയായിരുന്ന എ.കെ.കെ. നമ്പ്യാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ചാണു ജില്ലയെ സംബന്ധിച്ചു സര്‍ക്കാര്‍ തീരുമാനമുണ്ടായത്. 1972 ജനുവരി 25ന് ആണ് ഉത്തരവു പുറത്തുവന്നത്. ഇടുക്കി പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററും പദ്ധതി പ്രദേശത്തിന്റെ സ്‌പെഷല്‍ കലക്ടറും ആയിരുന്ന ഞാന്‍, പ്രോജക്ടിന്റെ ചുമതലകള്‍ക്കു പുറമേ ജില്ലാ കലക്ടറായും പ്രവര്‍ത്തിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

മൂലമറ്റത്തുനിന്ന് എന്നെ തിരുവനന്തപുരത്തേക്കു വിളിപ്പിച്ച് ഉത്തരവു നല്‍കി യാത്രയാക്കി. 24 മണിക്കൂറിനകം പുതിയ ജില്ല ആരംഭിക്കണമെന്നും നിര്‍ദ്ദേശിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ കോട്ടയത്ത് എത്തി. രഘുനാഥനായിരുന്നു അന്നു കോട്ടയം കലക്ടര്‍. രാത്രിയില്‍ തന്നെ ഞങ്ങള്‍ ചില കെട്ടിടങ്ങളൊക്കെ പോയി കണ്ടു. ഒടുവില്‍ യൂണിയന്‍ ക്ലബിനടുത്തുള്ള ഒരു കെട്ടിടം തിരഞ്ഞെടുത്തു. വീട്ടുടമയുടെ സമ്മതം കിട്ടിയത് 26ന് ഉച്ചയ്ക്കായിരുന്നു. വൈകിട്ടു നാലുമണിക്കു ഞാന്‍ ആ കെട്ടിടത്തിന്റെ മുകളില്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ കലക്ടറായി ചാര്‍ജെടുക്കുന്ന രേഖകളില്‍ ഒപ്പുവച്ചു. ഇടുക്കി ജില്ല നിലവില്‍വന്നു.', അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.

ദാനത്തപ്പറ്റി അദ്ദേഹം പറഞ്ഞ വാക്കുകള്‍ മലയാളികളുടെ പൊള്ളത്തരത്തിലേക്കു വിരല്‍ചൂണ്ടുന്നു. 'ദാനം മഹത് കര്‍മമാണ്. അതു നഗരസഭയുടെ ഖരമാലിന്യ നിര്‍മ്മാര്‍ജനംപോലെ വേണ്ടാത്തത് ഒഴിവാക്കലല്ല. പിറന്നാളിനു സദ്യയൊരുക്കി മിച്ചം വരുന്നത് അനാഥാലയത്തില്‍ കൊടുക്കുന്നതു ദാനമല്ല. തടിവയ്ക്കുമ്പോള്‍ ചേരാതെ വരുന്ന ഷര്‍ട്ട് ദാനം ചെയ്യുന്നതും ദാനമല്ല. പിറന്നാളിന് അനാഥാലയത്തില്‍ അനാഥര്‍ക്കൊപ്പം സദ്യയുണ്ണുമ്പോഴേ ദാനമാകൂ. അല്ലെങ്കില്‍ അവരെ സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തി അവരോടൊപ്പം സദ്യ കഴിക്കുമ്പോള്‍. തനിക്കേറ്റവും പ്രിയപ്പെട്ട വസ്ത്രങ്ങള്‍ അന്യര്‍ക്കു നല്‍കുമ്പോഴേ അതു ദാനമാകൂ'.
തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ബാബുപോള്‍. വിശ്വാസത്തെ കുറിച്ച് അദ്ദേഹ ം പറയുന്നത് ഇങ്ങനെ: 'എന്നും ദൈവമാതാവിന്റെ മുഖം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവനാണ് ഞാന്‍. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന നൂറു നൂറ്റമ്പതു തവണ ദിവസേന ഉരുക്കഴിക്കും. ആഴ്ചയില്‍ മൂന്നു നാലു ദിവസം കൊന്തയിലെ ഇരുപതു രഹസ്യങ്ങളും. ധ്യാനിക്കുമ്പോള്‍ 203 പ്രാവശ്യം നന്മ നിറഞ്ഞ മറിയം ചൊല്ലും. തീര്‍ത്ഥാടനങ്ങളിലും പെരുന്നാള്‍ക്കൂട്ടങ്ങളിലും എനിക്കു കമ്പമില്ല. നോമ്പു വീടുന്നതിലാണ് നോമ്പു നോക്കിയതിന്റെ ഫലം തെളിയേണ്ടത്'.

തിരുവനന്തപുരത്തെ വീട്ടില്‍ അടുത്തകാലത്തായി ഒറ്റക്കായിരുന്നു അദ്ദേഹത്തിന്റെ താമസം. തന്റെ വിശ്വാസ പ്രമാണങ്ങള്‍ മുറുക്കപ്പിടിച്ചു കൊണ്ട് എഴുത്തും കാര്യങ്ങളുമായി ഒതുങ്ങിക്കൂടി അദ്ദേഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category